ബി​ഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്

ആവേശഭരിതമായി മുന്നോട്ട് പോയിരുന്ന ബി​​ഗ് ബോസ് ഷോ ഒരു വീക്കെന്റ് എപ്പിസോഡ് കൊണ്ട് നിശബ്ദ​മായി. മുന്നിട്ട് നിന്നിരുന്ന മത്സരാർത്ഥികൾ മാനസികമായി തകർന്ന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. സിബിനുണ്ടായ മനം മാറ്റമാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്. വീക്കെന്റ് എപ്പിസോഡിൽ ശിക്ഷ ലഭിച്ച ശേഷം പഴയ സിബിനെ പ്രേക്ഷകർ കണ്ടിട്ടില്ല. ഷോയിൽ നിന്ന് പുറത്ത് പോകണമെന്നാണ് സിബിൻ പറയുന്നത്. തനിക്ക് തുടരാൻ പറ്റില്ലെന്ന് സിബിൻ ബി​ഗ് ബോസിനോട് ആവർത്തിച്ച് പറഞ്ഞു.

സിബിൻ തളർന്നതോടെ വീട്ടിലെ മത്സരാന്തരീക്ഷവും ഇല്ലാതായി. ജാസ്മിൻ സിബിനോട് ക്ഷമ പറഞ്ഞു. സിബിനെ മാറ്റി നിർത്തിയാൽ വീട് മാെത്തത്തിൽ മൂകാന്തരീക്ഷമാണ്. ആരും പരസ്പരം കാര്യമായ സംസാരങ്ങളൊന്നും ഇല്ല. വീട്ടിൽ എല്ലാവർക്കും എന്ത് പറ്റിയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം പൂജ കൃഷ്ണ രണ്ടാഴ്ചത്തേക്ക് മാറി നിന്നതും വീട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമാണ്.

Bigg Boss Malayalam Season 6

മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ സിബിനെ മാത്രം ലക്ഷ്യം വെച്ചെന്ന അഭിപ്രായം പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേർക്കുമുണ്ട്. വീക്കെന്റ് എപ്പിസോഡ് മുഴുവൻ മോഹൻലാൽ സംസാരിച്ചത് സിബിനെതിരെയാണ്. പ്രേക്ഷകരുടെ അഭിപ്രായമാണ് താൻ പറയുന്നതെന്ന് മോഹൻലാൽ പരാമർശിക്കുകയും ചെയ്തു. പ്രേക്ഷകർ മുഴുവൻ തനിക്കെതിരാണ് എന്ന ചിന്ത ഇത് സിബിനിൽ ഉണ്ടാക്കിയിരിക്കാം. അതേസമയംസിബിനെ വിമർശിച്ചും അഭിപ്രായം വരുന്നുണ്ട്.

ജാസമിനും ​ഗബ്രിയും മാനസികമായി തളർന്ന ഘട്ടത്തിൽ ഇവരെ പരിഹസിക്കുന്ന സംസാരമാണ് സിബിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. ഇന്ന് അതേ അവസ്ഥയിലേക്ക് സിബിൻ എത്തിയെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടി. അതേസമയം ബി​ഗ് ബോസ് വീട്ടിൽ അനക്കമൊന്നും ഇല്ലാത്തതിന് കാരണമായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത് വീക്കെന്റ് എപ്പിസോഡാണ്. സിബിനെ മാത്രം ലക്ഷ്യം വെക്കേണ്ടതില്ലായിരുന്നെന്ന് ഏവരും പറയുന്നു. അപ്രതീക്ഷിതമായ പലരും ഷോയ്ക്ക് പുറത്തേേക്ക് പോകുന്നത് ഇത്തവണത്തെ സീസണിൽ പ്രേക്ഷകർ കണ്ടു.

Bigg Boss Malayalam Season 6

അസി റോക്കി, സിജോ എന്നിവരാആ ആദ്യം പുറത്തേക്ക് പോയത്. റോക്കിയുടെ തല്ല് കൊണ്ട് പരിക്ക് പറ്റിയതോടെയാണ് സിജോ പുറത്തേക്ക് പോയത്. സിജോയെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ റോക്കിയെ പുറത്താക്കുകയും ചെയ്തു. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം പുറത്ത് പോയ പൂജ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തിരിച്ച് വരുമെന്നാണ് സൂചന.

ഷോ തുടങ്ങി അമ്പത് ദിവസത്തോടടുക്കാറെയങ്കിലും ഇതുവരെയും സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന മത്സരാർത്ഥി ബി​ഗ് ബോസിലുണ്ടായിട്ടില്ല. ഷോ പ്രവചനാതീതമായാണ് മുന്നോട്ട് പോകുന്നതെന്ന് ഏവരും പറയുന്നു. എന്തുകൊണ്ടാണ് ഈ സീസണിന് ഇങ്ങനെയൊരു പ്രത്യേകതയെന്ന് പലർക്കും കൗതുകമുണ്ട്. ആരാധകരേക്കാൾ ഹേറ്റേഴ്സാണ് പല മത്സരാർത്ഥികൾക്കും ഇത്തവണയുള്ളത്. അതേസമയം ഈ സാഹചര്യം മാറാനും സാധ്യതയുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X