ദേ പോയി... ദാ വന്നു, ആരാധകരെ ശാന്തരാകുവിൻ നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ!

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പന്ത്രണ്ടാം ആഴ്ച പൂർത്തിയായത് ഞായറാഴ്ച നടന്ന വീക്കെന്റ് എപ്പിസോ‍ഡോട് കൂടിയായിരുന്നു. വളരെ വ്യത്യസ്തമായൊരു എവിക്ഷൻ പ്രക്രിയ നടന്നുവെന്നത് കൊണ്ടുതെന്ന വീക്കെന്റ് എപ്പിസോഡ് ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തായി.

അവശേഷിച്ച ആറുപേരുടെയും വിധി നാളെ പ്രഖ്യാപിക്കാമെന്നാണ് ബി​ഗ് ബോസ് അറിയിച്ചത്. അത് പ്രകാരമാണ് ഞായാറാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡിൽ എവിക്ഷന്റെ തുടർച്ചയുണ്ടായത്. പ്രമോ വന്നത് മുതൽ എന്താണ് സത്യമെന്ന് അറിയാൻ പ്രേക്ഷകർ ആകംഷയിലായിരുന്നു. കാരണം നോറയ്ക്ക് ചുവന്ന സാഷ് ലഭിച്ചുവെന്നത് പ്രമോയിൽ നിന്ന് വ്യക്തമായിരുന്നുവെന്നതാണ്.

Norah bigg boss

ചുവന്ന സാഷ് ലഭിക്കുന്ന വ്യക്തിയാകും പുറത്താവുകയെന്ന് ബി​ഗ് ബോസ് നേരത്തെ തന്നെ അനൗൺസ് ചെയ്തിരുന്നു. അത്തരത്തിൽ നോമിനേഷനിൽ ഉൾപ്പെട്ട ഓരോരുത്തരായി ബി​ഗ് ബോസിന്റെ നിർദേശപ്രകാരം അവനവന് ലഭിച്ച പെട്ടികൾ‌ തുറന്നു. ഭൂരിഭാ​ഗം പേർക്കും എവിക്ഷനിൽ നിന്നും സേവായിയെന്ന് സൂചിപ്പിക്കുന്ന പച്ച സാഷാണ് ലഭിച്ചത്. അവസാനം നോറയും റിഷിയും മാത്രമാണ് അവശേഷിച്ചത്.

രണ്ടുപേരും ബി​ഗ് ബോസ് നിർദേശ പ്രകാരം ഒരുമിച്ച് പെട്ടികൾ തുറന്നു. റിഷിക്ക് പച്ച സാഷും നോറയ്ക്ക് ചുവന്ന സാഷുമാണ് ലഭിച്ചത്. നോറയാണ് പുറത്തായതെന്ന് ബി​ഗ് ബോസ് അനൗൺസ് ചെയ്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് ​ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്ത് നോറ വീട്ടിൽ നിന്നും ഇറങ്ങി. പതിവായി കാണാറുള്ള വൈകാരിക പ്രകടനങ്ങളൊന്നും നോറ പുറത്തായപ്പോൾ മത്സരാർത്ഥികൾ ആരും തന്നെ കാണിച്ചില്ല.

നോറയും വളരെ കൂളായി ഇറങ്ങിപ്പോവുകയാണ് ചെയ്തത്. അവിടം മുതലാണ് ട്വിസ്റ്റുണ്ടായത്. ഹൗസിൽ നിന്ന് ഇറങ്ങിയ നേരെ പോയത് മോഹൻലാലിന്റെ അടുത്തേക്ക് ആയിരുന്നില്ല. പകരം ഹൗസിലുള്ളവരെ മനസിലാക്കാൻ ഒരു അവസരം കൊടുക്കുന്നതിനായി നോറയെ സ്പെഷ്യൽ റൂമിൽ ഒരു ഹെഡ് സെറ്റും നൽകി ബി​​ഗ് ബോസ് ഇരുത്തി. നോറയെ സീക്രട്ട് റൂമിലേക്ക് മാറ്റുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്.

എന്നാൽ സ്പെഷ്യൽ റൂമിൽ കഴിയാൻ നോറയ്ക്ക് കുറച്ച് മണിക്കൂറുകൾ മാത്രമാണ് അവസരം നൽകിയത്. സായിയും മറ്റുള്ളവരും പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് ചർച്ച ചെയ്യുന്നതും പ്ലാനുകൾ ഇടുന്നതും നോറയ്ക്ക് അറിയാൻ സാധിച്ചു. കുറച്ച് മണിക്കൂറുകൾക്കുശേഷം നോറയെ വീണ്ടും ബി​ഗ് ബോസ് ടീം ഹൗസിലേക്ക് തിരിച്ച് കയറ്റി. എന്നാൽ നോറ തിരികെ വന്നപ്പോഴും ആരുടെയും മുഖത്ത് ഭാവ വ്യത്യാസങ്ങളുണ്ടായിരുന്നില്ല.

Norah bigg boss

ജിന്റോ മാത്രമാണ് അഭിനന്ദിച്ചത്. നോറ എവിക്ടായി എന്നുള്ള തരത്തിൽ പ്രമോ പുറത്ത് വന്നപ്പോൾ മുതൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അപ്പോഴെല്ലാം നോറ ഹൗസിൽ തുടരാൻ അർഹയാണ് എന്നായിരുന്നു പ്രേക്ഷകരുടെ പക്ഷം. ശ്രീതു ഹൗസിൽ തുടരുമ്പോൾ ടോപ്പ് ഫൈവിലേക്ക് എത്താൻ നോറ അർഹയാണെന്നും കമന്റുകളുണ്ടായിരുന്നു.

സ്പെഷ്യൽ റൂമിലായിരുന്നപ്പോൾ കിട്ടിയ അറിവു​കൾ വെച്ച് ​ഇനിയുള്ള ദിവസങ്ങളിൽ ഹൗസിൽ ​ഗെയിം കളിക്കാൻ നോറയ്ക്ക സാധിച്ചാൽ ടോപ്പ് ഫൈവിൽ ഇടം ലഭിച്ചേക്കും. മുന്‍ സീസണുകളില്‍ സീക്രട്ട് റൂമില്‍ പോയി മടങ്ങിവന്ന പല മത്സരാര്‍ഥികളും തങ്ങളുടെ സ്ട്രാറ്റജികള്‍ അടിമുടി മാറ്റിയിട്ടുണ്ട്.

നേരിട്ട് കേള്‍ക്കുന്നതോ അല്ലെങ്കില്‍ മത്സരാര്‍ഥികളായ അടുത്ത സുഹൃത്തുക്കള്‍ പറയുന്നതോവായ കാര്യങ്ങള്‍ മാത്രമെ ഹൗസിനുള്ളില്‍ നില്‍ക്കുമ്പോള്‍ ഒരു മത്സരാര്‍ഥിക്ക് മുഖവിലയ്ക്ക് എടുക്കാന്‍ പറ്റൂ. കിട്ടിയ സുവർണാവസം നോറ പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X