'വീണ്ടും വീണ്ടും അതേ തെറ്റ് ആവർത്തിക്കുന്നു...'; സായ് കൃഷ്ണന് ബി​ഗ് ബോസിന്റെ അവസാന വാണിങ്, ഇനി പുറത്താക്കും!

ആറ് വൈൽഡ് കാർഡുകൾ ബി​ഗ് ബോസ് ഹൗസിലേക്ക് കയറിയതോടെ പ്രേക്ഷകർക്ക് ലൈവും എപ്പിസോഡുകളും കാണാനുള്ള ആവേശം കൂടി. നാല് ആഴ്ചയ്ക്കുള്ളിൽ തുടരെ തുടരെ പലവിധ കാരണങ്ങളാൽ മത്സരാർത്ഥികളിൽ അ‍ഞ്ചോളം പേർ പുറത്ത് പോയതിനാലാണ് ഒരുമിച്ച് ആറ് വൈൽ‌ഡ് കാർ‌ഡുകളെ ഹൗസിലേക്ക് ബി​ഗ് ബോസ് ടീം കയറ്റി വിട്ടത്. അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയായിരുന്നു സീക്രട്ട് ഏജന്റ് എന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന സായ് കൃഷ്ണ.

സായ് വൈൽഡ് കാർഡായി അകത്ത് കയറുന്നതിലൂടെ മത്സരാർത്ഥികളിൽ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് വരെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നാൽ പുതുതായി ഹൗസിലേക്ക് കയറിയ വൈൽഡ് കാർഡുകളിൽ ഒട്ടും ​ഗെയിം പുറത്തെടുക്കാത്ത ഒരു മത്സരാർത്ഥി സായ് കൃഷ്ണയാണ്.

Sai Krishnan Secret Agent

പ്രതീക്ഷിച്ചത് പോലെ ഒരു പ്രകടനവും സായിയിൽ നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല വന്ന ദിവസം തന്നെ പുറത്ത് നടക്കുന്ന കാര്യങ്ങളെല്ലാം ജാസ്മിൻ ജാഫർ എന്ന മത്സരാർത്ഥിക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു. പുറത്ത് ജാസ്മിന്റെ ഇമേജ് എന്താണെന്നും ജാസ്മിന്‍റെ മാതാപിതാക്കളുടെ അഭിമുഖത്തെ കുറിച്ചും വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വോയിസ് ക്ലിപ്പ് പുറത്ത് വന്നതിനെ കുറിച്ച് വരെ സീക്രട്ട് ഏജന്‍റ് എന്ന അറിയപ്പെടുന്ന ജാസ്മിനോട് പറഞ്ഞു.

ബിഗ് ബോസ് വാണിങ് നൽകുന്നവരെ സായി ജാസ്മിനോട് വിശദമായി കാര്യങ്ങൾ സംസാരിച്ചു. സായ്ക്ക് ​ബി​ഗ് ബോസ് വാണിങ് നൽകിയപ്പോൾ പ്രേക്ഷകർ പോലും അതിശയിച്ചു. കാരണം വളരെ വിശദമായി എപ്പിസോഡുകൾ ഇഴകീറി പരിശോധിച്ച് റിവ്യു പറഞ്ഞിരുന്ന വ്യക്തിയാണ് സായ്.

അങ്ങനെയൊരാൾ നിയമങ്ങൾ കൃത്യമായി അറിയാമായിരുന്നിട്ടും അത് തെറ്റിച്ചത് എന്തുകൊണ്ടെന്ന് ആലോചിച്ചായിരുന്നു പ്രേക്ഷകർ അമ്പരന്നത്. ഇപ്പോഴിതാ വീണ്ടും പുറത്തെ കാര്യങ്ങൾ അകത്തുള്ള മത്സരാർത്ഥികളുമായി ചർച്ച ചെയ്തിരിക്കുകയാണ് സായ്. ഇതേ തുടർന്ന് അവസാന താക്കീത് ലഭിച്ചിരിക്കുകയാണ് സീക്രട്ട് ഏജന്‍റ് എന്ന സായിക്ക്.

ബിഗ് ബോസ് വീട്ടിലെ എല്ലാവരെയും ലീവിങ് റൂമില്‍ വിളിച്ച് വരുത്തിയാണ് സായ്ക്ക് ബി​ഗ് ബോസ് താക്കീത് നൽകിയത്. സായിയെ എഴുന്നേറ്റ് നിര്‍ത്തിച്ചാണ് ബിഗ് ബോസ് താക്കീത് നല്‍കിയത്. പുറത്ത് നടന്ന കാര്യങ്ങള്‍ ആംഗ്യത്തിലൂടെയോ സംസാരത്തിലൂടെയോ സൂചന നല്‍കരുത് എന്നത് നേരത്തെ പറഞ്ഞതാണ്. അത് വീണ്ടും ലംഘിച്ചു.

Sai Krishnan Secret Agent

ബിഗ് ബോസ് വീട്ടിലെ നിയമലംഘനം ഗൗരവമായ വിഷയമാണ്. അതിനാല്‍ ഇത് അവസാന താക്കീതാണ്. അടുത്തത് കടുത്ത നടപടിയാണ് എന്നാണ് വാണിങ് നൽകി ബിഗ് ബോസ് സായിയോട് പറഞ്ഞത്. ​വീണ്ടും സായിക്ക് ബി​ഗ് ബോസിന്റെ കയ്യിൽ നിന്നും താക്കീത് കിട്ടിയതോടെ ​ഗബ്രിയേയും ജാസ്മിനേയും ജയിപ്പിക്കാനാണോ സായ് ഹൗസിലേക്ക് വന്നതെന്ന സംശയമാണ് പ്രേക്ഷകർക്ക്.

വർഷങ്ങളായി ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കണമെന്ന് ആ​ഗ്രഹിച്ച് നടക്കുന്നയാളാണ് സായ്. യുട്യൂബര്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലൂൻസര്‍ തുടങ്ങിയവയ്‍ക്ക് പുറമെ നിഷ്‍പക്ഷമായ നിലപാട് പുലര്‍ത്തുന്ന താരമെന്നാണ് സായ്‍യെ മോഹൻലാല്‍ വിശേഷിപ്പിച്ചത്. എന്നാൽ അതിൽ നിന്നെല്ലാം വിപരീതമായാണ് ഹൗസിൽ സായിയുടെ പ്രകടനം.

മാത്രമല്ല ഹൗസിൽ വന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും നല്ലൊരു പ്രകടനം കാഴ്ചവെക്കാൻ സായ്ക്കായിട്ടില്ല. അതേസമയം പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയില്ലാതിരുന്ന സിബിനും പൂജയുമെല്ലാമാണ് ഷോയിൽ ഇപ്പോൾ ശോഭിച്ച് നിൽക്കുന്ന മത്സരാർത്ഥികൾ. തുടരെ തുടരെ ബി​ഗ് ബോസിന്റെ കയ്യിൽ നിന്നും വാണിങ് വാങ്ങുന്നതും മൈന്റ് ​ഗെയിമിന്റെ ഭാ​ഗമാണോയെന്നാണ് പ്രേക്ഷകർ സായിയെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X