അവനോട് പറഞ്ഞിട്ട് കേട്ടില്ല, ഇനി അനുഭവിച്ച് പഠിക്കട്ടേ! ബിഗ് ബോസിലേക്ക് പോയ സുഹൃത്തിനെ പറ്റി ആര്യ
മുന്‍ ബിഗ് ബോസ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി 6 മത്സരാര്‍ത്ഥികളെയാണ് ഒരുമിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീടിന് അകത്തേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരുമാസത്തോളം പുറത്തുനിന്ന് ഈ സീസണിലെ മത്സരം എന്താണെന്നും മത്സരാര്‍ത്ഥികള്‍ എന്താണെന്നും മനസ്സിലാക്കിയിട്ടാണ് ആറുപേരും അകത്തേക്ക് പ്രവേശിച്ചത്. ഇതോടെ ഗെയിം മാറുമെന്ന കാര്യം ഉറപ്പായി.
അതേ സമയം ബിഗ് ബോസിലേക്ക് പ്രവേശിച്ച സിബിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. ബഡായ് ആര്യ എന്നറിയപ്പെടുന്ന നടി മുന്‍പ് ബിഗ് ബോസില്‍ മത്സരിച്ചിരുന്നു. ശേഷം ആര്യയ്ക്ക് വലിയ വിമര്‍ശനമായിരുന്നു ലഭിച്ചത്. എന്നാലിപ്പോള്‍ വൈല്‍ഡ് കാര്‍ഡായി പോയ സുഹൃത്തിനെ പറ്റി ആര്യയ്ക്ക് പറയാനുള്ള കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

സിബിന്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ഒരുങ്ങുന്നതും ബന്ധുക്കളും കൂട്ടുകാരുമൊക്കെ ചേര്‍ന്ന് യാത്രയാക്കുന്നതുമൊക്കെ കോര്‍ത്തിണക്കിയൊരു വീഡിയോയാണ് ആര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല അവനവന്‍ കുഴിയ്ക്കുന്ന കുരുക്ക് അഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ എന്ന് തുടങ്ങുന്ന പാട്ടും ആര്യ ഇതിന് ബാക്ഗ്രൗണ്ടായി കൊടുത്തിട്ടുണ്ട്.
അങ്ങനെ... ഇതാ പോകുന്നു. നമ്മുടെ ജീവിതത്തില്‍ ആദ്യമായിട്ടാണ് നീയെടുത്ത ഈയൊരു തീരുമാനത്തില്‍ നമ്മള്‍ തമ്മില്‍ ഇത്ര വലിയൊരു വിയോജിപ്പ് ഉണ്ടാകുന്നത്. ഈ ഷോയുടെ ഭാഗമാകാന്‍ അദ്ദേഹം തീരുമാനിച്ചതില്‍ എനിക്ക് അത്ര സന്തോഷമില്ല. അതിന്റെ കാരണമെന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമായിരിക്കും.
എന്നാല്‍ ഇവിടെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. കുറഞ്ഞത് ഈ വ്യക്തിക്ക് വേണ്ടിയെങ്കിലും കാര്യങ്ങള്‍ നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു... ചിലര്‍ അങ്ങനെയാണ്. പറഞ്ഞാല്‍ കേള്‍ക്കില്ല. കിട്ടിയാലേ പഠിക്കു... എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടേന് ഞാനും..
എന്റെ ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ഭാഗമാണ് ഞാനിന്ന് ബിഗ് ബോസിലേക്ക് അയച്ചിരിക്കുന്നത്. അതൊരിക്കലും എളുപ്പമുള്ളതായിരുന്നില്ല. അത്രേയെ പറയുന്നുള്ളു. വിന്നര്‍ ഒന്നും ആയില്ലെങ്കിലും ബാങ്ക് ബാലന്‍സ് നന്നാവുന്നത് വരെ ചെക്കനെ ഒന്ന് അവിടെ നിര്‍ത്തണേ ഗയിസ്. കപ്പൊന്നും വേണ്ടേ, കാശ് മാത്രം മതിയേ.. എന്ന് സ്വന്തം സിബിന്റെ സ്വന്തം കുടുംബം' എന്നാണ് ആര്യ പറഞ്ഞിരിക്കുന്നത്.

ബിഗ് ബോസ് രണ്ടാം സീസണിലായിരുന്നു ആര്യ മത്സരിച്ചത്. ഇതിനിടെ കൊവിഡ് വന്നതോടെ ഷോ പൂര്‍ത്തിയാവുന്നതിന് മുന്‍പ് എല്ലാവരെയും പറഞ്ഞ് വിടുകയാണ് ചെയ്തത്. ബിഗ് ബോസില്‍ പോയതിന്റെ പേരില്‍ ആര്യയ്ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിച്ചത്. ആ ഷോ യിലൂടെ എല്ലാം നഷ്ടപ്പെട്ടവരില്‍ ഒരാളും ആര്യയാണ്.
മത്സരത്തിലേക്ക് പോയതിന് പിന്നാലെ തന്റെ ലിവിംഗ് പാര്‍ട്‌നര്‍ വഞ്ചിച്ചിട്ട് പോയെന്ന് ആര്യ മുന്‍പ് പറഞ്ഞിരുന്നു. മാത്രമല്ല സൈബര്‍ ആക്രമണങ്ങളും മറ്റുമായി വിമര്‍ശനങ്ങളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ആര്യയ്ക്ക് വലിയൊരു നെഗറ്റീവ് എനര്‍ജിയാണ് കൊടുത്തത്. സ്വഭാവികമായും അതിലേക്ക് തന്റെ ആത്മാര്‍ഥ സുഹൃത്ത് പോകുമ്പോള്‍ ഇങ്ങനെയേ പറയുകയുള്ളുവെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications