അത്രക്ക് ടോക്‌സിക് ആണ് 90% മലയാളം ബിഗ് ബോസ് പ്രേക്ഷകര്‍! ജാസ്മിനെയും ഒതുക്കും- പ്രതികരണങ്ങളിങ്ങനെ
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള മുന്‍വിധികളൊക്കെ വന്ന് കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ കളം നിറയാന്‍ വേണ്ടി ഓരോരുത്തരും കാട്ടിക്കൂട്ടുന്നതിനെ പറ്റിയാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ എഴുത്തുകള്‍ നിറയുന്നത്.
അതില്‍ ജാസ്മിന്‍ ജാഫറിന്റെ ഗെയിമിനെ പറ്റിയും ആരാധകര്‍ പറഞ്ഞിരിക്കുകയാണ്. ശക്തയായ മത്സരാര്‍ഥിയാണ് ജാസ്മിന്‍. എന്നാല്‍ ചില തെറ്റിദ്ധാരണയിലൂടെ ജാസമിന്‍ സഞ്ചരിക്കുന്ന യാത്ര ശരിയല്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്. രതീഷുമായിട്ടുള്ള സൗഹൃദം മുതലിങ്ങോട്ട് നിരവധി കാര്യങ്ങളാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്നത്.

രതീഷിന്റെ അലറലും മൊത്തത്തില്‍ ഉള്ള ഷോ യും കണ്ട് ജാസ്മിന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. അടുത്ത രജിത് കുമാറോ റോബിനോ ഒക്കെ ആവും രതീഷും എന്നുള്ള ധാരണയില്‍ ആണെന്ന് തോന്നുന്നു ജാസ്മിന്‍. അതാണ് രതീഷുമായി നല്ലത് പോലെ ഒട്ടുന്നത്. ഒറ്റയ്ക്ക് നിന്ന് രതീഷിന് എതിരെ കളിച്ചാല്‍ നല്ല സപ്പോര്‍ട്ട് കിട്ടി വിന്നര്‍ ആവാന്‍ വരെ ചാന്‍സ് ഉണ്ട് ജാസ്മിന്.
എന്നാല്‍ രതീഷുമായി ചേര്‍ന്നാല്‍ അയാളിലേക്കുള്ള വെറുപ്പ് കൂടി മേടിച്ചു വെക്കേണ്ടി വരും. കാരണം രതീഷ് അറ്റര്‍ ഫേക്ക് കളിയാണ് കളിച്ചോണ്ട് ഇരിക്കുന്നത്. ബിഗ് ബോസ് കാണുന്ന ജനങ്ങള്‍ എന്തോ പൊട്ടന്മാര്‍ ആണ്. അവര്‍ക്ക് ഇതൊക്കെ ആണ് വേണ്ടത് എന്ന രീതിയില്‍ ആണ് ഗെയിം. ജാസ്മിന്‍ അത് മനസിലാക്കി കളിച്ചാല്‍ കൊള്ളാം.
എല്ലാ കൂട്ടത്തിലും പോയിരിക്കുന്ന പരമാവധി സ്‌ക്രീന്‍ സ്‌പേസ് തനിക്ക് കിട്ടണം എന്നാഗ്രഹിക്കുന്ന ജാസ്മിന്റെ കളി എങ്ങോട്ടാണ് പോകുന്നതെന്ന് ദൈവം തമ്പുരാന് പോലും പിടുത്തം കിട്ടിയിട്ടില്ല. റെനീഷയുടെ ഗെയിം അതേ പടി കോപ്പി അടിച്ചു വന്നു കളിക്കുന്നു, എല്ലാ വള്ളികളും കേറിപ്പിടിക്കുകയാണ് ജാസ്മിന്‍ ചെയ്യുന്നത്. അയാള്‍ ഒറ്റപെടാന്‍ നോക്കുമ്പോള്‍ ജാസ്മിന്‍ സമ്മതിക്കാതിരിക്കുകയല്ലേ ചെയ്യുന്നത്.
ബിഗ് ബോസ് സീസണ്‍ 6 മുന്നോട്ട് പോകുന്തോറും ഏറ്റവും ശക്തയായ മത്സരാര്‍ത്ഥി ആയി തീരാന്‍ പോകുന്നവരില്‍ ഒരാളാകും ജാസ്മിന്‍. ഒരുപക്ഷേ അവസാന അഞ്ചില്‍ വരെ എത്താന്‍ സാധ്യതയുള്ള ആള്‍. കൃത്യമായ നീക്കങ്ങളോടെ മുന്നോട്ട് പോവുന്നതും ഇവരാണ്. ഒരു പെണ്‍കുട്ടി, അവളെ കാണാന്‍ കൊള്ളാം, അവള്‍ മുഖത്ത് നോക്കി കാര്യം പറയുന്നു എന്ന് കൂടി ആണെങ്കില്‍ അവള്‍ക്ക് ഹേറ്റേഴ്സ് വരും. ഒതുക്കും, അത്രക്ക് ടോക്‌സിക് ആണ് 90% മലയാളം ബിഗ് ബോസ് പ്രേക്ഷകര്‍.

ജാസ്മിന്‍, സിജോ, മുടിയന്‍, അര്‍ജുന്‍, ഇവര്‍ നന്നാവുന്നുണ്ട്. ജാസ്മിന്‍ സിജോക്ക് അധികം ഇംപോര്‍ട്ടന്‍സ് കൊടുക്കാതേ ഇരിക്കുന്നതാണ് നല്ലത്. വെറുപ്പീര് ആണേലും രതീഷിന്, എത്ര നാള്‍ കാണും ഊര്‍ജം എന്ന് അറിയില്ല. കാരണം ഇപ്പോഴെ പുള്ളിയുടെ സൗണ്ട് പോയി.
ജാസ്മിന്‍ മിടുക്കിയാണ്. ഇമേജ് കോണ്‍ഷ്യസ്സ് അല്ല, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുന്നു. പക്ഷേ സ്ത്രീകള്‍ നല്ല കണ്ടസ്റ്റന്റ് ആയാല്‍ പൊതുവെ മലയാളികള്‍ കല്ലെറിയും. ഈ കൊല്ലമെങ്കിലും ഒരു പെണ്ണിന് കിട്ടട്ടെ ട്രോഫി. അണുങ്ങളില്‍ ഈ പ്രാവശ്യം കൊള്ളാവുന്ന ഒന്നുമില്ല.
സ്വന്തം കഴിവ് കൊണ്ട് ഒരു ലേഡി വിന്നര്‍ ഉണ്ടാകുന്ന ആദ്യ സീസണ് ആവട്ടെ. ആദ്യത്തെ ലേഡി വിന്നറായിട്ടും ഇവര്‍ അറിയപ്പെടും,
കണ്ടന്റ് കൊടുത്താല്‍ പ്രശ്‌നം, കൊടുത്തില്ലെങ്കില്‍ പ്രശ്‌നം. നല്ലതുപോലെ മറുപടി പറഞ്ഞു ഫൈറ്റ് ചെയ്ത് ആക്റ്റീവ് ആയി നില്‍ക്കുന്ന ജാസ്മിനെ പോലുള്ള മത്സരാര്‍ഥികളെ അല്ലാതെ വെറുതെ നടക്കുന്ന കുറെയെണ്ണത്തിന് സപ്പോര്‍ട് കൊടുത്തിട്ട് കാര്യമില്ല.
സത്യത്തില്‍ ജാസ്മിന്‍ രണ്ടു തരം ഗെയിമുമായിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്. ഒന്ന് കലിപ്പന്റെ കാന്താരി ടൈപ്പ്, റെനീഷ, ദില്‍ഷ, മോഡല്‍. അതാണ് രതീഷിന്റെ വാലായത്. ഇനി അത് ചീറ്റിപ്പോയാല്‍ പരിശുദ്ധമായ സൗഹൃദ-പ്രണയ കോംബോ ടൈപ്പ്. അതിനുള്ളതെല്ലാം സെറ്റ് ആക്കിയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications