'ഒലിപ്പിച്ച് ക്രിഞ്ച് പിടിച്ച് നടന്നാൽ ടോപ്പ് ഫൈവിലെന്നല്ല കപ്പ് അടിക്കാൻ വരെ സാധിക്കുമെന്ന് ഇവർ തെളിയിച്ചു'
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് അവശേഷിക്കുന്നത് വെറും പത്ത് ദിവസങ്ങൾ മാത്രമാണ്. ഇപ്പോൾ ഹൗസിൽ കപ്പിനായി ഏറ്റുമുട്ടുന്നവർ ഏഴ് പേരാണ്. സിജോ ഇന്നത്തെ വീക്കെന്റ് എപ്പിസോഡിൽ നടക്കാൻ പോകുന്ന എവിക്ഷനിൽ പുറത്താകും. ശനിയാഴ്ച നടന്ന എവിക്ഷനിൽ നോറ മുസ്കാൻ ജനവിധി പ്രകാരം പുറത്തായിരുന്നു.
സിജോ കൂടി പുറത്തായാൽ സീസൺ ആറിലെ ടോപ്പ് സിക്സ് ജിന്റോ, ജാസ്മിൻ, റിഷി, അഭിഷേക്, ശ്രീതു, അർജുൻ എന്നിവരാകും. ടോപ്പ് സിക്സ് ആരൊക്കെയാകുമെന്ന് ഏകദേശം ഉറപ്പായതോടെ പ്രേക്ഷകരെല്ലാം അതൃപ്തിയിലാണ്. അതിന് കാരണം തൊണ്ണൂറ് ദിവസമായി സെയ്ഫ് ഗെയിം കളിക്കുന്ന ശ്രീതു ടോപ്പ് സിക്സിൽ എത്തിയെന്നുള്ളതാണ്.

നോറ അടക്കമുള്ളവരുടെ എവിക്ഷൻ പോലും ശ്രീതു ഹൗസിൽ നിൽക്കുന്നിടത്തോളം കാലം അൺഫെയറായി മാത്രമെ വിലയിരുത്താൻ പറ്റൂവെന്നും കമന്റുകളുണ്ട്. ഹൗസിൽ വന്നശേഷം ഒന്നിലും തലയിടാതെ സേഫ് സോൺ പിടിച്ചാണ് ശ്രീതുവിന്റെ ഗെയിം. പിന്നെ അർജുനൊപ്പം ചേർന്ന് കോമ്പോ ഗെയിം കളിക്കുന്നതിനാൽ ഒരു വിഭാഗം അർജുൻ-ശ്രീതു കോമ്പോ ഫാൻസും ശ്രീതുവിനുണ്ട്.
ഗെയിം കളിച്ചില്ലെങ്കിലും ഒലിപ്പിച്ച് ക്രിഞ്ച് പിടിച്ച് നടന്നാൽ ടോപ്പ് ഫൈവിലെന്നല്ല കപ്പ് അടിക്കാൻ വരെ സാധിക്കുമെന്ന് അർജുനും ശ്രീതുവും തെളിയിച്ചുവെന്നാണ് ടോപ്പ് സിക്സ് മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്ത് വന്നപ്പോൾ പ്രേക്ഷകർ കുറിക്കുന്നത്. മത്സരാർത്ഥികളിൽ പലരും ശ്രീതുവിനെ ഒരു എതിരാളിയായി പോലും പരിഗണിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ പലപ്പോഴും നോമിനേഷൻ ലിസ്റ്റിൽ പോലും ശ്രീതു ഉൾപ്പെട്ടിരുന്നില്ല. അർജുനും ടാസ്ക്കുകൾ മാത്രം ചെയ്യുന്ന കൂട്ടത്തിലാണ്. ഒരിക്കൽ പോലും ഹൗസിലെ പ്രശ്നങ്ങളിൽ ഇടപെട്ട് അർജുൻ സംസാരിച്ചിട്ടില്ല. പക്ഷെ ശ്രീതുവിനെ അപേക്ഷിച്ച് നോക്കുമ്പോൾ അർജുന്റെ ഗ്രാഫ് കുറച്ച് കൂടി മെച്ചപ്പെട്ടതാണ്. ഇപ്പോഴിതാ ശ്രീതുവും അർജുനും ടോപ്പ് സിക്സിൽ ഇടം പിടിച്ചതിനെ വിമർശിച്ച് ബിബി പ്രേക്ഷകരിൽ ഒരാൾ കുറിച്ച വരികളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ബിഗ് ബോസ് ഹൗസിൽ ഗെയിം കളിച്ചില്ലെങ്കിലും ഒലിപ്പിച്ച് ക്രിഞ്ച് പിടിച്ച് നടന്നാൽ ടോപ്പ് ഫൈവിലെന്നല്ല ഇനി കപ്പ് അടിക്കാൻ വരെ സാധിക്കുമെന്ന് തെളിയിച്ച രണ്ടുപേരാണ് അർജുനും ശ്രീതുവും. പുറത്ത് പിആർ ടീം സോഷ്യൽമീഡിയ കമന്റ് ബോക്സുകൾ കയ്യേറിയും ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകൾ ക്രീയേറ്റ് ചെയ്തും നല്ലരീതിയിൽ മുന്നോട്ട് പോകുകയും ചെയ്യുന്നു.

പരകായപ്രവേശം ടാസ്ക്കിൽ ശ്രീതു അർജുനെ ചെയ്ത് കാണിച്ചപ്പോഴാണ് അർജുൻ ബിബി ഹൗസിൽ ചെയ്തത് എന്തൊക്കെയാണെന്ന് മനസിലായത് എന്നായിരുന്നു കുറിപ്പുകൾ. പരകായപ്രവേശം ടാസ്ക്കിൽ വെറുതെ അർജുന്റെ വേഷം ധരിച്ച് സോഫയിൽ ഇരിക്കുക എന്നതല്ലാതെ ഒന്നം തന്നെ പ്രത്യേകിച്ച് ചെയ്യാൻ ശ്രീതുവിന് ഉണ്ടായിരുന്നില്ല.
കാരണം അത്രമാത്രമാണ് അർജുൻ ഹൗസിൽ കാഴ്ചവെച്ചിരിക്കുന്ന പ്രകടനം. നോറയും സിജോയും പോലും ഫൈനൽ കാണാതെ പുറത്തായത് അർജുൻ-ശ്രീതു കോമ്പോ കാരണമാണെന്ന പരാതിയും പ്രേക്ഷകർക്കുണ്ട്.


Click it and Unblock the Notifications