'നാട്ടിലായിരുന്നുവെങ്കിൽ പറയുന്നവന്റെ കരണം പൊളിയുന്ന ഊളത്തരമാണ് ജിന്റോ പറഞ്ഞത്, മാതൃകാപരമായ ശിക്ഷ വേണം'

പതിനാല് മത്സരാർ‌ത്ഥികളുമായി ബി​ഗ് ബോസ് മലയാളം സീസൺ ആറ് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. വാശിയേറ മത്സരങ്ങളാണ് ഹൗസിൽ നടക്കുന്നത്. ഒപ്പം ചെറിയ വിഷയങ്ങളിൽ പോലും വലിയ രീതിയിൽ വാക്കുതർക്കങ്ങളും ഉണ്ടാകുന്നുണ്ട്. അസി റോക്കി-സിജോ കയ്യാങ്കളിക്കുശേഷം പ്രവോക്കേഷനും തർക്കവും ഒരു പരിധി വിട്ടുപോയാൽ ഉടൻ ബി​ഗ് ബോസ് തന്നെ വിഷയത്തിൽ ഇടപെടും. ഇപ്പോൾ ഹൗസിൽ ഏറ്റവും കൂടുതൽ പരസ്പരം ഏറ്റുമുട്ടുന്നത് ​ഗബ്രി-ജാസ്മിൻ ടീം ജിന്റോയുമായാണ്. ഇരുവരുടെയും സംസാര രീതികൾ തർക്കത്തിനിടെ പലപ്പോഴും അതിരുവിട്ട് പോകാറുണ്ട്.

അത്തരത്തിൽ ​ഗബ്രിയുമായി വാക്കുതർക്കം നടത്തുന്നതിനിടെ ജിന്റോ പറഞ്ഞ ചില കാര്യങ്ങൾക്ക് എതിരെ വലിയ വിമർശനമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും വരുന്നത്. കഴിഞ്ഞ ദിവസം ജാസ്മിന്റെ അടിവസ്ത്രം സോഫയിൽ വെച്ചുവെന്ന് പറഞ്ഞ് ജിന്റോ ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മാത്രമല്ല ടവ്വലിൽ പൊതിഞ്ഞുവെച്ച അടിവസ്ത്രം ജിന്റോ മറ്റുള്ള ഹൗസ്മേറ്റ്സിനെ പൊക്കി കാണിക്കുകയും ചെയ്തിരുന്നു.

Jinto Body Craft

ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ​ജാസ്മിനൊപ്പം ​ഗബ്രിയും ജിന്റോയി ഏറ്റുമുട്ടിയിരുന്നു. വഴക്ക് മൂർച്ഛിക്കുന്നതിനിടെ നിന്റെ അമ്മയോടും അച്ഛനോടും പോയി നിന്നെ ഒന്ന് കൂടെയുണ്ടാക്കാൻ പറ്റുമോയെന്ന് ചോദിക്കാൻ ജിന്റോ പറയുന്നുണ്ട്. ഇതാണ് പ്രേക്ഷകരുടെ ഇടയിലും ജിന്റോയ്ക്ക് ഇപ്പോൾ വലിയ നെ​ഗറ്റീവായി മാറിയിരിക്കുന്നത്.

നാട്ടിലായിരുന്നുവെങ്കിൽ പറയുന്നവന്റെ കരണം പൊളിയുന്നു തരം ഊളത്തരമാണ് ജിന്റോ പറഞ്ഞതെന്നും അതുകൊണ്ട് മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് പ്രേക്ഷകരിൽ ഒരാൾ ബി​ഗ് ബോസ് ഷോയുമായി ബന്ധപ്പെട്ടുള്ള ഫാൻസ് ​ഗ്രൂപ്പിൽ കുറിച്ചത്. 'അതിന് നീ ഒരുതവണ കൂടെ ജനിക്കണം... ഇത് പറയുന്ന പോലെയല്ല നിന്റെ അമ്മയോടും അച്ഛനോടും പോയി നിന്നെ ഒന്ന് കൂടെ ഉണ്ടാക്കാൻ പറ്റുമോയെന്ന് ചോദിക്ക്... എന്ന് പറയുന്നത്.'

'നാട്ടിൽ കയ്യകലത്തിലാണേൽ പറയുന്നവന്റെ കരണം പൊളിയുന്നു തരം ഊളത്തരമാണ്. ഇതിനൊക്കെ എതിർപക്ഷത്ത് ഉള്ളത് ഗബ്രി ആയതുകൊണ്ടാണോ ഒരു ഗ്രൂപ്പിലും ആളുകൾ ഇത് വലിയ സംഭവമായി കാണാത്തത് എന്നറിയില്ല. പക്ഷെ ബിഗ് ബോസ് ഇത്തരം പ്രയോഗങ്ങൾ വീട്ടിൽ തുടർച്ചയായി ഉണ്ടായിട്ടും വാക്കാൽ ഇത് കുട്ടികൾ കാണുന്ന ഷോയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.'

'ഈ പറയുന്നത് തെറ്റാണെങ്കിൽ അതിനുള്ള മാതൃകാപരമായ ശിക്ഷ നൽകുകയും വേണം. ഇല്ലെങ്കിൽ കുട്ടികൾ കാണുന്ന ഷോയാണെന്ന് ആത്മാർഥമായി പറയുന്നതായിപോലും കണക്കാക്കാൻ കഴിയില്ല. ഇയാൾക്ക് എതിരെ സീരിയസ് പോസ്റ്റ് ഇട്ടത് രാജാവായി വാഴിക്കൽ പ്രക്രിയയിൽ ഭാഗമാകാൻ താൽപര്യം ഇല്ലാഞ്ഞിട്ടും ഇറിറ്റേഷൻ കാരണവുമാണ്.'

Jinto Body Craft

'ഇയാളെ എല്ലാദിവസവും സഹിക്കുന്ന ആളുകളെ സമ്മതിക്കണം', എന്നായിരുന്നു കുറിപ്പ്. നല്ല ​ഗെയിമറാണ് ജിന്റോയെങ്കിലും പലപ്പോഴും നാവ് ജിന്റോയ്ക്ക് വിനയാകുന്നുണ്ട്. തുടക്കത്തിൽ ജിന്റോയെ ഇഷ്ടപ്പെട്ടിരുന്നവരാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഏറെയും എന്നാലിപ്പോൾ‌ ജിന്റോ നിലവാരം കുറഞ്ഞ ​ഗെയിം പുറത്തെടുക്കുന്നുവെന്നാണ് പ്രേക്ഷകരുടെ ആരോപണം. ജിന്റോ എന്ന ഗെയിമറെ തകര്‍ക്കുന്നത് ഇത്തരം ഇരട്ടത്താപ്പുകളാണ്.

നിലവാരമില്ലായ്മയും ആവശ്യത്തിലധികം കള്ളവും പരദൂഷണവും പറയുന്നതും ജിന്റോയ്ക്ക് വിനയാകുന്നുണ്ട്. നല്ല ഒരു ഗെയിമര്‍, എന്റര്‍ടൈനര്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടുമ്പോഴും വ്യക്തി എന്ന നിലയില്‍ ജിന്റോ പരാജയപ്പെടുന്നു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും അത് മനസിലാക്കാനും ജിന്റോ തയ്യാറാവുന്നില്ല. പവർ റൂമിൽ കയറിയശേഷമാണ് ജിന്റോയുടെ ​ഗെയിം സഹമത്സരാർത്ഥികൾ പോലും വെറുത്ത് തുടങ്ങിയത്.

ഇത് രണ്ടാം ആഴ്ചയാണ് ജിന്റോ പവർ ടീം അം​ഗമായി ഇരിക്കുന്നത്. എന്നാൽ പവർ കൃത്യമായി ഉപയോ​ഗിച്ച് മുന്നേറാൻ ജിന്റോയ്ക്ക് സാധിക്കുന്നില്ല. പവർ ഉപയോ​ഗിച്ച് വ്യക്തി വൈരാ​ഗ്യങ്ങൾ തീർക്കാൻ ശ്രമിക്കുന്നതിനാൽ പവർടീമിലെ മറ്റ് അം​ഗങ്ങൾ ജിന്റോയെ പിന്തുണയ്ക്കുന്നുമില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X