'ബിഗ് ബോസ് കൊണ്ട് ഏറ്റവും ലാഭം സായ്ക്ക്... വീഡിയോയിൽ കാണുന്നതുപോലെയല്ല നല്ല മനുഷ്യനാണെന്ന് ജനം തിരിച്ചറിഞ്ഞു'

ബി​​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ച് എഴുപതാം ദിവസത്തിലേക്ക് അടുക്കുമ്പോൾ ഫാമിലി വീക്കാണിപ്പോൾ ഹൗസിൽ നടക്കുന്നത്. ഇതുവരെ റിഷി, അൻസിബ, അർജുൻ, ശ്രീതു, നന്ദന, ജിന്റോ, സായ് കൃഷ്ണൻ, അപ്സര എന്നിവരുടെ കുടുംബങ്ങൾ ഹൗസിൽ കയറി കഴി‍ഞ്ഞു. ജാസ്മിൻ അടക്കമുള്ള മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ വൈകാതെ ഹൗസിലേക്ക് എത്തും. അതേസമയം ഇതുവരെയ പല മത്സരാർത്ഥികളുടെയും കുടുംബങ്ങൾ ഹൗസിലേക്ക് എത്തിയെങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത് സായിയുടെ കുടുംബം ഹൗസിലേക്ക് എത്തിയപ്പോഴാണ്.

സായിയുടെ ഭാര്യ സ്നേഹ മാത്രമാണ് ഹൗസിലേക്ക് എത്തിയത്. പിതാവ് വീഡിയോ കോളിലൂടെ സായിയോട് സംസാരിക്കുകയും ചെയ്തു. വർഷങ്ങളായി അച്ഛനോട് പിണക്കത്തിലായിരുന്നു സായ് കൃഷ്ണൻ. ഇരുവരും ഫോണിൽ പോലും വളരെ വിരളമായാണ് സംസാരിച്ചിരുന്നത്.

Sai Krishnan

എന്താ സായ് ഇങ്ങോട്ട് നോക്കാത്തെ എന്നെ കാണുന്നില്ലേ. സുഖം തന്നെയല്ലേ. എന്തെങ്കിലും പ്രശ്നമുണ്ടോ. ക്ഷീണം പോലെ തോന്നുന്നുണ്ടല്ലോ. നന്നായി ശ്രദ്ധിച്ച് കളിക്കണം. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. കണ്ണനും നന്നായിട്ട് കളിക്കുന്നുണ്ട്. നീ എന്തിനാ വിഷമിച്ച് നിൽക്കുന്നത്. ഒരു പ്രശ്നങ്ങളുമില്ല. ഞാൻ വളരെ സന്തോഷവാനാണ്.

സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. വീട്ടിലെ കാര്യങ്ങളൊന്നും ആലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. നീ വിഷമിക്കാതെ നിൽക്ക്. നീ വിഷമിച്ച് നിൽക്കുമ്പോഴല്ലേ നമുക്ക് വിഷമമുണ്ടാകുന്നത്. ഹാപ്പിയായിട്ട് നിൽക്ക്. മറ്റുള്ളവരൊക്കെ സന്തോഷത്തോടെ അല്ലേ നിൽക്കുന്നത്. എന്തിനാ മനസിൽ ടെൻഷൻ വയ്ക്കുന്നത് എന്നാണ് അച്ഛൻ സായിയോട് പറഞ്ഞത്.

ഭാര്യ സ്നേഹയും അമ്മയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നും അതിന്റെ പ്രശ്നങ്ങൾ തന്നെയും വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും അടുത്തിടെ മാതൃദിനത്തിലെ എപ്പിസോഡിൽ സംസാരിക്കവെ സായ് പറഞ്ഞിരുന്നു. എന്റെ ലൈഫ് തിരിച്ചു കിട്ടാൻ വേണ്ടിയാണ് ഞാൻ ബി​ഗ് ബോസിൽ എത്തിയത്. അതുകൊണ്ടാണ് ഇവിടെ എത്തിയ സമയത്ത് ഞാൻ ചെയ്ത തെറ്റുകളും പറയേണ്ട കാര്യങ്ങളുമൊക്കെ കൃത്യമായിട്ട് പറഞ്ഞത്.

കാരണം നാളെ പുറത്തിറങ്ങുമ്പോൾ എനിക്ക് അച്ഛനെ കാണണം. അമ്മയെ കാണണം. പഴയ സായിയായിട്ട് നടക്കണം എന്നൊക്കെയുള്ള അതിയായ ആ​ഗ്രഹം എനിക്കുണ്ടെന്നും അച്ഛനോട് സംസാരിക്കവെ സായ് പറഞ്ഞിരുന്നു. സിനിമാ റിവ്യൂവും റിയാക്ഷൻ വീഡിയോകളും പങ്കുവെക്കുന്ന യുട്യൂബർ സീക്രട്ട് ഏജന്റിനെ മാത്രമെ ഇതുവരെ സോഷ്യൽമീഡിയ ഉപയോക്താക്കൾക്ക് അറിയുമായിരുന്നുള്ളു.

Sai Krishnan

എന്നാൽ ബി​ഗ് ബോസിൽ വന്നശേഷം സീക്രട്ട് ഏജന്റിനെയല്ല സായിയെ പ്രേക്ഷകർ വ്യക്തമായി കാണാൻ സാധിച്ചു. അതുകൊണ്ട് തന്നെ സായിയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. ഇത്ര പച്ചയായ മനുഷ്യനാണ് സായിയെന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് ഏറെയും കമന്റുകൾ സായിയുടെ വളർത്ത് നായ്ക്കളിൽ ഒരാൾ ചത്തുവെന്ന വിവരം ഭാര്യ അറിയിച്ചപ്പോൾ ഏറെനേരം സായ് ഹൗസിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.

ഇത്ര സാധുവാണ് സായിയെന്ന് യുട്യൂബ് വീഡിയോ കണ്ടപ്പോൾ തോന്നിയില്ലെന്നും കമന്റുകളുണ്ട്. എനിക്ക് ഇഷ്ടമില്ലാത്ത ഒരാളായിരുന്നു സായ്. ബിബിയിൽ വന്നതിനുശേഷം ആ പഴയ സായിയെ കണ്ടിട്ടില്ല. എന്തോ ഇപ്പോൾ ഇദ്ദേഹത്തെ ഇഷ്ട്ടമായി തുടങ്ങി. പൂർണമായും സ്ക്രട്ട് ഏജന്റ് എന്നുള്ള പദവി ഇയാൾ ലൈഫിൽ നിന്ന് എടുത്ത് കളഞ്ഞു.

ആ ഒരു കാര്യം ലാലേട്ടൻ ഉൾപ്പടെ എല്ലാവരോടും അദ്ദേഹം പറഞ്ഞ് കഴിഞ്ഞു, ബിഗ് ബോസ് കൊണ്ട് ഏറ്റവും ലാഭം സായ്ക്ക്... വീഡിയോയിൽ കാണുന്നതുപോലെയല്ല നല്ല മനുഷ്യനാണെന്ന് ജനം തിരിച്ചറിഞ്ഞു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. മലപ്പുറം സ്വദേശിയാണ് സായ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X