'കാറിൽ ഇരുന്ന് പറയുമ്പോൾ ആലോചിച്ച് പഠിച്ച് പറയുന്നു, ഹൗസിൽ ബഹളത്തിനിടയിൽ തൊണ്ടയിടറുന്നു, പലയിടത്തും പാളി'

ഇതുവരെ ഒരു രാജാവ് പിറക്കാത്ത സീസണാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറ്. അതുകൊണ്ട് തന്നെ വൈൽഡ് കാർഡായി സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ സ്റ്റാറായി നിൽക്കുന്ന സായ് കൃഷ്ണൻ എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകരെല്ലാം ഒരുപാട് പ്രതീക്ഷിച്ചു. അതിന് കാരണം സിനിമയിലെ വമ്പൻമാർക്കെതിരെ വരെ മേലും കീഴും നോക്കാതെ പ്രതികരിക്കുകയും തെറ്റ് ചൂണ്ടി കാണിക്കുകയും ചെയ്തിട്ടുള്ള യുട്യൂബറാണ് സീ​ക്രട്ട് ഏജന്റ് എന്നത് തന്നെയാണ്.

നടൻ ഉണ്ണി മുകുന്ദൻ സിനിമ മാളികപ്പുറത്തെ കുറിച്ച് റിയാക്ഷൻ വീഡിയോ ചെയ്ത് വലിയ വിവാദമാകുകയും ഉണ്ണി മുകുന്ദനും സായ് കൃഷ്ണനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്ന് ചർച്ചയാവുകയും ചെയ്തതാണ്. കൂടുതലും റിയാക്ഷൻ വീഡിയോകൾ കാറിലിരുന്ന് തന്റെ മൊബൈൽ ഫോണിലാണ് സായ് ചിത്രീകരിക്കാറുള്ളത്.

Sai Krishnan

മാത്രമല്ല തന്റെ സ്വകാര്യ വിവരങ്ങളൊന്നും തന്നെ സായ് പരസ്യപ്പെടുത്തിയിട്ടുമില്ല. സീക്രട്ട് ഏജന്റായി മാറാതെയുള്ള സായ് കൃഷ്നെ പ്രേക്ഷകർ കണ്ട് തുടങ്ങിയത് ബി​ഗ് ബോസിൽ വന്നശേഷമാണ്. ഹൗസിലേക്ക് പ്രവേശിക്കുന്നതിന്റെ തലേദിവസം വരെ ബി​ഗ് ബോസ് എപ്പിസോഡ് റിവ്യു ചെയ്ത വ്യക്തി കൂടിയാണ് സായ് കൃഷ്ണ. അതുകൊണ്ട് തന്നെ ജാസ്മിൻ-​ഗബ്രി, ജിന്റോ, ശ്രീതു, അൻസിബ എന്നിവരെയെല്ലാം സായ് പൊളിച്ചടുക്കുമെന്നാണ് പ്രേക്ഷകരെല്ലാം കരുതിയിരുന്നത്.

പക്ഷെ നടന്നത് നേരെ തലതിരിച്ചാണ്. ഹൗസിൽ കയറി വൈകാതെ തന്നെ പുറത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും സായ് ജാസ്മിന് വിശദ​മാക്കി കൊടുത്തു. രണ്ട് വട്ടം ഹൗസ് മേറ്റ്സിനോട് പുറത്തെ കാര്യങ്ങളെല്ലാം സായ് ചർച്ച ചെയ്തു. ഇതോടെ അവസാന വാണിങും സായ്ക്ക് ബി​ഗ് ബോസിൽ നിന്നും ലഭിച്ചു.

ഇപ്പോഴിതാ സായിയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. കാറിൽ ഇരുന്ന് പറയുമ്പോൾ ആലോചിച്ച് പഠിച്ച് പറയാൻ സായ്ക്ക് കഴിവുണ്ടെവന്നും അല്ലാതെ ഹൗസിൽ ബഹളത്തിനിടയിൽ സംസാരിക്കുമ്പോൾ സായിയുടെ തൊണ്ടയിടറുന്നുവെന്നുമാണ് കുറിപ്പിൽ പറയുന്നത്.

കാറിൽ ഇരുന്ന് പറയുമ്പോൾ ആലോചിച്ച് നോക്കി പഠിച്ച് പറയുന്നു. ഇന്ന് ബഹളത്തിനിടയിൽ ഉച്ചത്തിൽ പറയുമ്പോൾ കരച്ചിൽ വരുന്നു... തൊണ്ടയിടറുന്നു... പലയിടത്തും ആളാകാൻ നോക്കുന്നുണ്ടെങ്കിലും പലയിടത്തും പാളിപോകുന്നു എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. നിരവധി പേരാണ് സായിയുടെ ഹൗസിലെ പെരുമാറ്റത്തെ വിമർശിച്ച് എത്തുന്നത്. ഇത്രയേയുള്ളൂ... എന്തൊക്കെയായിരുന്നു... ബിബി 5 നടക്കുന്ന സമയത്ത് ഇവൻ ആൾക്കാരെ തേജോവധം ചെയ്തത് ഒരു ദാക്ഷിണ്യവുമില്ലാതെയായിരുന്നു. ഇപ്പോൾ ഇത് കർമ.

Sai Krishnan

ഒരു കാര്യത്തിൽ നേരെ ചൊവ്വേ അഭിപ്രായം പറയാൻ പോലും സായ്ക്ക് സാധിക്കുന്നില്ലെന്നെല്ലാമാണ് കമന്റുകൾ വരുന്നത്. ഈ വീക്കെന്റിൽ അവതാരകൻ മോഹൻലാൽ വരുമ്പോൾ സായിയെ നിർത്തി പൊരിക്കാനുള്ള സാധ്യതയുണ്ട്. സായിയാണ് ഹൗസിലേക്ക് എത്തിയ വൈൽഡ് കാർഡുകളിൽ പ്രകടനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വ്യക്തി. ​

ഗബ്രിയാണ് തന്റെ ഫേവറേറ്റ് മത്സാരർത്ഥിയെന്ന് സായ് പറഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ നിരാശയിലാണ്. മലപ്പുറത്തുകാരനാണ് സായ് കൃഷ്‍ണൻ. ബിഡിഎസാണ് പഠിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ ക്രിക്കറ്ററാണ്. എട്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് സായിയുടേത്. ബിഗ് ബോസ് മലയാളത്തില്‍ നിലവില്‍ ഇഷ്‍ടം ഗബ്രിയെയാണ്. സ്വന്തം വീടായി എവിടെ ചെന്നാലും താരത്തിന് പെരുമാറാനാകുന്നുണ്ട്. അതിനാല്‍ സ്‍ട്രോംഗ് പ്ലെയറാണ് ഗബ്രി.

അക്കാരണത്താല്‍ ടാര്‍ജറ്റും ഗബ്രി തന്നെയായിരിക്കും. അപ്‍സരയും സ്‍ട്രോംഗ് പ്ലെയറാണ്. തുടക്കത്തില്‍ എല്ലാവരോടും കോമണറായി ഇടപെട്ട താരമായ റെസ്‍മിൻ നിലവില്‍ മാനുപ്പുലേറ്റ് ചെയ്യുകയാണെന്നുമാണ് ഉദ്ഘാടന ദിവസം മോഹൻലാലിനോട് സംസാരിക്കവെ സായ് പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X