'ലവ് ട്രാക്ക് പിടിക്കില്ലെന്ന് പറഞ്ഞാണ് ​ഗബ്രി പോയത്, പേളിയേയും ശ്രീനിഷിനേയും പോലെയാകണമെന്ന് പറഞ്ഞിരുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ സെൽസേഷണൽ മത്സരാർത്ഥി ​ഗബ്രി ഷോയിൽ നിന്നും എവിക്ടായി എന്നുള്ള റിപ്പോർ‌ട്ടുകളാണ് പുറത്തുവരുന്നത്. പുതിയ പ്രമോ കൂടി വന്നതോടെ ​​ഗബ്രി എവിക്ടായിയെന്ന് തന്നെയാണ് പ്രേക്ഷകരും കരുതിയിരിക്കുന്നത്. ഇനി എത്ര സീസണുകൾ വന്നാലും ​ഗബ്രി എന്ന പേരും സീസൺ ആറും പ്രേക്ഷകർ മറക്കാനിടയില്ല. അമ്പത്തിയാറ് ദിവസത്തിനുള്ളിൽ ഹൗസിലും പുറത്തും അത്രയേറെ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥിയാണ് ​ഗബ്രി. ​

പക്ക ബി​ഗ് ബോസ് മെറ്റീരിയലായ താരത്തിന് ജാസ്മിന് ഒപ്പം ചേർന്നശേഷം പ്രേക്ഷക പിന്തുണ വളരെ കുറവായിരുന്നു. ഹൗസിൽ എത്തിയശേഷം രണ്ട് ദിവസം മാത്രമാണ് ​ഗബ്രി ഒറ്റയ്ക്ക് നിന്ന് മത്സരിച്ചത്. അതിനുശേഷം ജാസ്മിനുമായി ചേർന്ന് ലവ് കോമ്പോ ആരംഭിച്ചു.

Daisy david gabri

അതോടെ ​ഗബ്രിയുടെ ​ഗെയിം പ്രേക്ഷകർ ശ്രദ്ധിക്കാതെയായി. ബി​ഗ് ബോസ് സീസൺ ആറിൽ വില്ലൻ ഇമേജ് ലഭിച്ചിരിക്കുന്ന മത്സരാർത്ഥിയാണ് ​ഗബ്രി. പലതവണ താരത്തെ മാനസീകമായി തളർത്താൻ വൈൽഡ് കാർഡുകൾ അടക്കം ശ്രമിച്ചിട്ടും നടന്നില്ല. അതുകൊണ്ട് തന്നെയാണ് സീസൺ ആറിലെ ഏറ്റവും സ്ട്രോങ്ങായ മത്സരാർത്ഥി ​ഗബ്രിയാണെന്ന് പ്രേക്ഷകർ പറയുന്നതും. ഇപ്പോഴിതാ ​ഗബ്രിയെ കുറിച്ച് സീസൺ നാലിലെ മത്സരാർത്ഥി ഡെയ്സി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

റെഡ് കാൻഡി മീഡിയ എന്ന യുട്യൂബ് ചാനലിന് സുഹൃത്തുക്കളായ റിയാസിനും അലസാൻഡ്രയ്ക്കും ഒപ്പം നൽ​കിയ അഭിമുഖത്തിലാണ് ബി​ഗ് ബോസ് ഹൗസ് അനുഭവങ്ങളും ​സുഹൃത്തായ ​ഗബ്രിയെ കുറിച്ചും ഡെയ്സി സംസാരിച്ചത്. ലവ് ട്രാക്ക് പിടിക്കില്ലെന്ന് പറഞ്ഞാണ് ​ഗബ്രി ഹൗസിലേക്ക് പോയത് എന്നാണ് ഡെയ്സി പറയുന്നത്.

​'ഗബ്രിയും ജാസ്മിനും ചെയ്യുന്ന കാര്യങ്ങൾ ഇതിന് മുമ്പ് പേളിയുടെ സീസണിൽ മാത്രമെ നമ്മൾ കണ്ടിട്ടുള്ളുവെന്നാണ് എനിക്ക് തോന്നുന്നത്. പേളി ഷോയ്ക്കുശേഷം സക്സസ് ഫുള്ളായി അവരുടെ ലൈഫും കൊണ്ട് പോകുന്നുണ്ട്. അതുകൊണ്ടാണ് അവരെ ഇപ്പോഴും ആളുകൾ അക്സപ്റ്റ് ചെയ്തേക്കുന്നത്. പേളിയും ശ്രീനിഷും ഹൗസിൽ പ്രണയിച്ചിരുന്നപ്പോൾ പുറത്ത് ആളുകൾക്ക് പ്രശ്നവുമില്ലായിരുന്നു.'

'കാരണം പേളിയെ താൻ വിവാഹം കഴിക്കുമെന്ന് ശ്രീനിഷ് പറഞ്ഞിരുന്നു. അവരുടെ റിലേഷൻ വളരെ ഓർ​ഗാനിക്കുമായിരുന്നു. പക്ഷെ ​ഗബ്രി-ജാസ്മിൻ കോമ്പോയിലേക്ക് വരുമ്പോൾ ജാസ്മിൻ ഹൗസിലേക്ക് വരുമ്പോൾ കമ്മിറ്റഡാണ്. ഹൗസിലേക്ക് പോയാൽ നമ്മൾ ചിലപ്പോൾ ആളുകളിൽ അട്രാക്ടഡാകും. കമ്മിറ്റഡാണെങ്കിൽ അത്തരം ചിന്തകൾ പാടില്ല.'

Daisy david gabri

​'ഗബ്രി ഹൗസിലേക്ക് പോകും മുമ്പ് ഞാൻ സംസാരിച്ചിരുന്നു. ആ സമയത്ത് ഞാൻ പറഞ്ഞ് കൊടുത്ത ഒരു കാര്യം ലവ് ട്രാക്ക് പിടിക്കുകയാണെങ്കിൽ പേളിയേയും ശ്രീനിഷിനേയും പോലെ പുറത്ത് വന്ന് കല്യാണം കഴിക്കുന്ന രീതിയിലാകണമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. അപ്പോൾ ഉടൻ ​ഗബ്രി പറഞ്ഞ മറുപടി ഏയ് ഞാൻ ലവ് ട്രാക്ക് ഒന്നും പിടിക്കാൻ പോകുന്നില്ലെന്നാണ്. എന്നെ കൊണ്ട് അതൊന്നും പറ്റില്ല. ഞാൻ അത് ചെയ്യില്ലെന്നുമാണ് അവൻ പറഞ്ഞത്.'

'ബി​ഗ് ബോസ് ഹൗസിൽ ചെന്നാൽ എല്ലാം മാറും. ആ ഹൗസ് വളരെ വ്യത്യസ്തമാണ്. പുറത്തിരുന്ന് കാണുന്ന ഓഡിയൻസിന് ഒന്നും പറയാൻ പറ്റില്ല. ​ഗബ്രിയും ജാസ്മിനും ജെനുവിനാണോ അല്ലയോ എന്ന് നമുക്ക് അറിയില്ല. കാരണം എഡിറ്റ് ചെയ്താണ് വരുന്നത്. മാത്രമല്ല അവർക്കിടയിൽ യഥാർത്ഥത്തിൽ എന്താണുള്ളത് എന്നതിൽ അവർക്ക് തന്നെ ക്ലാരിറ്റിയില്ലെന്നാണ്', ഡെയ്സി പറഞ്ഞത്.

അടുത്തിടെ ​ഗബ്രിയോടുള്ള പ്രണയം പരസ്യമായി ജാസ്മിൻ പറഞ്ഞിരുന്നു. പക്ഷെ തനിക്ക് ജാസ്മിനെ വിവാഹം ചെയ്യാൻ താൽപര്യമില്ലെന്നാണ് ​ഗബ്രി പറഞ്ഞ മറുപടി. അഫ്സൽ എന്ന യുവാവുമായി വിവാഹം ഉറപ്പിച്ചശേഷമാണ് ​ജാസ്മിൻ ഹൗസിലേക്ക് വന്നത്. ​ഗബ്രിയുമായി ജാസ്മിൻ അടുത്തതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X