'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
ഒറ്റയ്ക്ക് നിന്ന് കളിച്ച് കപ്പ് നേടുമെന്ന് പറഞ്ഞാണ് പല മത്സരാർത്ഥികളും ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. പക്ഷെ മത്സരം തുടങ്ങി കഴിയുമ്പോൾ പലരും ഗ്രൂപ്പും കോമ്പോയും കളിച്ച് തുടങ്ങും. ബിഗ് ബോസ് മലയാളം സീസൺ ആറിലും ഇതിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇത്തവണയും നിരവധി കോമ്പോകളും ഗ്രൂപ്പുകളുമുണ്ട്. പക്ഷെ അക്കൂട്ടത്തിൽ ചിലർ മാത്രം ഒറ്റയ്ക്ക് നിന്ന് ഗെയിം കളിക്കുന്നുണ്ട്.
അങ്ങനൊരാളാണ് സോഷ്യൽമീഡിയ ഇൻഫ്ളൂവൻസർ എന്ന ലേബലിൽ ഹൗസിലേക്ക് എത്തിയ നോറ മുസ്കാൻ. തുടക്കം മുതൽ ഇതുവരെയും ആരെയും കൂട്ടുപിടിക്കാതെയാണ് നോറ മുന്നോട്ട് പോകുന്നത്. പക്ഷെ പ്രേക്ഷകർ നോറയിലെ ചില കാര്യങ്ങളോട് എതിർപ്പുണ്ട്. അതിൽ ഒന്ന് പറഞ്ഞ അവസാനിപ്പിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും എടുത്തിട്ട് സംസാരിക്കുന്നുവെന്നതാണ്.

മറ്റൊന്ന് ചെറിയ ഒരു കാര്യത്തിനുപോലും വളരെ ഇമോഷണലായി കരയുന്നുവെന്നതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ എവിടെ കുത്തിയാൽ വേദനിക്കുമെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നും നോറയ്ക്ക് വ്യക്തമായി അറിയാം. ഇന്റിവിജ്വൽ ഗെയിം കളിക്കാൻ പുലിയാണ് നോറ. പക്ഷെ ഗ്രൂപ്പ് ടാസ്ക്ക് വരുമ്പോൾ മറ്റുള്ളവരുമായി യോജിച്ച് പോകാൻ നോറയ്ക്ക് സാധിക്കാറില്ല.
അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം മെലോ ഡ്രാമ ടാസ്ക്ക് അവതരിപ്പിക്കാനുള്ള ചർച്ചയ്ക്കിടെ തന്റെ ടീം അംഗങ്ങളുമായി നോറയ്ക്ക് വഴക്കിടേണ്ടി വന്നു. സായി കൃഷ്ണ, അഭിഷേക്.എസ്, അഭിഷേക്, നന്ദന എന്നിവര്‍ അടങ്ങിയ ടീമിലാണ് നോറയിപ്പോൾ ഉള്ളത്. മെലോഡ്രാമ ഒരു കോമഡി ടാസ്ക്കായാണ് ബിഗ് ബോസ് നല്‍കിയത്. എന്നാല്‍ ചര്‍ച്ചക്കിടയിൽ ജാന്‍മണി വിഷയം സ്കിറ്റിൽ ഉൾപ്പെടുത്തണമെന്ന് നോറ ആവശ്യപ്പെട്ടു.
നോറയും ജാൻമണിയും തമ്മിൽ പലവട്ടം ഏറ്റുമുട്ടിയിട്ടുള്ളതാണ്. എന്നാൽ നോറയ്ക്ക് വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടിയുള്ള ഒന്നും സ്കിറ്റിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് സായിയും അഭിഷേകും പറഞ്ഞു. സായിയും അഭിഷേക് എസും രൂക്ഷമായി തന്നെയാണ് നോറയോട് പ്രതികരിച്ചത്. നന്ദനയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഒടുവില്‍ തര്‍ക്കം റൂമിന് പുറത്തേക്ക് എത്തി.
ഇതോടെ ബിഗ് ബോസ് പവര്‍ ടീമും മറ്റുള്ളവരും ഇടപെട്ടു. നോറയുടെ വാശിയാണ് പ്രശ്നത്തിന് കാരണം എന്നാണ് നോറ ഒഴികെയുള്ളവര്‍ ഒറ്റക്കെട്ടായി പറഞ്ഞത്. ജാന്‍മണി അടങ്ങുന്ന പവര്‍ ടീം നോറയില്ലാതെ പ്രാക്ടീസ് ചെയ്ത് ടാസ്കിന് തയ്യാറെടുക്കാന്‍ ടീമിനോട് നിര്‍ദേശിച്ചു. സായിയും അഭിഷേകും വലിയ രീതിയിൽ നോറയോട് കയർത്തതിനാൽ നോറ പിന്നീട് കരയുന്നതും കാണാമായിരുന്നു. ശേഷം പിണക്കവും വഴക്കും മറന്ന് നോറയും സ്കിറ്റിൽ ഭാഗമായി.

പക്ഷെ ജാൻമണിയുടെ വിഷയം ഒന്നും തന്നെ നോറയുടെ ടീം സ്കിറ്റിൽ ഉപയോഗിച്ചില്ല. പക്ഷെ മറ്റുള്ള ടീമുകളുടെ സ്കിറ്റിന്റെ ഹൈലൈറ്റ് തന്നെ ജാൻമണി വിഷയങ്ങളായിരുന്നു. നോറയുടെ അഭിപ്രായം പരിഗണിച്ച് ജാൻ മണി വിഷയം കൂടി സ്കിറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ നോറയും സായിയും ഉൾപ്പെട്ട ടീമിന്റെ പ്രകടനം മികച്ചതാകുമായിരുന്നുവെന്നാണ് എപ്പിസോഡ് കണ്ട് പ്രേക്ഷകർ കുറിച്ചത്.
നോറയെ സായിയും അഭിഷേകും പുച്ഛിച്ചു. പക്ഷെ മറ്റുള്ള ടീമുകൾ ജാൻമണിയെ കാണിച്ച് പവർ ടീമിൽ നിന്നും കോയിൻസ് നേടി, നോറയായിരുന്നു ശരി. കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി. അവസാനം ടീം തോറ്റു, കമ്യൂണിറ്റിയെ പേടിച്ച് ജാൻമണിയെ ട്രോളാത്ത ഭീരുക്കളാണ് സായിയും അഭിഷേകും, ബുദ്ധിമാൻ കളിച്ച് സായ് എല്ലാം കുളമാക്കി. നോറയ്ക് മനസ് തുറന്ന് കുറേനേരം കരയാനുള്ള കണ്ടന്റും കിട്ടി.
സായി തിരിച്ച് അധികം കിട്ടില്ലെന്ന് അറിയുന്നിടത്ത് ചാടി വീണ് അങ്ങ് ഷൈൻ ചെയ്യും, എപ്പിസോഡ് കണ്ടപ്പോഴാണ് മനസിലായത് നോറയുടെ ഭാഗത്താണ് ശരിയെന്ന് എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications