'തിരിച്ചുവരവ് ആഗ്രഹിച്ചവരെ കൊണ്ടുതന്നെ ഇറങ്ങി പോടായെന്ന് പറയിപ്പിച്ച മുതലാണ് സിജോ'; പ്രേക്ഷക പ്രതികരണം!

ഇതുവരെ മലയാളത്തിൽ ബി​ഗ് ബോസിന്റെ അ‍ഞ്ച് സീസണുകൾ വിജയകരമായി പൂർത്തിയായി. ആറാം സീസൺ അമ്പതാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. എന്നാൽ ഇതുവരെയും നല്ലൊരു ​ഗെയിം മത്സരാർത്ഥികൾ തമ്മിൽ നടക്കുന്നത് കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല. മാത്രമല്ല പവർ റൂം എന്നൊരു സംവിധാനം കൂടി ഇത്തവണത്തെ ഹൗസിൽ ഉള്ളതിനാൽ പലരും നോമിനേഷനിൽ പോലും വരാതെ രക്ഷപ്പെട്ട് ഹൗസിൽ ​ദിവസം കൂട്ടുകയാണ്.

ആദ്യമായാകും ഒരു മത്സാർത്ഥിയോട് പോലും പ്രത്യേകം ഒരി‌ഷ്ടം പ്രേക്ഷകർക്ക് തോന്നാത്ത സീസൺ ഉണ്ടാകുന്നത്. ഇപ്പോൾ ഹൗസിലുള്ള പതിനെട്ട് പേരും കാര്യമായി ​ഗെയിമോ എന്റർടെയ്ൻമെന്റോ നൽകുന്നില്ലെന്നും ലൈവ് കാണാൻ പോലും താൽപര്യം തോന്നുന്നില്ലെന്നുമാണ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. അസി റോക്കി ഇടിച്ച് മുഖത്ത് പരിക്കേറ്റ സിജോ കഴിഞ്ഞ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.

Bigg Boss Sijo

സർജറിയും വിശ്രമവും കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് സിജോ വീട്ടിൽ തിരികെ കയറിയത്. ഹൗസിൽ വെറും പതിനാല് ദിവസം മാത്രം ആയപ്പോഴാണ് റോക്കിയുമായി വാക്കുതർക്കവും പിന്നീട് സിജോയ്ക്ക് മർദ്ദനവും ഏൽക്കുന്നത്. ഹൗസിലേക്ക് സിജോ തിരിച്ച് വന്നപ്പോൾ ശക്തമായൊരു ​ഗെയിം ഇനിയങ്ങോട്ട് കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്.

അത്തരത്തിൽ പ്രതീക്ഷ നൽകുന്ന തരത്തിലായിരുന്നു സിജോ മടങ്ങി വന്നപ്പോൾ നടത്തിയ പ്രസം​ഗവും. തീപ്പൊരിയായിട്ടല്ല കാട്ടുതീയായിട്ടാണ് താൻ തിരിച്ച് വന്നിരിക്കുന്നതെന്നും കത്തിച്ചിട്ടേ പോകുവെന്നുമാണ് സിജോ തിരിച്ച് വന്നശേഷം സ​ഹമത്സരാർത്ഥികളോടും പ്രേക്ഷകരോടും പറഞ്ഞത്. എന്നാൽ ഹൗസിൽ വന്ന് മൂന്ന് ദിവസത്തോളമായിട്ടും കാര്യമായ ചലനമൊന്നും സിജോയ്ക്ക് സൃഷ്ടിക്കാനായില്ല.

പല സമയങ്ങളിലും നിലപാട് പോലും വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറി നിൽക്കുന്ന സിജോയെയാണ് പ്രേക്ഷകർ കണ്ടത്. അതുകൊണ്ട് തന്നെ സിജോയുടെ തിരിച്ച് വരവിൽ പ്രേക്ഷകർക്ക് തൃപ്തിയില്ല. അതിനാൽ സിജോയുടെ ​ഗെയിമിനെ പരിഹസിച്ചുള്ള കമന്റുകളും പോസ്റ്റുകളും ബി​ഗ് ബോസുമായി ബന്ധപ്പെട്ടുള്ള സോഷ്യൽമീ‍ഡിയ ​ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്.

തിരിച്ചുവരവ് ആഗ്രഹിച്ചവരെ കൊണ്ടുതന്നെ ഇറങ്ങി പോടായെന്ന് പറയിപ്പിച്ച മുതലാണ് സിജോ എന്നാണ് ഒരാൾ കുറിച്ചത്. സിജോയെയൊക്കെ കൊണ്ടുവന്ന നേരം കൊണ്ട് ആ റോക്കിയെ കൊണ്ട് വന്നാൽ വല്ലതുമൊക്കെ കാണാമായിരുന്നു. സിജോ വെറും വേസ്റ്റായി.

സായിയുടെ വാലേൽ തുങ്ങി നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. സിജോ ആകെ നടത്തിയ ഗെയിം റോക്കിയുടെ തല്ല് മേടിച്ച് റോക്കിയെ പുറത്താക്കി എന്നത് മാത്രമാണ്. റോക്കി ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്തപ്പോൾ മുതൽ ചെക്കന്റെ കിളി പോയി കിടക്കുകയാ. പാവം ആ കിളി തിരിച്ചുവന്നാൽ പിന്നെ കാട്ടു തീയാകും.

Bigg Boss Sijo

നേരത്തെ സിജോ ​ഗെയിമിൽ തിരിച്ച് വരണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിരുന്നു. എന്നാലിപ്പോൾ സിജോ തിരിച്ചുവരണ്ടായിരുന്നുവെന്ന് തോന്നുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. സിജോയുടെ റീ എൻട്രിക്ക് ശേഷമുള്ള പ്രസം​ഗം കേട്ട് ഹൗസിലെ ഒട്ടുമിക്ക മത്സരാർത്ഥികളുടെയും കിളിപോയിയെന്നാണ് ശ്രീരേഖ സിജോ തിരിച്ച് വന്നതിനെ കുറിച്ച് മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്.

എന്നാൽ കാട്ടുതീ ആയിട്ടല്ല ഉരച്ച് കളഞ്ഞ തീപ്പെട്ടി കൊള്ളിയായാണ് സിജോയെ തോന്നിയതെന്നാണ് ജിന്റോ പറഞ്ഞത്. സിബിനും പൂജയും ഷോ ക്വിറ്റ് ചെയ്തശേഷം വളരെ താഴ്ന്ന നിലയിലാണ് സീസൺ ആറിലെ മത്സരാർത്ഥികളുടെ ​ഗെയിം പോകുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X