'അർജുന്റെ ഫാനായതിൽ സന്തോഷിക്കുന്നു, ജിന്റോയെ താഴ്ത്തി കെട്ടാതെ സപ്പോർട്ട് ചെയ്ത് ക്വാളിറ്റി വീണ്ടും കാണിച്ചു'

ഈ സീസൺ മുതലാണ് പവർ ടീം എന്നുള്ള ആശയം ബി​ഗ് ബോസ് ടീം കൊണ്ടുവന്നത്. ഒരോ ആഴ്ചയില്‍ നടക്കുന്ന ഗെയിമുകളുടെ അടിസ്ഥാനത്തില്‍ ഒരു പവര്‍ ടീമിനെ വീട്ടില്‍ തിരഞ്ഞെടുക്കും അതോടെ അവര്‍ക്ക് വീട്ടില്‍ സര്‍വ്വാധികാരം ലഭിക്കും. പവര്‍ ടീമില്‍ എത്തുന്നവര്‍ നോമിനേഷന്‍ ഫ്രീയുമായിരുന്നു. ഇത്തവണത്തെ ബിഗ് ബോസിലെ കളികളുടെ അടിസ്ഥാനം തന്നെ പവര്‍ ടീമായിരുന്നു.

എന്നാൽ പലപ്പോഴും സെയ്ഫ് ഗെയിം കളിക്കുന്ന പലരും ജനവിധി തേടാതെ പവർ റൂമിൽ കയറി രക്ഷപ്പെട്ട് പോകുന്നുവെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. അതിന് പുറമെ അധികാരം ലഭിക്കുന്നതോടെ പലരും തങ്ങളുടെ അധികാര മനോഭാവം കാണിക്കുന്നുവെന്നും ബിഗ് ബോസ് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

Arjun jinto

പവർ റൂം അധികാരത്തിൽ കഴിഞ്ഞിരുന്ന പലരും നോമിനേഷനിൽ ഉൾപ്പെടാതിരുന്നത് കൊണ്ട് തന്നെ നന്നായി ​ഗെയിം കളിച്ചിരുന്നവർ പുറത്തായ സ്ഥിതിയുമുണ്ടായിരുന്നു. ഒമ്പതാം ആഴ്ചയിൽ ബിബി ​ഹോട്ടൽ ടാസ്ക്കിൽ നന്നായി പെർഫോം ചെയ്ത് പവർ റൂമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ജിന്റോയും ശ്രീതുവും അർജുനും അടങ്ങിയ ഡെൻ ടീമായിരുന്നു.

ബിബി ഹോട്ടൽ ടാസ്ക്കിൽ മനോഹരമായി പെർഫോം ചെയ്ത മൂന്നുപേരും ഇവർ മാത്രമായിരുന്നുവെന്ന് പ്രേക്ഷകരും കമന്റിലൂടെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവതാരകൻ മോഹൻലാൽ അർജുനോട് സംസാരിച്ചപ്പോൾ അർജുൻ മോഹൻലാലിന് നൽകിയ മറുപടിയാണ് വൈറലാകുന്നത്. അർജുനും ശ്രീതുവും കാരണമാണ് അല്ലേ ജിന്റോ പവർ ടീമിലേക്ക് വന്നത് എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ജിന്റോയ്ക്ക് പകരം അർജുൻ സംസാരിച്ചു.

അത് അങ്ങനെ അല്ലെന്നും ഹോട്ടൽ ടാസ്ക്ക് നന്നായി ചെയ്ത് കോയിൻ നേടിയതുകൊണ്ടാണ് മുമ്പുള്ള പവർ ടീമുമായി മത്സരിക്കാൻ പറ്റിയതെന്നും തങ്ങൾ മാത്രമല്ല ജിന്റോയും നന്നായി എഫേർട്ട് ഇട്ടിട്ടുണ്ടെന്നുമാണ് അർ‌ജുൻ മറുപടി പറഞ്ഞത്. മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ മോഹൻലാലിനെ തിരുത്തി ജിന്റോയ്ക്ക് വേണ്ടി അർജുൻ സംസാരിച്ചതുപോലെ സംസാരിക്കുമോയെന്ന് സംശയമാണെന്നാണ് വീഡിയോ വൈറലായതോടെ പ്രേക്ഷകർ കുറിക്കുന്നത്.

അർജുൻ ആരാധകരും ഈ വീഡിയോ വൈറലാക്കുകയും അർജുന്റെ സ്വഭാവത്തെ പ്രശംസിച്ച് കമന്റുകൾ കുറിക്കുകയും ചെയ്യുന്നുണ്ട്. ലാലേട്ടൻ ജിന്റോയെ താഴ്ത്തി കെട്ടാൻ നോക്കി. അർജുൻ അതിന് അനുവദിച്ചില്ല, ക്വാളിറ്റിയുള്ള വ്യക്തിയാണ് അർജുൻ, അർജുൻ നല്ല സ്വഭാവത്തിന് ഉടമ... ജിന്റോയെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ വ്യക്തമായി.

Arjun jinto

അർജുന്റെ ഫാനായതിൽ സന്തോഷിക്കുന്നു... ജിന്റോയെ താഴ്ത്തി കെട്ടാതെ സപ്പോർട്ട് ചെയ്ത് തന്റെ ക്വാളിറ്റി വീണ്ടും കാണിച്ചു എന്നിങ്ങനെയാണ് അർജുനെ പ്രശംസിച്ച് വന്ന കമന്റുകൾ. പവർ റൂം കോൺസപ്റ്റ് ഇല്ലാതാക്കിയതിന്റെ സങ്കടം ശ്രീതുവും അർജുനും ജിന്റോയും ചേർന്ന് പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നു. അയ്യോ എന്റെ പവർ റൂം പോയെ... ഞാൻ ഇത് എങ്ങനെ സഹിക്കും. പവർ റൂമിൽ കയറാൻ പോവുകയാണെന്ന് പറഞ്ഞ് ഞാൻ അമ്മയ്ക്ക് വരെ കത്ത് എഴുതി എന്നാണ് ജിന്റോ പറഞ്ഞത്.

എന്റെ അമ്മയുടെ ഡ്രസ് പോലും കഴുകാത്ത ഞാൻ അങ്ങേരുടെ (സാബു) ഡ്രസ് വരെ അലക്കി കൊടുത്തു. എന്റെ ഡ്രസ് പോലും ഞാൻ കഴുകാറുണ്ടായിരുന്നില്ലെന്നുമാണ് അർജുൻ പറഞ്ഞത്. ഞായറാഴ്ച വീക്ക് എന്‍റ് എപ്പിസോഡിലാണ് മോഹന്‍ലാല്‍ മലയാളം ബിഗ് ബോസ് സീസണ്‍ ആറില്‍ തുടര്‍ന്നുള്ള നാളുകളില്‍ പവര്‍ ടീം എന്ന സംവിധാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയത്.

ഇത് പ്രഖ്യാപിക്കും മുമ്പ് മോഹന്‍ലാല്‍ വീട്ടിലുള്ള പലരുടെയും അഭിപ്രായം ചോദിച്ചിരുന്നു. ഇതില്‍ പവര്‍ ടീമില്‍ ഇതുവരെ അംഗമാകാത്തവര്‍ പവര്‍ ടീം സെയ്ഫ് ഗെയിം കളിക്കുന്നവര്‍ക്ക് അവസരമാണ് എന്ന് പറഞ്ഞു. ചിലര്‍ ഇതിലൂടെ രക്ഷപ്പെടുന്നുണ്ടെന്നും പവര്‍ ടീം ഒഴിവാക്കി വ്യക്തിഗതമായി കളിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഭൂരിഭാ​ഗം മത്സരാർത്ഥികളും അഭിപ്രായപ്പെട്ടത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X