നഷ്ടപരിഹാരമെന്ന നിലയില്‍ സിജോയ്ക്ക് കപ്പ് കിട്ടിയേക്കും! ബിഗ് ബോസിലെ വിന്നറിനെ പറ്റി വൈറലാവുന്ന കുറിപ്പ്
മത്സരാര്‍ഥികള്‍ തമ്മിലുള്ള കൈയ്യേറ്റത്തിനൊടുവില്‍ ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്ത് പോയിരിക്കുകയാണ് റോക്കിയും സിജോയും. ഇരുവരും ശക്തരായ മത്സരാര്‍ഥികളായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഇനി വീടിനകത്തേക്ക് തിരികെ പ്രവേശിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും സിജോ തിരികെ വരാനാണ് സാധ്യത.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാഴ്ചയോളം വിശ്രമത്തിലാണ് സിജോ. ഈ സമയം സീക്രട്ട് റൂമിലേക്ക് താരത്തെ മാറ്റിയെന്നാണ് വിവരം. എന്നാല്‍ ഈ സീസണില്‍ കപ്പ് കിട്ടാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളെ കുറിച്ച് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മുന്‍ സീസണുകളില്‍ സംഭവിച്ചതും ഈ സീസണില്‍ നടന്ന് കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെ പറ്റിയാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലൂടെ എഴുത്ത് പ്രചരിക്കുന്നത്.

'ബിഗ് ബോസ് മലയാളം സീസണ്‍ 6 അഥവാ സിജോയ്ക്ക് ഒരു കപ്പ്.
കഴിഞ്ഞ 6 സീസണുകളിലായി മലയാളം ബിഗ് ബോസ് കാണുന്ന ഒരാള്‍ ആണ് ഞാന്‍. ബിഗ് ബോസ് ഷോയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, ചാനലും പ്രൊഡക്ഷന്‍ കമ്പനിയും എപ്പോഴും ഒരു സമയം 2 വ്യക്തികളെ പ്രൊമോട്ട് ചെയ്ത് നിര്‍ത്തും. ചാനല്‍ തന്നെ തിരഞ്ഞെടുത്ത വിജയി എന്ന നിലയില്‍ അല്ലെങ്കില്‍ ചാനല്‍ വല്ലാതെ അനുഭാവം കാണിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഒരാളെ പ്രൊമോട്ട് ചെയ്യും..
ഉദാഹരണം ആര്യ, ശോഭ എന്നിവര്‍... സത്യത്തില്‍ ഇവര്‍ക്ക് കപ്പ് കൊടുക്കാന്‍ ഒരു ഉദ്ദേശവും ചാനലിന് ഇല്ല. എന്നാല്‍, ഇവര്‍ക്ക് കപ്പ് കിട്ടും എന്നൊരു തെറ്റിദ്ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാക്കി എടുത്തിട്ട്, അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കും, അതിനെതിരെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്നൊരു തരത്തില്‍ മറ്റൊരാളെ വാഴിക്കുന്ന പരിപാടി.
അങ്ങനെ വാഴിക്കപ്പെട്ടവര്‍ ആണ് സാബുമോനും മാരാരും... രജിത്തും റോബിനും പുറത്താക്കപ്പെട്ടില്ലെങ്കില്‍ കപ്പ് അവര്‍ക്ക് കിട്ടിയേനെ. ശരിക്കും, ചാനല്‍ ആഗ്രഹിക്കുന്നത് സാബുമോനും മാരാര്‍ക്കും ഒക്കെ കപ്പ് കൊടുക്കാന്‍ തന്നെയാണ്. പക്ഷെ, അതങ്ങനെ അല്ല എന്നൊരു പുകമറ സൃഷ്ടിച്ചിട്ട്, പ്രേക്ഷകര്‍ തിരഞ്ഞെടുത്തത് ആണ് അവരെന്നും, അവര്‍ ജയിക്കുന്നത് ചാനലിന് ഇഷ്ടമല്ല എന്നും വരുത്തി തീര്‍ക്കുന്നു.
ഇവിടെയാണ് ടിആര്‍പി കുതിച്ചുയരുന്നത്. ഒരു കോര്‍പ്പറേറ്റ് വിജയിയെ ഞങ്ങള്‍ക്ക് വേണ്ട എന്നും ഞങ്ങളില്‍ ഒരാള്‍ ജയിച്ചാല്‍ മതിയെന്നും ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്നതാണ് ഈ ഷോയുടെ വിജയം.
ബിഗ് ബോസ് എന്നത് സ്‌ക്രിപ്റ്റഡ് അല്ല. പക്ഷെ ഫില്‍റ്റര്‍ഡ് എഡിറ്റിംഗ് ഉള്ള ഒരു ഷോ ആണ്. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ക്യാമറയില്‍ ഉണ്ട്. അതില്‍ എന്തൊക്കെ ആണ് 24*7 ജനങ്ങള്‍ അടുത്ത ദിവസം കാണേണ്ടത് എന്ന ബോധ്യം ചാനലിന് ഉണ്ട്. പതിറ്റാണ്ടുകള്‍ ആയിട്ട് മലയാളി ഓഡിയന്‍സിന്റെ പള്‍സ് അറിയുന്ന ഏഷ്യാനെറ്റിനു, എന്ത് കാണിച്ചാല്‍ ആര് രാജാവ് ആകുമെന്നും, ആര് റാണി ആകുമെന്നും, ആര്‍ക്ക് പോസിറ്റീവ് വരുമെന്നും ആര്‍ക്ക് നെഗറ്റീവ് വരുമെന്നും കൃത്യമായി അറിയാം.
ജനങ്ങളുടെ ഇഷ്ടത്തിന് അല്ല നമ്മള്‍ വോട്ട് ചെയുന്നത്. യഥാര്‍ത്ഥത്തില്‍, നമ്മള്‍ ആര്‍ക്ക് വോട്ട് കൊടുക്കണം എന്നുപോലും തീരുമാനിക്കുന്നത് ചാനലാണ്. അതാണ് സത്യവും.

ഈ വര്‍ഷം ചാനല്‍ ജയിപ്പിക്കും എന്ന രീതിയില്‍ ഏറ്റവും പ്രൊമോഷന്‍ കൊടുക്കുന്ന വ്യക്തി അപ്‌സരയാണ്. അപ്‌സര ജയിക്കാന്‍ പോകുന്നില്ല. അപ്‌സരയെ ചാനല്‍ ജയിപ്പിക്കാന്‍ നോക്കുന്നു എന്നൊരു വ്യാജ പരുപാടി ഉണ്ടാക്കി എടുത്തിട്ട്, സിജോയ്ക്കോ റോക്കിക്കോ കപ്പ് കൊടുക്കാന്‍ ആയിരുന്നു ചാനലിന്റെ പ്ലാന്‍.
പക്ഷെ അവിടെയാണ്, റോക്കി സിജോ ഇഷ്യൂ മൊത്തം പ്ലാനും തെറ്റിച്ചത്. റോക്കി പുറത്തും പോയി.സിജോയ്ക്ക് പരിക്കും ആയി. ഇനി സിജോ കേസ് കൊടുത്താല്‍, റോക്കിയെക്കാള്‍ പണി കിട്ടുക ചാനലിനാണ്. അവര്‍ എന്തുകൊണ്ട് റോക്കിയേ പോലെയൊരു ആളിനെ എടുത്തു എന്ന ചോദ്യം വരും.
സിജോയുടെ മെഡിക്കല്‍ ചിലവുകള്‍ എല്ലാം ഇപ്പോള്‍ ചാനലിന്റെ ബാധ്യതയാണ്. സിജോയ്ക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യണം. ചാനല്‍ അത് റോക്കിയില്‍ നിന്നും വസൂലാക്കുമോ എന്നറിയില്ല.
സിജോയ്ക്ക് കൃത്യമായ ഒരു പിടിവള്ളി ഉണ്ട്. അതായത്, അവന്‍ കേസിനു പോകും എന്നൊരു ഭീഷണിയില്‍ ചാനല്‍ ഒതുങ്ങും. സിജോയെ തിരിച്ചു കൊണ്ടുവരാനും, ഒരു നഷ്ടപരിഹാരം എന്ന നിലയില്‍, അവനെ വിജയി ആക്കാനും പരമാവധി ഏഷ്യാനെറ്റ് ശ്രമിക്കും.
അതിനു വേണ്ടി, സിജോയ്ക്ക് അനുകൂലമായ കണ്ടെന്റുകള്‍ പുറത്തു വിടുകയും പരമാവധി ഒരു സിംപതി തരംഗം ഉണ്ടാക്കി എടുക്കുകയും ചെയ്യും.
ഒരു പക്ഷെ ചാനല്‍ തീരുമാനിക്കാത്ത, ചാനല്‍ ജനങ്ങളെക്കൊണ്ട് തീരുമാനിപ്പിക്കാത്ത ആദ്യത്തെ വിജയ് സിജോ ആയിരിക്കും. കാരണം, അവന്റെ കൈയില്‍ ആണ് അവന്റെ ഡെസ്ട്ടിനി...' കുറിപ്പ് അവസാനിക്കുന്നു...


Click it and Unblock the Notifications