ഇതൊക്കെ പുല്ലാണെന്ന് പറഞ്ഞ് നിന്നത് സാബു മോന്‍ മാത്രം! ബിഗ് ബോസിലെ മത്സരാര്‍ഥികളെ പറ്റി പ്രേക്ഷകാഭിപ്രായം
കുറേ പേരെ ഒരു വീടിനുള്ളില്‍ അടച്ചിടുന്നതാണ് ബിഗ് ബോസ് എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരിക്കുമൊരു മൈന്‍ഡ് ഗെയിമാണെന്ന് മനസിലാക്കിയവര്‍ കുറവാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ സമ്മര്‍ദ്ദങ്ങളുടെയും കടുംപിടുത്തങ്ങളുടെയും നടുവില്‍ അതിജീവിക്കുന്നവരാണ് ബിഗ് ബോസില്‍ വിന്നറാവുക.
ആറാമതും മലയാളത്തില്‍ ബിഗ് ബോസ് തുടങ്ങിയെങ്കിലും ശക്തനായൊരു മത്സരാര്‍ഥി ഇല്ലെന്നുള്ളതാണ് പ്രേക്ഷകരുടെ നിരാശയ്ക്ക് കാരണം. ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുക അല്ലാതെ എന്റര്‍ടെയിന്‍മെന്റിന് ആരും ശ്രമിക്കുന്നില്ല. മാത്രമല്ല കരച്ചിലും സെന്റിമെന്‍സുമൊക്കെ കൊണ്ട് ശോകമായ അവസ്ഥയിലാണ്.

ഏറ്റവും പുതിയതായി ഗബ്രി-ജാസ്മിന്‍ പ്രശ്‌നങ്ങളാണ് വീടിനകത്ത് നടക്കുന്നത്. ഇരുവരുടെയും റിലേഷന്‍ഷിപ്പിനെ പറ്റി അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചതോട് കൂടി ഇരുവരും സമ്മര്‍ദ്ദത്തിലായി. ഇതിനോട് അനുബന്ധിച്ച് രണ്ടാളും ഭക്ഷണം പോലും കഴിക്കാതെ കരഞ്ഞോണ്ട് നടക്കുകയാണ്. എന്നാല്‍ എത്ര സമ്മര്‍ദ്ദം വന്നിട്ടും ഇതൊക്കെ പുല്ലാണെന്ന് പറഞ്ഞ് നിന്ന ഒരേ ഒരു മത്സരാര്‍ഥി സാബുമോന്‍ മാത്രമാണെന്ന് പറുയകയാണ് ആരാധകര്‍.
'ബിഗ് ബോസ് മലയാളം തുടങ്ങി 6 സീസണ്‍ ആയി. ഇതുവരെ ഏകദേശം നൂറ്റിമുപ്പതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തിട്ടുണ്ട്. ഇത്രയും സീസണുകള്‍ നടന്നതില്‍ ആദ്യ ദിവസം മുതല്‍ 100-ാം ദിവസം വരെ ഒരു പ്രാവിശ്യം പോലും കണ്ണ് നിറഞ്ഞു കണ്ടിട്ടില്ലാത്ത ഒരേ ഒരു മത്സരാര്‍ഥി സാബു ആണ്.
ഫോണില്ല, ടിവി ഇല്ല, രാവിലെ ഉറങ്ങാന്‍ പറ്റില്ല, ആഹാരം നേരെ ഇല്ല, സദാ സമയം ജോലിയും, ടാസ്‌കും. കണ്ടന്റ് ഉണ്ടാക്കലും, പിന്നില്‍ നിന്നും മുന്നില്‍ നിന്നുമുള്ള കുത്തലും, സുഹൃത്ത് ആയി നില്‍ക്കുന്നവരെ തന്നെ ചതിക്കേണ്ടി വരുന്നതും, നോമിനേഷനില്‍ വരുന്ന ടെന്‍ഷന്‍, പുറത്തു നെഗറ്റീവ് ആകുവോ എന്ന പേടി, ലാലേട്ടന്റെ വഴക്ക് അങ്ങനെ ഒരു മനുഷ്യന്റെ സകല ബോധവും തെറ്റിക്കാന്‍ പറ്റുന്ന ഗെയിം ഷോ ആണ് ബിഗ് ബോസ്.
എത്ര വലിയ ഗെയിമര്‍ ആണെങ്കിലും കളിയിലേക്ക് ഇറങ്ങി ചെന്നാല്‍ കരയാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. അവിടെയാണ് ഒരു മനുഷ്യന്‍ എനിക്ക് ഇതൊക്കെ പുല്ലാണ് എന്നത് പോലെ 100 ദിവസം നിന്ന് വിന്നര്‍ ആയത്.

ഇതിപ്പോ ഓര്‍ക്കാന്‍ കാരണം ഈ സീസണില്‍ ആരെങ്കിലും ഒരാള്‍ കരയാത്ത ഒരു ദിവസം പോലുമില്ല. എപ്പോഴും മെന്റലി ഡൗണ്‍ ആയി കണ്‍ഫെഷന്‍ റൂമില്‍ പോകുന്നത് കാണാം. അവിടെയാണ് സാബുവിന്റെ മെന്റല്‍ പവറിന്റെ മുന്നില്‍ നമിച്ചു പോകുന്നത്.
സാബുവിനോട് അല്‍പ്പം എങ്കിലും താരതമ്യം ചെയ്യാന്‍ പറ്റുന്നത് രജിത് സാറിനെ ആണ്. പക്ഷെ പുള്ളിയ്ക്കും 3, 4 പ്രാവശ്യം കരയേണ്ടി വന്നിട്ടുണ്ട്. കരച്ചില്‍ ഒരിക്കലും ഒരു മോശം കാര്യം അല്ല പക്ഷെ ഇങനെ ഒരു ഗെയിമില്‍ കരയാതെ പിടിച്ചു നില്‍ക്കുന്നത് ചില്ലറ കാര്യമല്ലെന്നാണ്.' ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ എഴുതിയ കുറിപ്പിലൂടെ പറയുന്നത്.
മലയാളം ബിഗ് ബോസിലെ ആദ്യത്തെ വിന്നറായിരുന്നു സാബുമോന്‍. ഒന്നാം സീസണില്‍ മത്സരിച്ച് പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സാബുവിനെ പോലൊരു മത്സരാര്‍ഥി വന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. മാത്രമല്ല രജിത് കുമാറും റോബിന്‍ രാധാകൃഷ്ണനുമൊക്കെ ജനപ്രീതി പിടിച്ചു പറ്റിയെങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ പുറത്താക്കപ്പെടുകയായിരുന്നു.


Click it and Unblock the Notifications