'തിന്നിട്ട് ഒരു പണിയുമെടുക്കാതെ ജീവിച്ചോ ജാസ്മിനെ, ഞങ്ങളുടെ ഔദാര്യമാണ്'; ജാസ്മിനും ​ഗബ്രിക്കുമെതിരെ വീട്ടുകാർ!

ആറ് വൈൽഡ് കാർഡുകൾ ഹൗസിൽ കയറിയശേഷം വീടാകെ ജ​ഗപൊകയാണ്. ഹൗസിൽ കയറിയ ആറുപേരുടെയും ലക്ഷ്യം ജാസ്മിനേയും ​ഗബ്രിയേയും ആദ്യം തകർത്ത് തരിപ്പണമാക്കുക എന്നതാണ്. പുറത്ത് നിന്ന് കളി കണ്ടിട്ടാണ് വന്നത് എന്നതുകൊണ്ട് തന്നെ ജാസ്മിനും ​ഗബ്രിയും ഇതുവരെ എറിഞ്ഞ അമ്പുകളെല്ലാം ശേഖരിച്ച് വെച്ച് കുറിക്കുകൊള്ളുന്നതുപോലെ തിരിച്ചെറിയുന്നുണ്ട് വൈൽഡ് കാർഡുകൾ. ജാസ്മിനും ​ഗബ്രിയും ഇതുവരെ കളിച്ച് വന്നിരുന്ന ലവ് ട്രാക്ക് പോലും ഇപ്പോൾ തകർന്ന് വീഴുന്ന അവസ്ഥയിലാണ്.

കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ ​ഗബ്രിയും ജാസ്മിനും ഇതുവരെ ചെയ്ത പ്രവൃത്തികളെല്ലാം വീട്ടുകാർ ഇരുവരുടെയും മുഖത്ത് നോക്കി തന്നെ പറഞ്ഞു. അതിനുശേഷം രണ്ട് ദിവസം ​ഗബ്രിയും ജാസ്മിനും കടുത്ത മാനസീക സമ്മർ‌ദ്ദത്തിലായിരുന്നു. പിന്നീട് സൈക്കോളജിസ്റ്റുമായി സംസാരിച്ചശേഷമാണ് ഇരുവരും പഴയ മാനസീകാവസ്ഥയിലേക്ക് തിരികെ എത്തിയത്.

Gabri And Jasmin

ഇപ്പോൾ ജാസ്മിനും ​ഗബ്രിയും വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ടാസ്ക്കിന്റെ ഭാ​ഗമായുള്ള സ്കിറ്റിൽ പോലും ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടത് ജാസ്മിനും ​ഗബ്രിയുമാണ്. ഇപ്പോഴിതാ സിബിനും ജാസ്മിനും ​ഗബ്രിയും തമ്മിൽ വീട്ടിൽ ഒരു വലിയ വഴക്ക് നടന്നിരിക്കുകയാണ്. അഭിഷേക് ശ്രീകുമാർ അടക്കമുള്ളവർ ​ഗബ്രിയോടും ജാസ്മിനോടും രൂക്ഷമായി തർക്കിക്കുന്ന പുതിയതായി ബി​ഗ് ബോസ് ടീം പുറത്തുവിട്ട പ്രമോയിൽ കാണാം.

ക്യാപ്റ്റൻ ജിന്റോ ഏൽപ്പിച്ച ജോലികൾ ചെയ്യാൻ പറ്റില്ലെന്ന് ജാസ്മിൻ പറഞ്ഞത് മുതലാണ് വഴക്ക് തുടങ്ങുന്നത്. ജോലി ചെയ്യില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന ജാസ്മിന് ആദ്യം മറുപടി ന‌ൽകിയത് സിബിനാണ്. തിന്നിട്ട്... ടാസ്ക്കൊക്കെ ചെയ്ത് കുളിച്ചിട്ട് ഇവിടെ ഒരു പണിയും എടുക്കാതെ ജീവിച്ചോ... ഞങ്ങളുടെ ഔദാര്യമാണ് എന്നാണ് സിബിൻ ജാസ്മിനോട് പറഞ്ഞത്.

അത് ജാസ്മിനെ വല്ലാതെ വേദനിപ്പിച്ചു. ശേഷം അപ്സരയോട് ഇതുമായി ബന്ധപ്പെട്ട് ജാസ്മിൻ പരാതിപ്പെട്ടു. ആരും ഇത് കാണുന്നില്ലേ... നിങ്ങളൊക്കെ എന്ത് മനുഷ്യത്വമാണ് പറയുന്നത് എന്നാണ് ജാസ്മിൻ അപ്സരയോട് ചോദിച്ചത്. പിന്നാലെ ജാസ്മിന് വേണ്ടി വാദിക്കാൻ ​ഗബ്രി കളത്തിൽ ഇറങ്ങി. തുടർന്ന് കാണിച്ച് തരാൻ പറഞ്ഞ് സിബിനെ വെല്ലുവിളിക്കുകയും പ്രവോക്ക് ചെയ്യുകയും ചെയ്തു.

ശേഷം ആ വാക്ക് തർക്കം സിബിനും ​ഗബ്രിയും തമ്മിലുള്ള വലിയ വഴക്കിലേക്ക് വഴിമാറി. നിന്നെ നോക്കി വെച്ചിട്ടുണ്ട് ഞാനെന്ന് സിബിൻ ​ഗബ്രിയോട് പറയുന്നതും പ്രമോയിൽ കാണാം. ഇനിയും ഒരു ഫിസിക്കൽ അസാൾ‌ട്ട് സംഭവിക്കാതിരിക്കാൻ മറ്റുള്ള മത്സരാർത്ഥികൾ ഇരുവരേയും പിടിച്ച് മാറ്റി. ​​ഗബ്രിയോട് അഭിഷേക് ശ്രീകുമാറും ഈ വിഷയവുമായി ബന്ധപ്പെട്ട് കയർക്കുന്നതും പ്രമോയിൽ കാണാം.

Gabri And Jasmin

നാക്ക് മാത്രമെ നിനക്കുള്ളു... സ്വഭാവം ശരിയാക്കൂവെന്ന് ജാൻമണിയും ​ഗബ്രിയോട് രോഷകുലയായി പറഞ്ഞു. ഹൗസിലെ മറ്റുള്ള മത്സരാർത്ഥികൾ തങ്ങളെ കോർണർ ചെയ്യുന്നുവെന്ന രീതിയിലാണ് ജാസ്മിനും ​ഗബ്രിയും ഇപ്പോൾ ​ഗെയിം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ‌ ജാസ്മിനും ​​ഗബ്രിയും ഇപ്പോൾ അനുഭവിക്കുന്നത് മുമ്പ് ചെയ്ത പ്രവ‍ൃത്തിയുടെ ഫലമാണെന്നാണ് പ്രേക്ഷകർ പ്രമോ കണ്ട് കുറിക്കുന്നത്.

ആദ്യ ദിവസങ്ങളിൽ ജാസ്മിനും ഗബ്രിയും ഒന്നിച്ച് നിന്ന് ആവശ്യമില്ലാത്ത പല സ്ഥലത്തും പലർക്കും എതിരെ തിരിഞ്ഞിട്ടുണ്ട്. സെയിമാണ് ഇപ്പോൾ ഹൗസിലുള്ളവർ ജാസ്മിനും ഗബ്രിക്കും നേരെ എടുക്കുന്നത്. ജാസ്മിൻ-ഗബ്രി വേഴ്സസ് സിബിൻ ടീം പോരാട്ടം അടിക്ക് തിരിച്ചടി പോലെയാണ് പോകുന്നത്. ഇന്നേ വരെ ഒരു സീസണിലും ആരോടും ഇത്രയും വെറുപ്പ് തോന്നിയിട്ടില്ല.

ഒരു ദിവസത്തെ കരച്ചിൽ നാടകത്തിനുശേഷം ഉയർത്തെഴുന്നേൽപ്പ് നാടകം കോർണറിങ് സ്ട്രാറ്റജിക്കൊപ്പം ​ഗബ്രിയും ജാസ്മിനും കളിക്കുന്നു. ഗബ്രിയും ജാസ്മിനും കൂടെ അടിമ രസ്മിനും ഉള്ളപ്പോൾ അത് എങ്ങനെ ഒറ്റപ്പെടലാകും. ഇത് ഇരട്ടപെടലാണ്, ആദ്യമായിട്ടാണ് ജാൻമണി ഒരു കറക്ട് പോയിന്റ് പറയുന്നത്. ഗബ്രിക്ക് നാക്ക് മാത്രമെ ഉള്ളൂ. അവന്റെ സ്വഭാവം ശരിയല്ലെന്ന് ഞങ്ങൾക്കും തോന്നി എന്നിങ്ങനെ നീളുന്നു കമന്റുകൾ. പ്രമോ എന്തായാലും ക്ലിക്കായി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X