'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് നാൽപ്പത്തിനാല് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രിയം നേടിയപ്പോൾ മറ്റ് ചിലർ നെ​ഗറ്റീവ് ഇംപ്രഷനും നേടി. ഇക്കൂട്ടത്തിൽ ഷോയുടെ ആദ്യദിനം മുതൽ ശ്രദ്ധനേടിയ ആളായിരുന്നു സിജോ. ബി​ഗ് ബോസിന് പറ്റിയ മത്സരാർത്ഥിയാണെന്ന് പ്രേക്ഷകർ വിധിയെഴുതിയ സിജോയ്ക്ക് പക്ഷെ കുറച്ചുനാൾ ഹൗസിൽ നിന്നും മത്സരത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നിരുന്നു.

സിജോ അടക്കമുള്ളവർ ഹൗസിൽ നിന്നും വിട്ടുനിന്നതിനാലാണ് വൈൽഡ് കാർഡുകൾ വീട്ടിലേക്ക് എത്തിയത്. അസി റോക്കിയുമായുള്ള വാക്കുതർക്കത്തിനിടെ പ്രകോപിതനായ റോക്കി സിജോയുടെ മുഖത്ത് ഇടിച്ചതോടെയാണ് ബിബി ഹൗസിലെ സിജോയുടെ ഭാവി തുലാസിലായത്. റോക്കിയുടെ ഇടിയിൽ സിജോയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മുഖത്ത് സർജറി അടക്കം നടത്തിയിരുന്നു.

Sijo

അതിന്റെ ഭാ​ഗമായുള്ള വിശ്രമം അവസാനിപ്പിച്ച് സിജോ വീണ്ടും ഇതാ വീട്ടിലേക്ക് തിരിച്ച് കയറിയിരിക്കുകയാണ്. സിജോ തിരിച്ച് വീട്ടിൽ കയറാൻ പോകുന്നുവെന്ന വാർത്തകൾ വന്നപ്പോൾ മുതൽ സിജോയെന്ന മത്സരാർത്ഥിയെ ഇഷ്ടപ്പെടുന്നവർ സിജോയെ കുറിച്ചുള്ള പ്രതീക്ഷകളുമായി കുറിപ്പ് പങ്കിട്ടിരുന്നു. അത്തരത്തിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകളിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ഒരു വാചകം സിജോ തിരിച്ച് വന്നാൽ കളി മാറും എന്നതാണ്.

എന്നാൽ‌ സിജോയുടെ റീ എൻട്രിയിൽ വലിയ പ്രതീക്ഷയില്ലെന്നാണ് ബിബി പ്രേക്ഷകരിൽ ഒരാൾ സോഷ്യൽമീഡിയയിലെ ബിബി ​ഗ്രൂപ്പിൽ കുറിച്ചത്. ഹൗസിലുണ്ടായിരുന്ന സമയത്ത് കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ലാത്ത ബാലിശമായ വെല്ലുവിളി മാത്രം നടത്തിയ സിജോ തിരിച്ച് വരുമ്പോൾ പിന്നെങ്ങനെ കളി മാറും എന്നാണ് കുറിപ്പിലൂടെ പ്രേക്ഷകരിൽ ഒരാൾ ചോദിക്കുന്നത്.

'സിജോ തിരിച്ചു വരുമ്പോൾ കുറേപേർ ഇനി മുതൽ കാളിമാറും എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു സംശയം. പുറത്ത് പോകുന്നത് വരെ സിജോയുടെ സംഭാവന എന്തെല്ലാമായിരുന്നു?. ഒരു ആരോഗ്യപരമായ വാദപ്രതിവാദം പോലും നടത്താത്ത കഴമ്പുണ്ടെന്ന് തോന്നുന്ന ഒരു പ്രസ്താവന പോലും പറയാത്ത സിജോ എങ്ങനെ കളിയുടെ ഗതി മാറ്റാനാണ്?.'

'സിജോയോട് മുട്ടാനായില്ല മുട്ടിയാൽ പെടുക്കും എന്നൊക്കെയുള്ള ബാലിശമായ വെല്ലുവിളി നടത്തിയാലോ സ്വയം പുകഴ്ത്തിയാലോ സഹതാപം കൊണ്ടോ ജന്മനസുകളിൽ സ്ഥാനം പിടിക്കാനാവില്ല. റോക്കിയുടെ കയ്യിൽ നിന്നും ഇടികിട്ടാനുള്ള പ്രധാന കാരണം സിജോയുടെ ഈഗോയാണ്. ഈഗോ തലയ്ക്ക് പിടിച്ച റോക്കിയെപോലെ ഒരുത്തന്റെ മുന്നിൽ പോയി അവന്റെ താടി തടവാനോ വാടാ പോടാ എന്നും പറഞ്ഞ് എൽകെജി പിള്ളേരെ പോലെ വഴക്ക് കൂടാനോ സാമാന്യ വിവരമുള്ള ഒരുത്തനും പോവില്ല.'

sijo

'എന്നെ തൊട്ടുനോക്കെന്ന് റോക്കി പറഞ്ഞപ്പോൾ സിജോ തൊടരുതായിരുന്നു. പക്ഷെ അയാളുടെ ഈഗോ സമ്മതിച്ചില്ല. ഒരു ഷോവായതിനാൽ ഇടി കിട്ടില്ലെന്നും പാവം കരുതി. എന്നാൽ യുക്തി പൂർവ്വം തൊടാതെ മാറിയിരുന്നെങ്കിൽ ഇതുപോലെ ഒന്നും സംഭവിക്കില്ലായിരുന്നു. ഇനി അതിന്റെ പേരിൽ സഹതാപ വോട്ട് കിട്ടിയേക്കും. എന്നാൽ യഥാർത്ഥത്തിൽ സിജോ അതർഹിക്കുന്നില്ല.'

'ഇനിയെങ്കിലും സിജോ ഈഗോയും എൽകെജി ലെവലിൽ ഉള്ള വാദപ്രതിവാദങ്ങളും മാറ്റിവെച്ച് യുക്തിപൂർവം കളിച്ചാൽ നല്ലത്', എന്നായിരുന്നു കുറിപ്പ്. നിരവധി പേർ കുറിപ്പിനെ അനുകൂലിച്ച് എത്തിയിട്ടുണ്ട്. കറക്ട് ആണ്. സിജോ തള്ളു മാത്രമാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അതൊക്കെ മാറ്റി നന്നായി കളിച്ചാൽ സപ്പോർട്ട് ചെയ്യാം.

ശരിക്കും സിജോ എന്ത് ​ഗെയിമാണ് കളിച്ചത്. കുറേ പിആറുണ്ട് അത്രേയുള്ളു. കൊച്ചുകുട്ടികളെ കയ്യിലെടുക്കാൻ കുറച്ച് മാസ് ഡയലോഗ് അടിച്ചു. എല്ലാം ചീറ്റിപ്പോയി. എന്നിട്ടിപ്പോൾ വലിയ ഗെയിമറാത്രേ... ഒന്നുമല്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ജനപ്രിയ യുട്യൂബർമാരിൽ ഒരാളാണ് സിജോ ജോൺ. സിജോ ടോക്ക്‌സ്' എന്ന ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രതികരണ വീഡിയോകൾ വരാറുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X