'ജാസ്മിൻ പുറത്തേക്ക്...'; ഷോ ക്വിറ്റ് ചെയ്തുവോ..?, റോക്കി സ്ത്രീകളുടെ അസ്ഥാനത്ത് ബോൾ എറിഞ്ഞെന്ന് ​ഗബ്രി!

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ രണ്ടാം ആഴ്ച അവസാനിക്കാറാകുമ്പോൾ പൊട്ടിത്തെറികളും വഴക്കുകളും വർധിക്കുകയാണ്. പതിനെട്ട് മത്സരാർത്ഥികൾ പലവിധ ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഹൗസിൽ നിൽക്കുന്നത്. അക്കൂട്ടത്തിൽ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയാകുന്ന രണ്ട് പേരുകളാണ് ജാസ്മിൻ ജാഫറിന്റെയും ​ഗബ്രിയുടേയും. ഇരുവരും ലവ് ട്രാക്ക് കളിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നുവെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗവും അഭിപ്രായപ്പെടുന്നത്.

ഇരുവരും ​ഗ്രൂപ്പായി ഹൗസിൽ നിൽക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ് ഹൗസിലുള്ള മറ്റ് മത്സരാർത്ഥികളും ഇരുവർക്കും നേരെ തിരിയാൻ മറ്റൊരു കാരണം. തുടക്കത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ ജാഫർ. ​ഗബ്രിയും തുടക്കത്തിലെ രണ്ട് ദിവസം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാലിപ്പോൾ ഏറ്റവും ഡൗൺ ​ഗെയിം ഇവരുടേതാണ്.

Jasmin Jaffer

അതേസമയം ജാസ്മിൻ ജാഫർ ഷോ ക്വിറ്റ് ചെയ്ത് പോയതായി റിപ്പോർട്ടുകൾ‌ വരുന്നുണ്ട്. എന്നാൽ അതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. പേഴ്സണൽ പ്രശ്നത്തിന്റെ പേരിലാണ് ജാസ്മിൻ മത്സരം ക്വിറ്റ് ചെയ്ത് പോയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം നാളത്തെ പ്രമോയിൽ ജാസ്മിനെ കാണാം. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വാർത്തകളിലെ സത്യം അന്വേഷിക്കുകയാണ് ഇപ്പോൾ ആരാധകർ.

ഇപ്പോൾ ലൈവിൽ ജാസ്മിനും ​ഗബ്രിയും റോക്കിയുമായി ഏറ്റുമുട്ടിയിരുന്നു. ബി​ഗ് ബോസിന്റെ ക്ലാസിക്ക് ​ഗെയിമുകളിൽ ഒന്നായ ​ഗ്ലാസ് പിരമിഡ് ​ഗെയിമിനിടെ റോക്കി സ്ത്രീകളായ മത്സരാർത്ഥികളുടെ അസ്ഥാനത്ത് ബോൾ എറിഞ്ഞുവെന്ന് ​ഗബ്രി ആരോപിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.

എതിർ ടീം നിർമ്മിക്കുന്ന ​ഗ്ലാസ് പിരമിഡ് ബോൾ ഉപയോ​ഗിച്ച് തകർത്തിടുക എന്നതായിരുന്നു ​ഗെയിം. ബസർ കേൾക്കുമ്പോൾ ഏത് ടീമിന്റെ പിരമിഡാണോ തകരാതെ നിൽക്കുന്നത് അവർ വിജയിക്കും. റോക്കിയുടെ ടീം ​ഗബ്രിയുടെയും ജാസ്മിന്റെയും ടീമിനെ തകർക്കാനാണ് ശ്രമിച്ചത്. അതിനിടയിൽ പലപ്പോഴായി ജാസ്മിനും ശ്രീരേഖയ്ക്കും ​ഗബ്രിക്കുമെല്ലാം ശരീരത്തിന്റെ പലയിടങ്ങളിലായി ഏറുകൊണ്ടു. ഇതോടെയാണ് ​ഗബ്രി റോക്കിയെ പ്രവോക്ക് ചെയ്യാൻ ആരംഭിച്ചതും രോഷാകുലനായതും.

സ്ത്രീകളുടെ അസ്ഥാാനത്ത് മനപൂർവം റോക്കി ബോൾ എറിഞ്ഞുവെന്ന് ​ഗബ്രിയും ജാസ്മിനും ആരോപിച്ചതോടെ തർക്കമായി. ആണാണെങ്കിൽ‌ തന്നെ എറിയടായെന്ന് ​ഗബ്രി വെല്ലുവിളിച്ചതോടെ റോക്കി ബോൾ ഉപയോ​ഗിച്ച് ​ഗബ്രിയുടെ വയറ് എറിഞ്ഞു. റോക്കിയുടെ പവർ ഇവിടെ കാണിക്കണ്ടെന്ന് പറഞ്ഞ് ജാസ്മിൻ പറഞ്ഞത് വീണ്ടും പ്രശ്നത്തിലേക്ക് നയിച്ചു.

Jasmin Jaffer

ഇതിനിടയിൽ നിനക്ക് എറി കിട്ടാതിരിക്കണമെങ്കിൽ പുറകിൽ പോയി നിൽക്കണമായിരുന്നു. പേടി ഉള്ളവരൊന്നും മുന്നിൽ നിൽക്കരുത്. പുറകെ നിൽക്കണം. മുന്നിൽ കേറി കളിച്ചാൽ കിട്ടും എന്നാണ് അർജുൻ ജാസ്മിനോട് പറഞ്ഞത്. വേറെ ഒരു സ്ത്രീയും പറയുന്നില്ലല്ലോ അസ്ഥാനത്ത് എറി കിട്ടിയതെന്നാണ് സിജോ ജാസ്മിനോട് ചോദിക്കുന്നത്.

ഇരുവരുടെയും തർക്കം കയ്യാങ്കളിയിലേക്ക് വഴിമാറുമെന്ന് മനസിലായതോടെ ബി​ഗ് ബോസ് മൂന്നുപേരെയും കൺഫഷൻ റൂമിലേക്ക് വിളിച്ചു. ​ഗെയിമിനെ ​ഗെയിം സ്പിരിറ്റിൽ കണ്ട് കളിക്കൂവെന്നും വഴക്കുകൾ കേട്ട് മടുത്തുവെന്നുമാണ് ബി​ഗ് ബോസ് മൂന്ന് പേരോടുമായി പറഞ്ഞത്. വാണിങ്ങുകൾ നിരവധി നൽകിയ കാര്യവും ബി​ഗ് ബോസ് മൂന്നുപേരെയും ഓർമിപ്പിച്ചു.

കൺഫഷൻ റൂമിന് പുറത്തേക്ക് ഇറങ്ങിയശേഷവും മൂവരും വീണ്ടും കൊമ്പ് കോർക്കാനുള്ള ശ്രമങ്ങൾ നടത്തി. തുടക്കം മുതൽ ​ഗബ്രിയുടെയും ജാസ്മിന്റെയും മുഖ്യ ശത്രുവാണ് റോക്കി. ഇരുവരുടെയും ലവ് ട്രാക്കിനെ കുറിച്ച് നേരിട്ട് പോയി ചോദിച്ചതും ഹൗസിൽ അത് പലപ്പോഴായി പരസ്യമായി വിളിച്ച് പറഞ്ഞ ഒരാളും റോക്കിയാണ്. ​ഹൗസിൽ ഏറ്റവും ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ. പക്ഷെ പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ ജാസ്മിൻ പിന്നിലാണ്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X