ഇവർക്കെങ്ങനെ പ്രേക്ഷകരോട് ബന്ധമുണ്ടാക്കാനാകും?; അപകടം മനസിലാക്കി ബിഗ് ബോസ്; നേരിട്ടറിയിച്ചു
ബിഗ് ബോസ് ആറാം സീസൺ മുന്നോട്ട് പോകവെ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഷോയിൽ നടന്നത്. അസി റോക്കി പുറത്തായത് പ്രേക്ഷകരെ നിരാശപ്പെടുത്തി. റോക്കിയുടെ മുഖത്തടിയേറ്റ സിജോയ്ക്ക് പരിക്ക് പറ്റിയത് മൂലം സർജറിക്കായി പുറത്ത് പോകേണ്ടി വന്നു. ശക്തരായ രണ്ട് മത്സരാർത്ഥികൾ പുറത്ത് പോയത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ നിരാശ ബിഗ് ബോസും മനസിലാക്കുന്നു.
ഇക്കാര്യം മത്സരാർത്ഥികളെ ബിഗ് ബോസ് അറിയിക്കുകയും ചെയ്തു. ജാസ്മിനാണ് ബിഗ് ബോസിന്റെ കുറിപ്പ് ലിവിംഗ് റൂമിൽ വെച്ച് വായിച്ചത്. ഊർജ്വസ്വലരായ മത്സരിച്ചിരുന്നവർ പുറത്ത് പോയതിനാൽ ഇനി ഈ വീട്ടിൽ മത്സരമൊന്നും നടക്കില്ലെന്ന അഭിപ്രായമുണ്ട്. അതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ. ഇല്ലെങ്കിൽ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ നിങ്ങൾ എന്ത് ചെയ്യുമെന്ന് കാരണ സഹിതം വ്യക്തമാക്കാനായിരുന്നു ബിഗ് ബോസിന്റെ നിർദ്ദേശം.

ഇത് പ്രകാരം മത്സരാർത്ഥികൾ ഓരോരുത്തരായി മുന്നോട്ട് വന്ന് അഭിപ്രായം പറഞ്ഞു. ആദ്യം നിർദ്ദേശം വെച്ചത് ഗബ്രിയാണ്. എല്ലാവരുടെയും ലക്ഷ്യം കപ്പ് നേടുക എന്നതാണ്. എല്ലാവരും ഗെയിം നന്നായി മുന്നോട്ട് കൊണ്ട് പോകണമെന്ന് ഗബ്രി പറഞ്ഞു. അഭിപ്രായങ്ങൾ തുറന്ന് പറയണമെന്നും സേഫ് ഗെയിം കളിക്കരുതെന്നും ജാസ്മിൻ അഭിപ്രായപ്പെട്ടു. മറ്റുള്ളവരും ഏറെക്കുറെ സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ബിഗ് ബോസ് ഷോ എന്നാൽ തല്ലുണ്ടാക്കൽ മാത്രമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിൽ ഇതിനോടകം നിരവധി പേർ പേർ ബഗ് ബോസ് വിരസമായി തുടങ്ങിയെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ദീർഘമായ കുറിപ്പുകളും ഇതേക്കുറിച്ച് വരുന്നുണ്ട്. 'ഈ സീസണിലെ മത്സരാർത്ഥികൾ പ്രേക്ഷകരെ വെറും ഊളകൾ ആയിട്ടാണ് കാണുന്നത് എന്ന് തോന്നുന്നു. എന്ത് കാര്യവും വലിയ ഇഷ്യൂ ആക്കാൻ നോക്കുക, വെറുതെ ബഹളം വെക്കുക, പോയിൻ്റ്ലസ് ആയ വാഗ്വാദങ്ങൾ , കുശുമ്പ്,കുന്നയ്മ , കാലുവാരൽ,പാരവെപ്പു, പിരികേറ്റൽ എന്നിങ്ങനെ ഈ ഷോയെപ്പറ്റീ ഇതിൻ്റെ ഹേറ്റർസ് പറയുന്ന കാര്യങ്ങൽ മാത്രം ആണ് ഗെയിം എന്ന് വിചാരിക്കുന്ന ഒരു കൂട്ടം'

'ഒരു contestant പോലും പ്രേക്ഷകനോടു സത്യസന്ധത പുലർത്തുന്നില്ല. സ്വന്തം കഴിവുകളിൽ അവർക്ക് വിശ്വസവുമില്ല.
ഇക്കഴിഞ്ഞ തമിഴ് സീസണിൽ മൊത്തം പ്രേക്ഷകരും എതിര് ആയിരുന്നപ്പോൾ പോലും സ്വന്തം കഴിവിൽ വിശ്വാസം വെച്ച് ഡെയ്‌ലി പല രീതിയിൽ പ്രേക്ഷകരെ രസിപ്പിച്ച മായയെ പോലെ ഒരു മത്സരാർത്ഥി ഈ സീസണിൽ വേണമായിരുന്നു'
'അല്ലെങ്കിൽ മരാരോ വിഷ്ണുവോ ഈ സീസണിൽ ആയിരുന്നാലും മതിയാരുന്നു. വഴക്കുകൾ, വിദ്വേഷം എന്നിവക്ക് അപ്പുറത്ത് ഒരു ജെനുവിൻ റിലേഷൻഷിപ്പ് ഇതുവരെ അവിടെ ഉണ്ടാക്കാൻ ആർക്കും ആയിട്ടില്ല. പിന്നെ എങ്ങനെ പ്രേക്ഷകരോട് ഒരു ബന്ധം ഉണ്ടാക്കാൻ ഇവർക്കാകും?' സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറിപ്പിങ്ങനെ. വരും ദിവസങ്ങളിൽ ബിഗ് ബോസ് കൂടുതൽ വിനോദകരമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.


Click it and Unblock the Notifications