ഫെയിമിന് വേണ്ടി പണം വാങ്ങാതെ ബി​ഗ് ബോസിലെത്തിയ മത്സരാർത്ഥി ​ഗബ്രി?, ഹൗസിൽ വന്നത് പണം ആ​ഗ്രഹിച്ചല്ലെന്ന് ​ഗബ്രി

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അറുപത്തിനാല് ദിവസം പിന്നിടുന്നു. പത്താം ആഴ്ചയിലേക്ക് സീസൺ കടക്കുമ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിമൂന്ന് മത്സരാർത്ഥികൾ മാത്രമാണ്. ഇനി ഫാമിലി വീക്കാണ് വരുന്നത് എന്നതുകൊണ്ട് തന്നെ മത്സരാർത്ഥികളുടെ കുടുംബത്തെ കാണാൻ ത്രില്ലിലാണ് പ്രേക്ഷകരും. ഈ സീസണിൽ ഹൗസിൽ വന്ന വൈൽ‍ഡ് കാർഡ് എൻട്രികളിൽ ഒരാൾ അഭിഷേക് ജയദീപായിരുന്നു.

വളരെ കുറച്ച് ദിവസം മാത്രമെ ഹൗസിൽ നിൽക്കാൻ സാധിച്ചുള്ളുവെങ്കിലും കുറച്ചധികം ആരാധകരെ കുറഞ്ഞ സമയത്തിനുള്ളിൽ അഭിഷേക് ജയദീപിന് ലഭിച്ചു. തന്റെ സെക്ഷ്വാലിറ്റി പോലും അഭിഷേക് കുടുംബത്തെ അറിയിച്ചത് ബി​ഗ് ബോസ് ഷോയിലൂടെ. എല്ലാം അറിഞ്ഞ് കുടുംബം അഭിഷേകിനെ സ്വീകരിക്കുകയും ചെയ്തു.

Gabri abhishek jayadeep

തന്റെ സെക്ഷ്വൽ ഐഡന്റിറ്റി അച്ഛൻ അംഗീകരിക്കണമെന്നത് അഭിഷേകിന്റെ സ്വപ്നമായിരുന്നു. അതും താരം സാധിച്ചെടുത്തു. മകനെ അടുത്തറിഞ്ഞശേഷം ഇരുകയ്യും നീട്ടിയാണ് അച്ഛൻ സ്വീകരിച്ചത്. ഹൗസിൽ നിന്നും പുറത്ത് വന്നശേഷം അഭിമുഖങ്ങളും മറ്റുമായി തിരക്കിലാണ് അഭിഷേക് ജയദീപ്. അത്തരത്തിൽ അടുത്തിടെ അഭിഷേക് നൽകിയൊരു അഭിമുഖം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

പ്രതിഫലം വാങ്ങാതെ വരെ വീടിനുള്ളിൽ നിൽക്കുന്നവരുണ്ടെന്നാണ് അഭിഷേക് യെസ് എഡിറ്റോറിയൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഹൗസിലേക്ക് പോകും മുമ്പ് ചാനൽ നമ്മളോട് ഒരു തുക പറയും. അതിനോട് യോജിക്കുന്നില്ലെങ്കിൽ നമുക്ക് പേശാം. അത് നമ്മുടെ പ്രൊഫൈൽ, ക്വാളിഫിക്കേഷൻ എന്നിവയെല്ലാം വെച്ച് നെ​ഗോഷിയേറ്റ് ചെയ്യാം.

പിന്നെ ഈ സീസണിൽ ആരൊക്കയോ പെയ്മെന്റ് ഇല്ലാതെ മത്സരിക്കാൻ ഹൗസിലേക്ക് വന്നിട്ടുണ്ട്. ഫെയിം മതി പെയ്മെന്റ് വേണ്ടായെന്നാണത്രെ അവർ പറഞ്ഞത്. പക്ഷെ അതാരാണെന്ന് ഞാൻ പറയുന്നില്ല. ഒന്നോ രണ്ടോപേർ പെയ്മെന്റ് വാങ്ങാതെ വന്നിട്ടുണ്ടെന്നാണ് ഞാൻ ഹൗസിനുള്ളിൽ പറഞ്ഞ് കേട്ടത്. ഫെയിം മതി. ഞങ്ങൾക്ക് പൈസയുടെ ആവശ്യം ഇല്ല എന്ന് പറഞ്ഞ് വന്ന ആൾക്കാരുണ്ട് എന്നാണ് അഭിഷേക് പറഞ്ഞത്.

ഈ വാക്കുകൾ വൈറലായതോടെ അഭിഷേക് പറഞ്ഞവരിൽ ഒരാൾ ​ഗബ്രിയാണെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. അത്തരം ഒരു ഉത്തരത്തിലേക്ക് എത്തിയതിന്റെ കാരണമായി ​ഗബ്രിയുടെ പുതിയൊരു അഭിമുഖവും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആ വീഡിയോ ക്ലിപ്പിൽ‌ ​ഗബ്രി പറയുന്നത് ഇങ്ങനെയാണ്... ഞാൻ എട്ട് സിനിമകൾ ചെയ്തിട്ടുണ്ട്.

Gabri abhishek jayadeep

അതിൽ നിന്നും മൂന്നോ നാലോ സിനിമയിൽ അഭിനയിച്ചതിന് മാത്രമെ ഞാൻ‌ പ്രതിഫലം വാങ്ങിയിട്ടുള്ളു. ബാക്കിയുള്ളതിൽ നിന്നും റെമ്യൂണറേഷൻ വാങ്ങിയിട്ടില്ല. മാത്രമല്ല എന്റെ കയ്യിൽ നിന്നും പൈസയിട്ടിട്ട് വരെ ഞാൻ അഭിനയിച്ചിട്ടുണ്ട്. കാരണം എനിക്ക് സ്ക്രിപ്റ്റ് അത്രയും ഇഷ്ടപ്പെട്ടിട്ട് അവർക്ക് ബഡ്ജറ്റില്ലെന്ന് മനസിലാക്കി ഞാൻ സ്ട്ര​ഗിൾ ചെയ്ത് അഭിനയിച്ച സിനിമകളാണ് അവ.

റെമ്യൂണറേഷൻ ഒരു രൂപപോലും മേടിക്കാതെ ചെയ്ത സിനിമകളാണ്. അങ്ങനെ നോക്കുമ്പോൾ പണം എനിക്ക് സെക്കന്ററിയാണ്. ബി​ഗ് ബോസിൽ വന്നപ്പോഴും പണം എനിക്ക് സെക്കന്ററിയായിരുന്നു. ഒരു നടനായിരിക്കുമ്പോൾ ആദ്യം നമുക്ക് വേണ്ടത് റെക്ക​ഗനേഷനാണ്... ഫെയിമല്ല. ആളുകൾ നൽകുന്ന ആരാധന, സ്റ്റാർ പരിപാടിയല്ല ഉദ്ദേശിച്ചത്. റെക്ക​ഗനേഷനാണ്. എന്റെ ഫെയ്സും ശബ്ദവും പേരും ജനങ്ങളിലേക്ക് എത്തണം എന്നാണ് ​ഗബ്രി പറഞ്ഞത്.

വീഡിയോ വൈറലായതോടെ അഭിഷേക് പറഞ്ഞ വ്യക്തി ​ഗബ്രിയാണോയെന്നാണ് ആരാധകരുടെ സംശയം. വീഡിയോ വൈറലായതോടെ ​ഗബ്രി മാത്രമായിരിക്കില്ല അർജുനും ഉണ്ടാകുമെന്നും കമന്റുകളുണ്ട്. കഴിഞ്ഞ വീക്കിലെ എവിക്ഷനിലാണ് ​ഗബ്രി വോട്ടിങിന്റെ അടിസ്ഥാനത്തിൽ ഹൗസിൽ നിന്നും പുറത്തായത്. ജാസ്മിനുമായി കോമ്പോ ആരംഭിച്ചശേഷം ​ഗബ്രിക്ക് ലഭിച്ചിരുന്ന ജനപിന്തുണയിൽ വലിയ കുറവ് സംഭവിച്ചിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X