'ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?'; നക്കി നോക്കിയും തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ!
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൃത്തിയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. സീസൺ തുടങ്ങിയ ആദ്യ ആഴ്ചയിൽ താൻ ഒന്നിടവിട്ട ദിവസങ്ങളിലെ കുളിക്കാറുള്ളൂവെന്ന ജാസ്മിന്റെ വാക്കുകളായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്. ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ജാസ്മിന്റെ വൃത്തിയില്ലായ്മ പല അവസരങ്ങളിലും വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായി.
തുമ്മൽ തെറിച്ച ചായ സഹമത്സരാർത്ഥികൾക്ക് നൽകിയതും മൂക്ക് തുടച്ച കൈ കൊണ്ട് ഭക്ഷണം തയ്യാറാക്കിയതും ചെരുപ്പിടാതെ ടോയ്ലെറ്റ് ഉപയോഗിച്ചതും കാലിലെ തൊലി കടിച്ച് കളഞ്ഞതുമെല്ലാം വലിയ രീതിയിൽ ജാസ്മിൻ വിമർശിക്കപ്പെടാൻ കാരണമായി. അവതാരകനായ മോഹൻലാൽ അടക്കം ജാസ്മിനെ ചോദ്യം ചെയ്യുകയും ശാസിക്കുകയും ചെയ്തിട്ടുണ്ട്.

ഹൗസിൽ നിന്ന് പുറത്തുവന്നവരടക്കം ജാസ്മിന്റെ വൃത്തിയെ വിമർശിക്കാറുണ്ടായിരുന്നു. പുറത്ത് വന്ന മത്സരാർത്ഥികൾ അഭിമുഖങ്ങൾ നൽകുമ്പോൾ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യവും ജാസ്മിന്റെ വൃത്തിയെ കുറിച്ചുള്ള അഭിപ്രായങ്ങളാണ്. ഗബ്രിയും മറ്റ് ചില മത്സരാർത്ഥികളും ഒഴികെ ബാക്കി എവിക്ടായ മത്സരാർത്ഥികളെല്ലാം വൃത്തിയുടെ കാര്യത്തിൽ ജാസ്മിനെ കുറ്റപ്പെടുത്തിയാണ് അപ്പോഴെല്ലാം സംസാരിച്ചത്.
വൃത്തിയില്ലായ്മയുടെ പേരിൽ ജാസ്മിനെ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ചെയ്തത് ജിന്റോ അടക്കമുള്ള മറ്റ് മത്സരാർത്ഥികളുടെ ആരാധകരായിരുന്നു. എന്നാലിപ്പോൾ തുപ്പൽ പറ്റിയ കയ്യുമായി മാവ് കുഴയ്ക്കുന്ന ജിന്റോയുടെ ഹൗസിൽ നിന്നുള്ള വീഡിയോയാണ് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. സിജോയും ജിന്റോയും ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്.
ജിന്റോ ദോശയ്ക്കോ മറ്റോ ഉള്ള മാവ് തയ്യാറാക്കുകയാണ്. രണ്ട് കൈയ്യും ഉപയോഗിച്ചാണ് കുഴക്കുന്നത്. മാത്രമല്ല മാവിൽ കുറച്ച് വലത് കൈ കൊണ്ട് എടുത്ത് ഇടത് കൈയ്യിൽ വെച്ച് നക്കികൊണ്ട് ജിന്റോ ഉപ്പ് നോക്കി. ഇതൊന്നും ശ്രദ്ധിക്കാതെ മറ്റ് ജോലികളിൽ മുഴുകിയിരിക്കുകയാണ് സിജോ. ശേഷം തുപ്പൽ പറ്റിയ കൈ കഴുകാതെ വീണ്ടും മാവ് കുഴക്കുന്നത് ജിന്റോ തുടർന്നു.
ഈ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ജിന്റോയുടെ വീഡിയോ ചർച്ചയായതോടെ ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ? എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. ജിന്റോയുടെ വീഡിയോ പുറത്ത് വന്നതോടെ ജാസ്മിനും ജിന്റോയും തമ്മിൽ വൃത്തിയില്ലായ്മയെ ചൊല്ലി തർക്കം വേണ്ടെന്നും രണ്ടുപേരും അക്കാര്യത്തിൽ ഒരേ അച്ചിൽ വാർത്തവരാണെന്നും കമന്റുകളുണ്ട്.

മിക്കപ്പോഴും കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും. പുറകുവശം ചൊറിഞ്ഞോണ്ട് അടുക്കളയിൽ നിൽക്കും, ജിന്റോയ്ക്കും തീരെ വൃത്തയില്ല. അണ്ടർ വെയർ കൊണ്ട് വന്ന് കുക്കിംഗ് ഏരിയൽ ഇടുക. ടോയ്‌ലെറ്റിൽ കൊണ്ടുവെച്ച ബോട്ടിൽ കഴുകാതെ കൊണ്ട് വന്ന് കിച്ചണിൽ വെയ്ക്കുക.
ഇപ്പോൾ ഇത് കൂടിയായപ്പോൾ പൂർത്തിയായി എന്നിങ്ങനെയാണ് ജിന്റോയെ വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം ചിലർ അനുകൂലിച്ചും എത്തി. അമ്മമാരൊക്കെ ഇങ്ങനെയാണ് ഉപ്പ് നോക്കുന്നത്. വല്ലപ്പോഴും അടുക്കളയില്‍ കയറണം. ഇതുപോലെയാണോ ജാസ്മിന്‍ ചെയ്തത്. അവൾ അറിഞ്ഞുകൊണ്ട് തുമ്മിയ ചായ വിതരണം ചെയ്തുവെന്നാണ് അനുകൂലിച്ച് വന്ന കമന്റുകൾ.
ഫിനാലെ അടുത്തതോടെ ഹൗസിൽ നടക്കുന്നതിനേക്കാൾ പൊരിഞ്ഞ പോരാട്ടമാണ് പുറത്ത് മത്സരാർത്ഥികളുടെ ഫാൻസുകാർ തമ്മിൽ നടത്തുന്നത്. പത്ത് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. അതിൽ ഏറ്റവും ജനപിന്തുണയുള്ള മത്സരാർത്ഥികളാണ് ജാസ്മിനും ജിന്റോയും.


Click it and Unblock the Notifications