പിആര്‍ ഇല്ലായിരുന്നെങ്കില്‍ അര്‍ജുന്‍ വിന്നറാവുമായിരുന്നു! ജെനുവിനായി നില്‍ക്കുന്നത് അര്‍ജുനെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങിയ ആദ്യദിവസം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അര്‍ജുന്‍ ശ്യാം. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അര്‍ജുന്റെ പൊക്കമാണ് എല്ലാവരെയും പെട്ടെന്ന് ആകര്‍ഷിക്കുന്നത്. തുടക്കത്തിലെ ശക്തമായ നിലപാടുകള്‍ താരത്തെ വേറിട്ടു നിര്‍ത്തി.
ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റന്‍ എന്ന പദവി സ്വന്തമാക്കിയത് അടക്കം പിന്നീട് ഇങ്ങോട്ട് തന്റെ മത്സരം വ്യക്തിഗതമായി കളിക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു. ഗ്രൂപ്പ് കളിക്കാനോ അനാവശ്യ വര്‍ത്തമാനങ്ങളില്‍ ഇടപെടാനോ ശ്രമിക്കാത്തതാണ് അര്‍ജുന്‍ ആക്ടീവ് അല്ല എന്ന കമന്റുകള്‍ക്ക് കാരണം.

ഇപ്പോഴിതാ അര്‍ജുനെ പറ്റിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ സീസണില്‍ ഫൈനല്‍ ഫൈവിലേക്കും അവിടെനിന്ന് വിജയിക്കാനും യോഗ്യതയുള്ളവരില്‍ ഒരാള്‍ അര്‍ജുന്‍ കൂടിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒറ്റ പിആര്‍ പോലുമില്ലാതെ ജനുവിനായി നിന്നാല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാമെന്ന് അര്‍ജുന്‍ തെളിയിച്ചു. ഇതിനെപ്പറ്റി ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് വൈറലാവുന്നത്.
അര്‍ജുന്‍- ഒറ്റ പിആര്‍ പോലുമില്ലാതെ ജെനുവിനായി ജനങ്ങളില്‍ ഒരാള്‍ ആയി നിന്നാല്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ജനം ഉണ്ടാവും. അടുത്ത വര്‍ഷം മുതല്‍ വരുന്ന കോണ്ടെസ്റ്റന്റ്‌സ്‌ന് നെഞ്ചില്‍ കൈ വെച്ച് വിശ്വസിച്ചു കേറി വരാന്‍ നീ ഒരു പ്രചോദനം ആണ്. (സംശയം ഉള്ളവര്‍ക്കും ഏഷ്യാനെറ്റിന്റെ അര്‍ജുന്റെ വിഡിയോസിനു കിട്ടുന്ന റീച്ചും അതിനെ താഴെ വരുന്ന കമെന്റ്‌സും അതിശയിപ്പിക്കുന്നത് ആണ്. അതാണ് ഒഫീഷ്യല്‍ കറന്റ് വോട്ടിംഗ് സ്റ്റാറ്റസ്, അല്ലാതെ പെയിഡ് പിആറുകള്‍ നടത്തുന്ന അണ്‍ഓഫിഷ്യല്‍ പോള്‍സ് അല്ല).
മാനിപ്പുലേറ്റഡ് പോള്‍സ് ഇട്ടു ജനങ്ങളെ വിഡ്ഢി ആക്കുന്ന യൂട്യൂബ് റിവ്യൂവേഴ്‌സിന് പേ ചെയ്യേണ്ട. സിംപതി പോസ്റ്റ്, മിനുറ്റിന് മിനുറ്റ് ഇട്ട് തുമ്മുന്ന കണ്ടന്റിന് പോലും പോസ്റ്റ് ചെയ്യുന്ന പിആര്‍ ടീംസിനും കാശ് കൊടുക്കേണ്ട. കിട്ടുന്ന ടാസ്‌ക് ഭംഗി ആയി ചെയ്യുക. ആവശ്യം ഉള്ള ജെനുവിനായ കാര്യങ്ങളില്‍ ഇടപെടുക. ഏതു റിലേഷന്‍ ആയാലും ആര് വന്നു മാനിപുലേറ്റ് ചെയ്താലും ജെനുവിനായി നില്‍ക്കുക.

കാണുന്നവര്‍ക്ക് ഒരു പോസിറ്റീവ് വൈബ് കൊടുക്കുക. ഇതൊക്കെ തന്നെ ആണ് അര്‍ജുനെ കാണാനും സപ്പോര്‍ട്ട് ചെയ്യാനും ആള്‍ക്കാര്‍ ലൈവില്‍ കേറുന്നത് പെയിഡ് യൂട്യൂബ് റിവ്യൂവേഴ്‌സിന്റെയും, പിആര്‍ വര്‍ക്കേഴ്‌സിന്റെയും പോസ്റ്റുകള്‍ കണ്ട് ഇന്‍ഫ്‌ളുവന്‍സ് ആവുന്ന നിഷ്പക്ഷ ജനവിഭാഗം, ദയവു ചെയ്തു അതില്‍ ഒന്നും ഇന്‍ഫ്‌ളുന്‍സ ആവാതെ എപ്പിസോഡും ലൈവ് കണ്ടു താങ്കളുടെ ഇഷ്ട മത്സാരാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്യാം', എന്നുമാണ് ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
അര്‍ജുനാണ് ശരിക്കും വിന്നര്‍, ബാക്കിയുള്ളവരൊക്കെ പിആര്‍ വിന്നേഴ്‌സ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ബോണസ് പോയിന്റിന് വേണ്ടിയുള്ള ടാസ്‌കുകളില്‍ അര്‍ജുന്റെ ടീമാണ് വിജയിച്ചത്. അതില്‍ തന്നെ അര്‍ജുനാണ് ഇത് കിട്ടാന്‍ ഏറ്റവും അര്‍ഹനെന്നാണ് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നത്.
ടാസ്‌ക് ജയിപ്പിക്കുന്നതിന്റെ കൂടെ, ഓരോ മത്സരങ്ങളും എങ്ങനെ നന്നായി ചെയ്യണമെന്ന് സഹമത്സരാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ കമന്റ് സെക്ഷന്‍ ഫുള്‍ അര്‍ജുന്‍ എന്ന് മാത്രം നിറയുകയാണ്. അര്‍ജുനെ പോലെ അഭിഷേകും തുല്യമായി ഇതിന് അര്‍ഹനാണ്. ഇന്നലത്തെ ടാസ്‌ക് അര്‍ജുന്റെ വണ്‍മാന്‍ ഷോ ആയിരുന്നു. പക്ഷേ മെമ്മറി ടാസ്‌കില്‍ അര്‍ജുന്‍ തെറ്റിച്ചിട്ടും അഭിഷേക് ശരിയാക്കി. ഇവരില്‍ രണ്ടില്‍ ആര്‍ക്കു കിട്ടിയാലും സന്തോഷമാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് അര്‍ജുനെ പിന്തുണച്ച് വരുന്നത്.


Click it and Unblock the Notifications