'സേവായ റിഷിയെ കെട്ടിപ്പിടിക്കാന്‍ തല്ലുകൂടിയവർ നോറയെ ഹഗ് ചെയ്തതുപോലുമില്ല, സങ്കടപ്പെടാനുമാരുമില്ല...'
പ്രമോ പുറത്ത് വന്നപ്പോൾ മുതൽ നോറ എവിക്ടായോ എന്നുള്ള സംശയമായിരുന്നു പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും. എന്നാൽ എപ്പിസോഡ് പുറത്ത് വന്നപ്പോൾ നോറയുടെ ആരാധകർക്ക് ആശ്വാസമായി. കുറച്ച് നേരത്തേക്ക് നോറയെ ഹൗസിൽ നിന്നും മാറ്റി സ്പെഷ്യൽ റൂമിൽ ഇരുത്തുന്നതിനും വരും ദിവസങ്ങളിൽ ഗെയിമിൽ ട്വിസ്റ്റ് കൊണ്ടുവരുന്നതിനുമായിട്ടായിരുന്നു എവിക്ഷൻ പ്രാങ്ക് നടന്നത്. സ്പെഷ്യൽ റൂമിലെത്തിയപ്പോഴാണ് താൻ എവിക്ടായിട്ടില്ലെന്നും വീണ്ടും ഒരു അവസരം കൂടി ഹൗസിലേക്ക് പോകാൻ ലഭിക്കുമെന്നും നോറ മനസിലാക്കിയത്.
പൊതുവെ ഹൗസിൽ നിന്നും ആരെങ്കിലും എവിക്ടായി പുറത്ത് പോയാൽ കുറഞ്ഞത് ജിന്റോയെങ്കിലും കണ്ണുനീർ പൊഴിക്കാറുണ്ട്. എന്നാൽ നോറയ്ക്കാണ് ചുവന്ന നിറത്തിലുള്ള സാഷ കിട്ടിയതെന്ന് അറിഞ്ഞപ്പോൾ യാതൊരു ഭാവ വ്യത്യാസങ്ങളും ആർക്കും തന്നെ ഉണ്ടായില്ല. യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ ബിഗ് ബോസ് നിർദേശിച്ചപ്പോൾ ഗിഫ്റ്റും വാങ്ങി നോറയും കൂളായി പുറത്തേക്ക് ഇറങ്ങി.

അവസാനമായി ഒന്ന് കൂടി വീട് കാണാനോ ഒന്നും നോറ നിന്നില്ല. സഹമത്സരാർത്ഥികൾ നോറയെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ഹൗസിൽ ആരുമായും അടുപ്പം ഇല്ലാത്തയാളാണ് നോറ. രസ്മിനുമായാണ് കുറച്ചെങ്കിലും സൗഹൃദം നോറയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴിതാ നോറയുടെ എവിക്ഷൻ സമയത്തെ സഹമത്സരാർത്ഥികളുടെ പെരുമാറ്റത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്.
സേവായ റിഷിയെ കെട്ടിപ്പിടിക്കാന്‍ തല്ലുകൂടിയവരാരും നോറയെ ഹഗ് ചെയ്തതുപോലുമില്ലെന്നാണ് നോറ ഒഴികെയുള്ള മത്സരാർത്ഥികളെ കുറ്റപ്പെടുത്തി പ്രത്യക്ഷപ്പെട്ട പോസ്റ്റ്. വീട്ടിലുള്ളവര്‍ നോറയെ ഹേര്‍ട്ടാക്കി വിട്ടതുപോലെ തോന്നി. അത്രയും ദിവസം ഒരുമിച്ച് ഉണ്ടുറങ്ങിയവര്‍ ഒന്നുകൂടി നന്നായി സംസാരിച്ച് സമാധാനിപ്പിച്ച് അവളെ പറഞ്ഞ് വിടാമായിരുന്നു.
സേവായ റിഷിയെ കെട്ടിപ്പിടിക്കാന്‍ തല്ലുകൂടിയവരാരും നോറയെ ഒന്ന് ഹഗ് ചെയ്തതുപോലുമില്ല. ഇന്നലത്തെ അനിയത്തിക്കുട്ടിയും ഇന്നത്തെ നോറയും... എന്തൊരു വ്യത്യാസം. വേദനക്കാനാരുമില്ല... സങ്കടപ്പെടാനും... മിസ് ചെയ്യാനും... കുറേ പരിചതര്‍ക്ക് മുന്നില്‍ നിന്നും ഒരു അപരിചിതയെ പോലെ അവളവിടെ നിന്നിറങ്ങി. അവൾ അര്‍ഹിച്ച സീക്രട്ട് റൂം തന്നെ അവള്‍ക്ക് കൊടുത്തതിന് ബിഗ് ബോസിന് നന്ദി എന്നായിരുന്നു കുറിപ്പ്.
നോറ തിരികെ വന്നപ്പോഴും മത്സരാർത്ഥികളുടെ മുഖ ഭാവത്തിൽ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. സിജോയും സായിയുമെല്ലാം പാട്ട് കേട്ടപ്പോൾ നന്ദനയെയാണ് പ്രതീക്ഷിച്ചത്. അതേ കുറിച്ച് അവർ സംസാരിക്കുകയും ചെയ്തു. എന്നാൽ നോറയാണെന്ന് അറിഞ്ഞപ്പോൾ ഒരു നിരാശ കലർന്ന ഭാവമായിരുന്നു മത്സരാർത്ഥികൾക്ക്. ജിന്റോ മാത്രമാണ് നോറയെ അഭിനന്ദിച്ചത്.

എന്നാൽ ഹൗസിൽ ഉണ്ടായിരുന്നപ്പോൾ നോറ ഏറ്റവും കൂടുതൽ വഴക്കിട്ടുള്ളത് ജിന്റോയുമായിട്ടാണ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. കമന്റിൽ ഒന്ന് ഇങ്ങനെയായിരുന്നു... പറഞ്ഞതിനോട് യോജിക്കുന്നു. എന്നാലും ഇന്ന് നടന്ന യാത്രയയപ്പ് ഇത്ര ശോകമാകാൻ എൺപത് ശതമാനം നോറയും കാരണക്കാരിയാണ്. രസ്മിൻ ഒഴികെ ആരുമായും 80 ദിവസമായ ഈ ഷോയിൽ പേരിനുപോലും ഒരു സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല.
ചുറ്റും ഒരു അദൃശ്യമായ കോട്ട കെട്ടി അതിനുള്ളിൽ സ്വയം ക്യാമറയും കണ്ണാടിയും നോക്കി സംസാരിച്ച് കഴിഞ്ഞ് കൂടി. എപ്പോഴെങ്കിലും ആ കോട്ടയ്ക്ക് പുറത്ത് വന്നിരുന്നത് വഴക്ക് ഉണ്ടാക്കാനും കരയാനും മാത്രം. പോകുന്ന സമയം സായി ജിന്റോ അർജുൻ തുടങ്ങി പലരും കൈ പിടിച്ച് യാത്ര ചോദിച്ചപ്പോൾ പോലും അവരോടെല്ലാം നീരസത്തോടെയാണ് പ്രതികരിച്ചത് എന്നതായിരുന്നു. അടുത്തിടെയായി നോറയുടെ ഗെയിമിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











