അൻസിബയുടെയും റിഷിയുടെയും പേര് പറഞ്ഞില്ല..., റോക്കിയുടെ ഉറ്റ സുഹൃത്തായിരുന്നിട്ടും അനുവിന് ജാസ്മിനോടാണ് ഇഷ്ടം!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എന്ന് കേൾക്കുമ്പോൾ ഭൂരിഭാ​ഗം ബി​ഗ് ബോസ് പ്രേക്ഷകരും ആദ്യം പറയാറുള്ള പേരുകളിൽ ഒന്നാണ് അസി റോക്കിയുടേത്. സിജോയെ ഫിസിക്കൽ അസാൾട്ട് ചെയ്ത് പുറത്തായില്ലായിരുന്നുവെങ്കിൽ റോക്കിയുടെ നല്ല ​ഗെയിം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമായിരുന്നു. ഒരു വാക്കുതർക്കം മൂർച്ഛിച്ചപ്പോഴാണ് സിജോയുടെ മുഖത്ത് ശക്തമായി അസി റോക്കി ഇടിച്ചത്.

ആ ഇടിയിൽ ​ഗുരുതരമായ പരിക്കാണ് സിജോക്കുണ്ടായത്. അതേ തുടർന്ന് സിജോ ദിവസങ്ങളോളം ആശുപത്രിയിലാവുകയും മുഖത്ത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ചെറിയ രീതിയിൽ ഫിസിക്കൽ അസാൾട്ട് ചെയ്താൽ പോലും സ്പോട്ടിൽ‌ എവിക്ടാകും. അതിനാൽ റോക്കി ചെയ്തത് ​ഗുരുതരമായ തെറ്റായതിനാൽ ഉടൻ തന്നെ ബി​ഗ് ബോസ് ടീം റോക്കിയെ മത്സരത്തിൽ നിന്നും പുറത്താക്കി.

asi rocky Anu Joseph

മത്സരത്തിൽ നിന്നും പുറത്തായശേഷം തന്നോട് ക്ഷമിച്ച് മത്സരത്തിലേക്ക് തിരിച്ചെടുക്കണമെന്ന് ബി​ഗ് ബോസ് ടീമിനോട് പല ആവർത്തി ആവശ്യപ്പെട്ട് അസി റോക്കി വീഡിയോ പങ്കുവെച്ചിരുന്നു. പക്ഷെ ഫിസിക്കൽ അസാൾട്ടിന് പുറത്തായാൽ പിന്നെ പുറത്തായതാണ്. ഇനി ഒരു മടങ്ങിവരവ് റോക്കിക്ക് ഒരിക്കലും സാധ്യമാകില്ല. ബി​ഗ് ബോസ് ഹൗസിൽ നിന്നും തിരികെ വന്നശേഷം റോക്കി സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്.

അതിന്റെ ഭാ​ഗമായി റോക്കി ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. സിനിമാ-സീരിയൽ താരവും റോക്കിയുടെ ഉറ്റ സുഹൃത്തുമായ അനു ജോസഫിനേയും വീഡിയോയിൽ കാണാം. ഇരുവരും സുഹൃത്തുക്കൾ എന്നതിലുപരി ബിസിനസ് പാട്നേഴ്സുമാണ്. അനു ജോസഫും മുൻ ബി​ഗ് ബോസ് കണ്ടസ്റ്റന്റാണ്. സീസൺ അ‍ഞ്ചിലെ വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായിരുന്നു അനു.

മുപ്പത്തിയഞ്ച് ദിവസത്തോളം ഹൗസിൽ നിന്നശേഷമാണ് അനു ജോസഫ് പുറത്തായത്. ബി​ഗ് ബോസ് ഷോയെ കുറിച്ചും തന്റെ പ്രിയപ്പെട്ട മത്സരാർത്ഥി സീസൺ ആറിൽ ആരാണെന്നും റോക്കി പങ്കിട്ട പുതിയ വീഡിയോയിൽ അനു പറയുന്നുണ്ട്. പുറത്ത് നിന്ന് കാര്യങ്ങള്‍ കണ്ട് അങ്ങനെ ചെയ്യാം... ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് പോയിട്ട് കാര്യമില്ല. അതിനുള്ളില്‍ കയറിയാല്‍ കാര്യങ്ങള്‍ മൊത്തതില്‍ മാറും.

നമ്മള്‍ പ്രതീക്ഷിച്ചത് പോലെ ഒന്നുമായിരിക്കില്ല കാര്യങ്ങള്‍. അത് വേറൊരു ലോകമാണ്. വീട്ടിനകത്തേക്ക് കയറുമ്പോള്‍ തന്നെ മൈന്റ് കൈവിട്ടുപോകുമെന്നാണ് റോക്കിയും അനുവും പറയുന്നത്. നൂറ് ദിവസം നില്‍ക്കാമെന്ന് പറഞ്ഞിട്ടാണ് ഞാന്‍ ബിഗ് ബോസ് ഹൗസിലേക്ക് പോയത്. എന്നിട്ട് പെട്ടന്നിങ്ങ് പോരേണ്ടി വന്നുവെന്ന് വീഡിയോയിൽ‌ റോക്കിയും പറഞ്ഞു.

asi rocky Anu Joseph

35 ദിവസം ബിഗ് ബോസ് ഹൗസിനുള്ളില്‍ നില്‍ക്കാന്‍ കഴിഞ്ഞുവെന്ന് അനുവും പറഞ്ഞു. ഈ സീസണില്‍ നിനക്ക് ആരെയാണ് ഇഷ്ടം എന്ന് റോക്കി ചോദിച്ചപ്പോള്‍ അനു കുറച്ചധികം നേരം ആദ്യം ആലോചിച്ചു. അതിനിടയിൽ അന്‍സിബയുടെയും അര്‍ജുന്റെയും റിഷിയുടെയും പേരുകള്‍ റോക്കി പറഞ്ഞുവെങ്കിലും അനു പറഞ്ഞത് എനിക്കിഷ്ടം ജാസ്മിനെയാണെന്നാണ്. ബിഗ് ബോസ് ഹൗസില്‍ റോക്കിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു അന്‍സിബയും റിഷിയും അർജുനും.

റോക്കി ഫിസിക്കൽ അസാൾട്ട് ചെയ്തതിന്റെ പേരിൽ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ഇവർ മൂന്നുപേരുമായിരുന്നു. അന്‍സിബയും റിഷിയും അർജുനും റോക്കിയും തുടക്കം മുതൽ ഒരു ടീമായിരുന്നു. അങ്ങനെ മുന്നോട്ട് പോകവെയാണ് പെടുന്നനെ അപ്രതീക്ഷിത സംഭവങ്ങളുണ്ടായി റോക്കി പുറത്തായത്.

റോക്കിയെ പ്രവോക്ക് ചെയ്തതിൽ‌ പ്രധാനിയായിരുന്നു ജാസ്മിൻ. ഒരിക്കൽ ജാസ്മിനും ​ഗബ്രിയും പ്രവോക്ക് ചെയ്തപ്പോൾ കലിപൂണ്ട് ഹൗസിലെ പ്രോപ്പർട്ടി ഇടിച്ച് തകർത്തിരുന്നു റോക്കി. ആറ് വർഷത്തെ തന്റെ സ്വപ്നത്തിന്റെ ഭാ​ഗമായാണ് റോക്കി ബി​ഗ് ബോസിൽ എത്തിയത്. പക്ഷെ അധികകാലം അവിടെ കഴിയാൻ റോക്കിക്ക് സാധിച്ചില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X