'പരാതികളും വൈരാഗ്യവുമില്ല... സ്പോട്സ്മാൻ സ്പിരിറ്റോടെ നിൽക്കുന്ന മികച്ച കണ്ടസ്റ്റൻസാണ് ജിന്റോയും അഭിഷേകും'
ബിഗ് ബോസ് മലയാളത്തില്‍ നിലവില്‍ ടിക്കറ്റ് ടു ഫിനാലെ മത്സരം നടക്കുകയാണ്. പത്ത് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. രണ്ട് മത്സരങ്ങൾ കൂടി കഴിഞ്ഞാൽ ടിക്കറ്റ് ടു ഫിനാലെ പൂർത്തിയാകും. അതോടെ പത്ത് പേരിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന വ്യക്തിക്ക് ടിക്കറ്റ് ടു ഫിനാലെ ലഭിക്കും.
എട്ടോളം മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു പോയിന്റ് പോലും സ്കോർ ചെയ്യാൻ സാധിക്കാതെ പോയ മത്സരാർത്ഥി നന്ദനയാണ്. ചവിട്ടുനാടകം എന്ന ഒരു ടാസ്‍കാണ് ആദ്യം ഇന്ന് നടന്നത്. പരമാവധി ബാലൻസ് ചെയ്‍ത് നില്‍ക്കുകയെന്നതായിരുന്നു ടാസ്‍കിലെ വ്യവസ്‍ഥ. അങ്ങനെ കൂടുതല്‍ സമയം നോറയായിരുന്നു ടാസ്‍കില്‍ ബാലൻസ് തെറ്റാതെ നിന്നതും വിജയിച്ചതും.

നോറ രണ്ട് മണിക്കൂറിലധികം ആ ടാസ്‍കില്‍ ബാലൻസ് തെറ്റാതെ നിന്നാണ് വിജയിയായത്. 1.59 മിനിറ്റ് നിന്ന റിഷിയാണ് ടാസ്‍കില്‍ രണ്ടാമതായത്. അര്‍ജുൻ 1.56 മിനിട്ട് നിന്ന് ടാസ്‍കില്‍ മൂന്നാമതായി. മൂന്ന് മിനിറ്റ് മൂന്ന് സെക്കൻഡുമാണ് ടാസ്‍കില്‍ ജിന്റോ നിന്നത്. ടാസ്‍കില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജിന്റോ പിൻമാറുകയായിരുന്നു.
ചവിട്ടുനാടകം ടാസ്ക്കിനുശേഷം മുഖമുദ്ര എന്ന ടാസ്ക്കാണ് ഹൗസിൽ നടന്നത്. എതിരാളിയുടെ കാൻവാസിൽ പരമാവധി സീലുകൾ പതിപ്പിച്ച് പുറത്താക്കി അവസാനം വരെ ടാസ്ക്കിൽ സർവൈവ് ചെയ്ത് നിൽക്കുന്നത് ആരോ അവരാണ് വിജയിയാവുക. അത്തരത്തിൽ വിവിധ റൗണ്ടുകളിലൂടെ കടന്നുപോയ ടാസ്ക്ക് പൂർത്തിയായപ്പോൾ വിജയിയായത് അർജുനാണ്.
രണ്ടാം സ്ഥാനത്ത് അഭിഷേകും മൂന്നാം സ്ഥാനത്ത് സായിയുമെത്തി. എന്നാൽ മത്സരം മുറുകിയപ്പോൾ ജിന്റോയും അഭിഷേകും തമ്മിൽ കയ്യാങ്കളി നടന്നത് മത്സരത്തിന്റെ രസത്തിന് കല്ലുകടിയായി. ഇരുവരും തമ്മിലുള്ള വഴക്ക് കൈവിട്ട് പോകുന്ന സ്ഥിതിയിലേക്ക് എത്തിയപ്പോൾ ബിഗ് ബോസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. കുറച്ച് ഗൗരവമേറിയ വഴക്കാണ് നടന്നതെങ്കിലും അതിവേഗത്തിൽ പ്രശ്നങ്ങളും ദേഷ്യവും മറന്ന് ജിന്റോയും അഭിഷേകും കോംപ്രമൈസായി.
എപ്പിസോഡ് ടെലികാസ്റ്റിങിനുശേഷം ഇരുവരുടെയും സ്പോർട്സ്മാൻ സ്പിരിറ്റിനെ പ്രശംസിക്കുകയാണ് പ്രേക്ഷകർ. ബിബി ആരാധകരിൽ ഒരാൾ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്... മത്സരം ഇവർ തമ്മിലാകുമ്പോൾ കാണാൻ ഒരു രസമാണ്. ചിലരെ പോലെ പരാതികളും പങ്കപ്പാടുകളും വൈരാഗ്യം മനസിൽ കൊണ്ട് നടക്കലും വായിട്ടലപ്പും ഇവരുടെ ഗെയിം ശൈലികളിൽ കാണാൻ സാധിക്കില്ല .

യഥാർത്ഥ സ്പോട്സ്മാൻ സ്പിരിറ്റോട് കൂടി നിലനിൽക്കുന്ന ഈ സീസണിലെ രണ്ട് മികച്ച കണ്ടസ്റ്റൻസാണ് ജിന്റോയും അഭിഷേകും. പക്ഷെ എന്തോ അന്നും ഇന്നും ഏറ്റവും ഇഷ്ടം അത് ജിൻ്റോ ചേട്ടനെ മാത്രമാണ്.
ഈ സീസൺ ടൈറ്റിൽ വിന്നറാകാൻ ഏറ്റവും യോഗ്യനും മല്ലയ്യ മാത്രമാണ്. ആർക്കും മത്സരിക്കാം... പക്ഷെ രണ്ടാം സ്ഥാനത്തേക്ക് മാത്രം എന്നായിരുന്നു കുറിപ്പ്. ജിന്റോയും അഭിഷേകും തമ്മിൽ കടുത്ത മത്സരമാണ് ടിക്കറ്റ് ടു ഫിനാലെയിൽ നടക്കുന്നത്. ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർത്ഥികളിൽ രണ്ടുപേരാണ് ജിന്റോയും അഭിഷേകും.


Click it and Unblock the Notifications