'ലാലേട്ടൻ പൊട്ടിക്കാൻ പറഞ്ഞു... റോക്കി പിറ്റേദിവസം തന്നെ കേറിയങ്ങ് പൊട്ടിച്ചു'; റോക്കി-സിജോ വഴക്കിൽ പ്രേക്ഷകർ!

തിങ്കളാഴ്ച ബി​ഗ് ബോസ് ഹൗസിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ പ്രമോ ബി​ഗ് ബോസ് ടീം ടെലികാസ്റ്റ് ചെയ്തപ്പോൾ മുതൽ ബി​ഗ് ബോസ് പ്രേക്ഷകരും അമ്പരപ്പിലാണ്. കാരണം മത്സരാർത്ഥിയായ അസി റോക്കി സഹമത്സരാർത്ഥി സിജോയെ ഇടിച്ചുവെന്നുള്ള തരത്തിലാണ് പ്രമോ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് അത് രൂക്ഷമായി വെല്ലുവിളിയിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നുവെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

മാത്രമല്ല സിജോയുടെ മുഖത്തിന് നേരെ റോക്കി കൈ ആഞ്ഞ് വീശുന്നതും പുതിയ പ്രമോയിൽ കാണാം. കഴിഞ്ഞ ​രണ്ട് ദിവസമായി ഇരുവരും തമ്മിൽ പഴയ സമരത്തിന്റെയും ക്യാപ്റ്റൻസി ടാസ്ക്കിന്റെയും പേരിൽ ഉരസലുകളുണ്ട്. അത് രൂക്ഷമായതാകാം കയ്യാങ്കളിയിൽ കലാശിച്ചത്. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്താൽ സ്പോട്ട് എവിക്ഷൻ എന്നതാണ് ബി​ഗ് ബോസ് രീതി.

asi rocky sijo

അത്തരത്തിലായിരിക്കണം റോക്കിയേയും ബി​ഗ് ബോസ് ​​ഹൗസിൽ നിന്നും പുറത്താക്കിയത്. മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയായിരുന്ന നാദിറ മെഹ്റിൻ അടക്കമുള്ളവർ റോക്കി പുറത്തായി എന്നുള്ള റിപ്പോർട്ടുകളാണ് പങ്കുവെക്കുന്നത്. മുൻകോപിയാണ് റോക്കി. വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഹൗസിലെ ഒട്ടുമിക്ക ആളുകളേയും വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കഴിഞ്ഞു റോക്കി.

ഏറ്റവും കൂടുതൽ തവണ റോക്കി ഭീഷണിപ്പെടുത്തിയിട്ടുള്ളത് ജാസ്മിനേയും ​ഗബ്രിയേയുമാണ്. മാത്രമല്ല കഴിഞ്ഞ ദിവസം ജാസ്മിനോടും ​ഗബ്രിയോടുമുള്ള കലി മൂത്ത് റോക്കി ഹൗസിലെ ഒരു പ്രോപ്പർട്ടി ഇടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ റോക്കിയെ ബി​ഗ് ബോസ് ശിക്ഷിക്കുകയും ചെയ്തിരുന്നു. അതിന്റെ ചൂടൊന്ന് മാറും മുമ്പാണ് റോക്കിയുടെ ഫിസിക്കൽ അസാൾട്ട് വിഷയം ഉണ്ടായത്.

മാത്രമല്ല ഹൗസിലെ പ്രോപ്പർട്ടി ഇടിച്ച് നശിപ്പിച്ച വിഷയം മോഹൻലാൽ റോക്കിയോട് ചോദിക്കുകയും ചെയ്തിരുന്നു. ഒരുത്തനെ ഇടിക്കുമെന്ന് പറഞ്ഞാൽ ഇടിക്കണം. അല്ലാതെ അവിടെ പോയി പേടിപ്പിച്ചിട്ട് തിരിച്ചുവരുന്നതിൽ എന്താണ് കാര്യമുള്ളത്. ഞാനാണെങ്കിൽ ചെയ്യും എന്നാണ് മോഹൻലാൽ റോക്കിയോട് പറഞ്ഞത്.

എന്നാൽ അത് കളിയാക്കി പറഞ്ഞതാണെന്ന് മനസിലാക്കാതെ മാസാണെന്ന് തെറ്റിദ്ധരിച്ച റോക്കി പുറത്തായിരുന്നുവെങ്കിൽ ഇടിച്ചേനെ ഇവിടെയായിരുന്നതുകൊണ്ടാണെന്ന് പറയുകയും ചെയ്തിരുന്നു. റോക്കി സിജോയെ ഇടിച്ചതിന് മത്സരത്തിൽ നിന്നും പുറത്തായി എന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ഈ വീഡിയോയാണ് വൈറലാകുന്നത്. 'ലാലേട്ടൻ പൊട്ടിക്കാൻ പറഞ്ഞു... റോക്കി പിറ്റേദിവസം തന്നെ കേറിയങ്ങ് പൊട്ടിച്ചു എന്നാണ് ബിബി പ്രേക്ഷകർ തമാശയായി കുറിക്കുന്നത്.

asi rocky sijo

ഒരു വിഭാ​ഗം റോക്കി ആരാധകർ താരം പുറത്തായോ ഇല്ലയോ എന്നറിയാത്ത വിഷമത്തിലാണ്. മൂന്നാമത്തെയാളാണ് ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ സഹമത്സരാർത്ഥിയെ ഉപദ്രവിച്ചതിന് ഷോയിൽ നിന്നും പുറത്താകുന്നത്. ഏറ്റവും അവസാനം സഹമത്സരാർത്ഥിയെ ഉപദ്രവിച്ചതിന് ഷോയിൽ നിന്നും പുറത്തായത് റോബിൻ രാധാകൃഷ്ണനാണ്.

എഴുപതാം ദിവസത്തിലാണ് റോബിന്റെ പുറത്താകൽ നടന്നത്. ഒരു ടാസ്ക്കിനിടയിൽ നടന്ന ഉന്തും തള്ളുമായിരുന്നു കാരണം. അതിന് മുമ്പ് സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന് രജിത്ത് കുമാറും പുറത്തായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X