ഗബ്രി ജാസ്മിന്റെ കൈയില്‍ ഉമ്മ വെക്കുന്നു! എന്നിട്ട് അവളുടെ കൈയില്‍ പിടിക്കാന്‍ പേടി ആണെന്ന് പറയുന്നു-കുറിപ്പ്

ലവ് ട്രാക്കിന് ശ്രമിച്ച് ബിഗ് ബോസിനകത്തും പുറത്തും വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഗബ്രിയും ജാസ്മിനും. ഇരുവരും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ലവ് സ്ട്രാറ്റജിയിലേക്കാണെന്ന് തുടക്കം മുതലേ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ജാസ്മിന്റെ കൈയ്യില്‍ ഉമ്മ കൊടുക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതോടെ ഇതിലൊരു സംശയം പ്രകടിപ്പിച്ച് ആരാധകരും എത്തിയിരിക്കുകയാണ്.

ഞങ്ങള്‍ വെറും സുഹൃത്തുക്കളാണെന്ന് പറയുന്നവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നതെങ്ങനെ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. മാത്രമല്ല ജാസ്മിന്‍ ഈ രീതിയില്‍ പോയാല്‍ വന്‍ അബദ്ധത്തിലേക്കാണ് ചെന്ന് എത്തുന്നതെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

gabri-jasu

ബിഗ് ബോസ് പ്ലസ് ഇപ്പോഴാണ് കണ്ടത്. അതില്‍ സംശയിക്കേണ്ടതായിട്ടുള്ള ചില കാഴ്ചകളുണ്ടായിരുന്നു. ആദ്യം ജാസ്സുവും ഗബ്രിയും മാത്രം ഒരുമിച്ച് ഇരിക്കുന്നു. ഗബ്രി ജാസ്മിന്റെ കൈയില്‍ ഉമ്മ വെക്കുന്നു. പിന്നീട് അവര്‍ പുറത്ത് പോയി ശരണ്യ ആയിട്ട് സംസാരിക്കുന്നു. അവര്‍ക്ക് ലവ് ഇല്ല. ഫ്രണ്ട്ഷിപ്പ് മാത്രമേ ഉള്ളു എന്ന് പറയുന്നു. ലവ് ആണേല്‍ അവളുടെ കൈയില്‍ പോലും പിടിക്കാന്‍ പേടി ആയിരിക്കും എന്നൊക്കെ ഗബ്രി തള്ളി മറിക്കുന്നു.

ഇവന്റെ സ്വഭാവത്തിന് ഇവന്‍ ലവ് ആയാല്‍ കൈയ്യില്‍ ആയിരിക്കില്ല പിടിക്കുക. എന്നിട്ട് തിരിച്ചു വരുന്നു. ജാസ്മിന്‍ ഇവന്റെ മടിയില്‍ കിടന്ന് ഉറങ്ങുന്നു. അന്നേരം റെസ്മിന്‍ വരുന്നു. അവള്‍ വരുമ്പോള്‍, എന്റെ കൈയ്യില്‍ നീ ഒന്ന് പിടിക്കുമോ എന്ന് ഗബ്രി ചോദിക്കുന്നു.

റെസ്മിന്‍ കൈയില്‍ മാത്രമല്ല പിടിച്ചത്. കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചിലേക്ക് കിടന്നു. ഇതൊന്നും അറിയാതെ ജാസ്മിന്‍ പൂരം ഉറക്കമാണ്. പെട്ടെന്ന് റെസ്മിന്റെ കൈ തട്ടി മാറ്റി. ഗബ്രി ബാത്ത്‌റൂമിലേക്ക് ഓടുന്നു. മൈക്ക് ഊരി വെക്കുന്നു.

ഡ്രസിങ് റൂമിലേക്ക് ഗബ്രി പോയത് കണ്ടോണ്ട് ജാസ്മിന്‍ പുറകെ പോകുന്നു. അകത്തേക്ക് ജസ്റ്റ് അവള്‍ ഒന്ന് നോക്കുന്നു. അവള്‍ എന്താണ് കണ്ടതെന്ന് നമുക്ക് അറിയില്ല. അവളും ഉടനെ മൈക്ക് ഊരി വേറൊരു ബാത്ത്‌റൂമില്‍ പോകുന്നു. അവരുടെ പുറകെ റെസ്മിനും ഉണ്ട്. രണ്ടുപേരും കുറച്ച് കഴിഞ്ഞു ഇറങ്ങുന്നു. വേറൊരു ബാത്ത്‌റൂമില്‍ നിന്നും ഇറങ്ങിയ സുരേഷ് അവരെ ഒന്ന് നോക്കിയിട്ട് നടന്നു പോകുന്നു. എന്തോ ഒന്ന് അവിടെ സംഭവിച്ചിട്ടുണ്ടെന്നാണ്', ഒരു ബിഗ് ബോസ് ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം ഗബ്രിയുടെ പുറകേ പോവാതെ ഗെയിം കളിക്കാനാണ് ജാസ്മിനോട് ഭൂരിഭാഗം പേരും പറയുന്നത്. 'സാധാരണ നോമിനേഷനില്‍ വരാതെ രണ്ടാഴ്ച സമയം കിട്ടിയാല്‍, കൂട്ടുകൂടി ഒരുത്തന്റെ കുലുസിത പ്രവൃത്തികള്‍ക്ക് നിന്നു കൊടുക്കുകയാണോ ചെയ്യേണ്ടത്. തന്റെ കഴിവുകള്‍ ഉപയോഗിച്ച് ഒറ്റയ്ക്ക് നിന്ന് ഗെയിം കളിച്ചു ബിഗ് ബോസ് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുകയല്ലേ ചെയ്യേണ്ടത് ജാസ്മിനെ മോളെ.

ഗബ്രിയേല്‍ ബിഗ് ബോസ് ഹൗസിന് ഉള്ളില്‍ കയറുന്നതിനു മുമ്പ് ജാസ്മിനെ തന്റെ അമ്മയുടെ കൂടെ കണ്ടിരുന്നു എന്ന് ജാസ്മിന്‍ തന്നെ പറയുന്നു. രണ്ടുപേരും പരസ്പരം കണ്ടിരുന്നു. ഗബ്രിയേല്‍ അപ്പോഴേ എടുത്ത തീരുമാനമാണെന്ന് തോന്നുന്നു. ജാസ്മിനുമായി കൂട്ടുകൂടി കുറച്ചുനാള്‍ ഒന്ന് സുഖിക്കാം എന്ന്.

gabri-jasu

അവന്‍ ഗെയിം കളിക്കുന്നുമില്ല, ജാസ്മിനെ കൊണ്ട് ഗെയിം കളിക്കാന്‍ അവന്‍ സമ്മതിക്കുന്നുമില്ല. ഈ രണ്ടുപേരും അവിടെ വ്യക്തമാക്കി കഴിഞ്ഞു. തങ്ങള്‍ ഒരിക്കലും പ്രണയിക്കില്ല എന്ന് സുഹൃത്തുക്കള്‍ മാത്രമാണെന്ന്. നല്ല സുഹൃത്ത് ഒരു സുഹൃത്തിനോട് പറയേണ്ടത്. നമ്മള്‍ ഇവിടെ ഈ ബിഗ് ബോസ് സീസണ്‍ 6 ല്‍ വന്നിരിക്കുന്നത് ഗെയിം കളിക്കാന്‍ ആണ്. ഗെയിമിന്റെ സമയങ്ങളില്‍ നീ ഒറ്റയ്ക്ക് നിന്റെ ഗെയിം കളിച്ചോളൂ ഞാന്‍ ഇടപെടില്ല എന്നല്ലേ?

ഇവിടെ ഇവരുടെ ഇടയില്‍ നടക്കുന്നത് എന്താണ്? ഒരാള്‍ക്ക് ആ ഗെയിമില്‍ എന്തെങ്കിലും കുഴപ്പം വരുമ്പോള്‍ അടുത്ത ആള് അത് ഏറ്റുപിടിച്ച് മറ്റുള്ളവരെ അരോചകപ്പെടുത്തുന്നത് പോലെ കൂട്ടുനില്‍ക്കുന്നു. ഇവര്‍ രണ്ടുപേരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മറ്റുള്ള ഏതെങ്കിലും ഒരാളോട് വിരോധമുണ്ടെങ്കില്‍, രണ്ടുപേരും ഒരുമിച്ച് അയാളെ ടാര്‍ഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്നു.

ഇവരെ രണ്ടുപേരെയും ആരെങ്കിലും അറ്റാക്ക് ചെയ്താല്‍ ഇവര്‍ രണ്ടുപേരും ഒരുമിച്ച് നിന്ന് അവരെ എല്ലാവരെയും അറ്റാക്ക് ചെയ്യുന്നു.
ഇവരില്‍ ഒരാള്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ അയാള്‍ ഒറ്റയ്ക്കല്ലേ നിന്ന് കളിക്കേണ്ടത്. അല്ലെങ്കില്‍ ആ പ്രശ്‌നത്തെ നേരിടേണ്ടത്. രണ്ടുപേരും അവിടെ കളിക്കുന്നത് മൊത്തം മോശമായ കളികളാണ്. ഇവരെ കാണുന്ന പ്രേക്ഷകര്‍ക്ക് ഇവരുടെ കളികള്‍ അരോചകമായി മാറിയിരിക്കുന്നു.

രണ്ടാഴ്ച കൊണ്ട് ഈ രണ്ടുപേരും മാക്‌സിമം പ്രേക്ഷകരെ വെറുപ്പിച്ചു കഴിഞ്ഞു. അടുത്ത ആഴ്ച ഇവര്‍ രണ്ടുപേരും നോമിനേഷനില്‍ ഉറപ്പായും വരും. ഈ രണ്ടുപേരില്‍ ആരെയെങ്കിലും ഒരാളെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കണം. അപ്പോള്‍ ബാക്കിയുള്ള ഒരാള്‍ തനിക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കും. അതു മനസ്സിലാക്കി കളിക്കുമ്പോള്‍ അയാള്‍ക്ക് പിടിച്ചുനില്‍ക്കാം. അതേ ഉള്ളൂ ഇവര്‍ക്കിടയിലുള്ള ഒരേ ഒരു പോംവഴി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X