'നിങ്ങളെ ഒറ്റ ഫ്രെയിമിൽ കാണാൻ കാത്തിരിക്കുന്നു... പക്ഷെ ജാസ്മിനെ വേദനിപ്പിക്കരുത്'; ​ഗബ്രിയോട് ആരാധകർ‌!

ബി​ഗ് ബോസ് സീസൺ ആറ് അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ​ഗ്രാന്റ് ഫിനാലെയ്ക്കുള്ളത്. അതിനാൽ തന്നെ ബിബിയുടെ സ്ഥിരം പ്രേക്ഷകരും ആകാംഷയോടെ വിജയി ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ്. ആറ് പേരാണ് ​ഗ്രാന്റ് ഫിനാലെയ്ക്കായി തയ്യാറെടുക്കുന്നത്. വോട്ടുകൾ ദിവസവും മാറി മറിയുന്നതിനാൽ ​ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് ടുവിൽ ആര് വരുമെന്നത് പ്രവചനാതീതമാണ്.

അർജുൻ അടക്കം പലരുടയും വോട്ടുകൾ വർധിച്ചിട്ടുണ്ട്. ​ഗ്രാന്റ് ഫിനാലെയോട് സീസൺ അടുക്കുമ്പോൾ അത് വരെ പുറത്ത് പോയ മത്സരാർത്ഥികകൾ തിരിച്ചെത്തുന്ന പതിവുണ്ട്. അതിന്റെ ഭാ​ഗമായി വരും ദിവസങ്ങളിൽ ഇതുവരെ എവിക്ടായി പോയ എല്ലാവരും ​ഹൗസിലേക്ക് എത്തും. ആദ്യം ഹൗസിലേക്ക് തിരിച്ചെത്തിയത് ജാൻമണി ​ദാസാണ്.

Gabri jasmin

പിന്നാലെ യമുന, പൂജ കൃഷ്ണ, ശ്രീരേഖ തുടങ്ങിയവരും ഹൗസിലേക്ക് തിരികെ എത്തി. എല്ലാവരും കാത്തിരിക്കുന്നത് ​ഗബ്രിയുടെ റീ എൻട്രി കാണാൻ വേണ്ടിയാണ്. അന്ന് ടിആർ‌പിയും കുത്തനെ കൂടാൻ സാധ്യതയുണ്ട്. കാരണം അത്രത്തോളം ചർച്ച ചെയ്യപ്പെട്ടതാണ് ജാസ്മിനുമായുള്ള ​ഗബ്രിയുടെ കോമ്പോയും പുറത്തായശേഷം ​ഗബ്രിക്ക് പുറത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളും.

എവിക്ടാകുന്നത് വരെ ഇരുവരും ഒരേ രീതിയിലാണ് ഹൗസിൽ മത്സരിച്ചിരുന്നത്. ടാസ്ക്കുകൾ പലതും ​ഇരുവരും ഒരുമിച്ച് നിന്നാണ് വിജയിപ്പിച്ചത്. ​ഗബ്രിയെ കാണാൻ ജാസ്മിനും ആകാംഷയോടെ കാത്തിരിക്കുകയാണ്. കാരണം ഹൗസിൽ ​ഗബ്രിയായിരുന്നു ജാസ്മിന്റെ ഉറ്റ സുഹൃത്ത്. ​ഗബ്രിയുമായുള്ള ജാസ്മിന്റെ ലവ് കോമ്പോയോട് പ്രേക്ഷകർ എതിരായിരുന്നു.

അതുകൊണ്ട് തന്നെയാണ് ജാസ്മിനും ​ഗബ്രിക്കും ഇത്രയേറെ ഹേറ്റേഴ്സ് പുറത്തുണ്ടായത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. എന്നാൽ ​​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം പരിധി വിട്ട് പോയതോടെ നിശ്ചയിച്ച വിവാഹ​ത്തിൽ നിന്നും ജാസ്മിന്റെ ഭാവിവരൻ പിന്മാറി. പക്ഷെ പുറത്ത് ഇത്രയേറെ സംഭവങ്ങൾ നടന്നതൊന്നും ജാസ്മിന് അറിയില്ല.

അതേസമയം വീണ്ടും ഹൗസിലേക്ക് റീ എൻട്രി നടത്താനായി ​ഗബ്രി ചെന്നൈയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. റീ എൻട്രിക്കായി ചെന്നൈയ്ക്ക് പുറപ്പെട്ടുവെന്ന് സൂചന നൽകി ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ​ഗബ്രി പങ്കിട്ടിട്ടുണ്ട്. ആർ യു റെഡി..? എന്ന് ക്യാപ്ഷൻ നൽകി തന്റെ തന്നെ കുറച്ച് പോട്രേറ്റ് ഫോട്ടോകളും ​ഗബ്രി പങ്കിട്ടു. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.

Gabri jasmin

ആശംസകൾ നേർ‌ന്നും രോഷം പ്രകടിപ്പിച്ചും കളിയാക്കിയുമെല്ലാം കമന്റുകളുണ്ട്. അവയിൽ ചിലത് ഇങ്ങനെയായിരുന്നു... നിങ്ങളെ രണ്ടുപേരെയും ഒറ്റ ഫ്രെയിമിൽ കാണാൻ കാത്തിരിക്കുന്നു... പക്ഷെ ജാസ്മിനെ വേദനിപ്പിക്കരുത്, ഗബ്രി അണ്ണാ... കേറി കൊച്ചിനെ അങ്ങ് പ്രപ്പോസ് ചെയ്ത് ടിആർപി അങ്ങ് തൂക്കടാ മോനെ... ക്ലൈമാക്സ്‌ അല്ലെ... കുറച്ച് പഞ്ച് ആയിക്കോട്ടെ, മലയാളം ബിബി ചരിത്രത്തിൽ ഏറ്റവുമധികം പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്ന റീ എൻട്രിയാണ് ​ഗബ്രിയുടേത്.

ഒരുപാട് പുഞ്ചിരിക്കുക... മധുരമായിരിക്കുക ​ഗബ്രി ആശംസകൾ, ജാസ്മിനെ അവോയ്ഡ് ചെയ്യരുത് ഫിനാലെയല്ലേ.... അവൾ ഡൗണാകും, റോബിന്റെ റീ എൻട്രിക്ക് കാത്തിരുന്നത് പോലെ ​ഗബ്രിയുടെ റീ എൻട്രിക്ക് കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം ​ഗബ്രി-ജാസ്മിൻ കോമ്പോയോട് ​ജാസ്മിന്റെ വീട്ടുകാർക്ക് എതിർപ്പാണ്. മാത്രമല്ല ജാസ്മിന്റെ പേര് കൂടി ഉൾപ്പെടുത്തി ​ഗബ്രി അഭിമുഖങ്ങൾ നൽകിയതിന് ജാസ്മിന്റെ പിതാവ് ​ഗബ്രിയെ ഭീഷണിപ്പെടുത്തിയ ഓഡിയോ ക്ലിപ്പും വൈറലായിരുന്നു. കാര്യങ്ങൾ‌ ഇങ്ങനെയാക്കെയാണെങ്കിലും ജാസ്മിന് വോട്ട് ചോദിച്ച് പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട് ​ഗബ്രി. ജനപിന്തുണയുടെ കാര്യത്തിൽ മുന്നിലാണ് ജാസ്മിൻ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X