പേളിയും ശ്രീനിഷും റോബിനും ദില്‍ഷയും ക്ലാരിറ്റി തന്നവരാണ്! ജാസ്മിന്‍ എന്താണ് കാണിച്ചു കൂട്ടുന്നതെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളത്തില്‍ വന്ന് പോകുന്ന മത്സരാര്‍ഥികളില്‍ ഭൂരിഭാഗംപേരും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമൊക്കെ നേരിടാറുണ്ട്. എന്നാല്‍ ഈ സീസണിലെ ജാസ്മിന്‍ ജാഫറിന് ലഭിച്ചത് പോലെയുള്ള പ്രതികരണം ആര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല. നിലവില്‍ ശക്തയായ മത്സരാര്‍ഥിയായി ഷോ യില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം.

എന്നാല്‍ സഹമത്സരാര്‍ഥിയായ ഗബ്രിയുമായിട്ടുള്ള സൗഹൃദം ജാസ്മിന് ദോഷമായി മാറി. ഇരുവരും ആദ്യ ദിവസം തന്നെ സുഹൃത്തുക്കളായതും പ്രണയിതാക്കളെ പോലെ പെരുമാറിയതുമൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മാത്രമല്ല ജാസ്മിന്റെ വൃത്തിക്കുറവും പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് കമന്റുകള്‍ വരാന്‍ കാരണമായി.

gabri-jasmine

ഇപ്പോഴിതാ ജാസ്മിനെയും മറ്റ് സീസണുകളില്‍ വന്ന് പോയ മത്സരാര്‍ഥികളെയും ചേര്‍ത്ത് എഴുതിയ ഒരു കുറിപ്പ് വൈറലാവുകയാണ്. ജാസ്മിനെ കളിയാക്കുമ്പോള്‍ അത് സദാചാരമാണ് എന്നൊക്കെ പലരും പറയും. എന്നാലത് മൈന്‍ഡ് ആക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് ഒരു ബിഗ് ബോസ് ആരാധിക എത്തിയിരിക്കുന്നത്.

ഒന്നാമത്തെ സീസണില്‍ മത്സരിച്ച പേളി-ശ്രീനിഷ് ഇവരുടെ ഒക്കെ സീസണ്‍ നല്ല രസം ആയിരുന്നു. പ്രണയം ആണേലും കണ്ടിരിക്കാന്‍ കൊള്ളാം. ഭൂരിഭാഗം പേര്‍ക്കും അത് ഇഷ്ട്ടമാണ്.

നാലാമത്തെ സീസണിലെ റോബിനും ദില്‍ഷയും അതുപോലെയാണ്. ഇവരുടെ പ്രണയം ആണെന്ന് ഒക്കെ ആദ്യം പറഞ്ഞെങ്കിലും പിന്നെ അവര്‍ തന്നെ സുഹൃത്തുക്കളാണെന്ന് തിരുത്തി തന്നിട്ടുണ്ട്. മാത്രമല്ല കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ ഒന്നും ചെയ്യാതെ അവരുടെ ബന്ധത്തിന് ക്ലാരിറ്റി തന്നിട്ടുണ്ട്.

ഈ സീസണില്‍ ജാസ്മിനും ഗബ്രിയും തമ്മിലുള്ളത് എന്താ ലവ് ആണോ, അല്ല ഫ്രണ്ട്‌സ് ആണോ അല്ല. പിന്നെ എന്ത് തേങ്ങയാണ്. ഒരിഷ്ട്ടം ഉണ്ട്. അതെന്ത് ഇഷ്ട്ടം? അതൊന്നും നടക്കൂല. ഉള്ളില്‍ ഉള്ളത് പറയണം. ജാസ്മിന്‍ എന്ന വ്യക്തി ഒരു വ്യക്തി ആവണം. വൃത്തി വേണം മെനയും വേണം...

gabri-jasmine

ഇതൊക്കെ ചോദിക്കുമ്പോള്‍ എന്തിനാണ് നമ്മള്‍ അവരുടെ ലൈഫില്‍ ഇടപെടുന്നത് എന്നായിരിക്കും ആളുകള്‍ പറയുക. ബിഗ് ബോസില്‍ പ്രേക്ഷകരാണ് ആര് അവിടെ നില്‍ക്കണമെന്ന് തീരുമാനിക്കുന്നത്. ഇതൊക്കെ പറയാനും ഞങ്ങളെ പോലെയുള്ള പ്രേക്ഷകര്‍ക്ക് തന്നെയാണ് അവകാശം. ഞങ്ങളുടെ ഔദാര്യത്തില്‍ എല്ലാ മത്സരാര്‍ഥികളും അവിടെ നില്‍ക്കുന്ന കാലം വരെ ഇതൊക്കെ പറയുക തന്നെ ചെയ്യുമെന്നും പുറത്ത് വന്ന കുറിപ്പിലൂടെ പറയുന്നു.

എന്നാല്‍ ജാസ്മിനെ ഇത്രത്തോളം വിമര്‍ശിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. ബിഗ് ബോസിന് പറ്റിയ മത്സരാര്‍ഥിയാണ് പേളി. മാത്രമല്ല അവര്‍ നല്ല കണ്ടെന്റ് കൊടുക്കുകയും ശക്തമായി മത്സരിക്കുകയും ചെയ്യുന്നുണ്ട് എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ പുറത്ത് സ്‌നേഹിച്ച ഒരാളെ വിശ്വാസ വഞ്ചന ചെയ്തു എന്നൊരു കാരണം മതി ജാസ്മിനെ വെറുക്കാനെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്. ഗബ്രിയോട് ഇഷ്ടമുണ്ടെന്ന് ജാസ്മിന്‍ തുറന്ന് പറഞ്ഞതോടെയാണ് അവര്‍ക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായതെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X