ആ ഇടിയില്‍ സിജോയുടെ തല മൊത്തത്തില്‍ ഷേക്ക് ആകുന്നത് കാണാം! റോക്കിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആരാധകര്‍

സഹമത്സരാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കാന്‍ പാടില്ലെന്ന കര്‍ശന നിയമം ഉണ്ടെങ്കിലും ബിഗ് ബോസിനകത്ത് പലപ്പോഴായി അങ്ങനെ സംഭവിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ സിജോയുടെ മുഖത്തിനിട്ട് ഇടിച്ച റോക്കിയെ മത്സരത്തില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇടിയുടെ ശക്തി കൂടിയതിനാല്‍ സിജോയ്ക്ക് സര്‍ജറി ചെയ്യേണ്ടതായി വന്നിരുന്നു.

ഈ വിഷയത്തെ കുറിച്ച് വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. സിജോയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അടക്കം നിരവധി കാര്യങ്ങള്‍ ചോദിച്ചെങ്കിലും സഹമത്സരാര്‍ഥികള്‍ക്ക് അതിനെ പറ്റി ധാരണ ഇല്ലായിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

sijo-rocky

'പ്രിയ ബിഗ് ബോസ് അധികൃതരെ... ഇത് ഞങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകരുടെ വലിയ ഒരു അപേക്ഷ ദയവായി സ്വീകരിക്കണം? സിജോയും റോക്കിയുമായുള്ള വലിയ ഒരു വിഷയം ബിഗ് ബോസ് ഹൗസിനുള്ളില്‍ നടന്നു. ഞങ്ങള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരും നിങ്ങളും അത് കണ്ടതാണ്.

അന്നേദിവസം റോക്കി സിജോയെ നല്ല ബോക്‌സിങ് പരിശീലനം ലഭിച്ച ഒരാള്‍ ഇടിച്ചാല്‍ എങ്ങനെയിരിക്കും അതുപോലെയാണ് സിജോയെ മുഖത്ത് ഇടിച്ചത്. ആ ഇടിയില്‍ സിജോയുടെ തല മൊത്തത്തില്‍ ഷേക്ക് ആകുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിന്റെ പരിണിത ഫലമായി സിജോയ്ക്ക് താടിയെല്ലിനും പല്ലിനും നല്ല പരിക്കു പറ്റുകയും ഓപ്പറേഷന് വിധേയനാവുകയും ചെയ്തിരിക്കുന്നു.

ആ സംഭവത്തിനുശേഷം റോക്കിയെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തുന്നു. റോക്കി അവിടെ ഇരുന്ന് കരഞ്ഞു ഒരുപാട് നാടകങ്ങള്‍ നടത്തുന്നു. അവിടെ വെച്ച് സിജോയോടും സിജോയുടെ വീട്ടുകാരോട്, കൂട്ടുകാരോട് ഒക്കെ ക്ഷമിക്കണം എന്ന് പറഞ്ഞവന്‍
ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോള്‍ അങ്ങനെയല്ല കാണുന്നത്.

പുറത്തിറങ്ങിയ റോക്കിയുടെ പെരുമാറ്റം താന്‍ ചെയ്തതാണ് ശരി എന്നുള്ള രീതിയിലാണ്. പല വീഡിയോയിലും അയാളുടെ ബോഡി ലാംഗ്വേജ് അത് വ്യക്തമായി കാട്ടിത്തരുന്നു. സിജോ റോക്കിയോട് ക്ഷമിച്ചു എന്ന് ബിഗ് ബോസ് ഹൗസില്‍ വച്ച് അപ്പോള്‍ തന്നെ പറയുന്നുണ്ട്. എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ല. നീ എന്റെ സുഹൃത്ത് തന്നെ ആയിരിക്കും എന്നൊക്കെ നല്ല മനസ്സിന് ഉടമയായ സിജോ പറയുന്നുണ്ട്.

sijo-rocky

പ്രിയപ്പെട്ട ബിഗ് ബോസ് അധികൃതരെ, നിങ്ങളുടെ വലിയ നിയമങ്ങളുടെ ലംഘനമാണ് റോക്കി നടത്തിയിരിക്കുന്നത്. നിങ്ങള്‍ റോക്കിക്കെതിരെ നിയമനടപടി എടുക്കണമെന്നാണ് ഞങ്ങള്‍ പ്രേക്ഷകരുടെ ആവശ്യം ബിഗ് ബോസിന്റെ ചരിത്രത്തില്‍ സംഭവിക്കാത്ത ഒരു വലിയ സംഭവമാണ് നടന്നിരിക്കുന്നത്.

വീഡിയോയുടെ തെളിവുകള്‍ വച്ച് പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന വകുപ്പുണ്ട് നിങ്ങള്‍ നിയമ നടപടിയുമായി മുമ്പോട്ട് പോകണം. ഇല്ലെങ്കില്‍ ഈ റോക്കി എന്നു പറയുന്നവന്‍ പുറത്തു കടന്ന് കാണിക്കുന്ന അഹങ്കാരം ബിഗ് ബോസ് ടീം അംഗങ്ങളെ നിങ്ങളോടുള്ള വെല്ലുവിളിയാണ് ഇവന്‍ നടത്തുന്നത്.

ഇവനെ വെറുതെ വിട്ടാല്‍ ഇനി വരുന്നവര്‍ക്കും അത് ചെയ്യാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നിങ്ങള്‍ കൊടുക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. അതുകൊണ്ട് ഇവനെതിരെ ശക്തമായ നിയമ നടപടി നിങ്ങള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് സിജോയുടെ മുഖത്തിനിട്ട് റോക്കി ഇടിക്കുന്നത്. ദേഹത്ത് തൊട്ടാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ച് പ്രകോപിപ്പിച്ച സിജോയെ റോക്കി ഇടിക്കുകയായിരുന്നു. താടിയെല്ലിനും പല്ലുകള്‍ക്കും പരിക്ക് പറ്റിയ സിജോയെ മത്സരത്തില്‍ നിന്നും തത്കാലത്തേക്ക് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നാണ് സൂചന.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X