ഹൗസിൽ വീണ്ടും വഴക്ക്..., ജാസ്മിൻ അപ്സരയെ അടിച്ചു..?, ജാസ്മിനെ ഷോയിൽ നിന്നും പുറത്താക്കി?, വീട്ടിൽ സംഭവിച്ചത്!
വിവാദങ്ങൾക്ക് ഒട്ടും കുറവില്ലാത്ത സീസണാണ് ബിഗ് ബോസ് മലയാളം സീസൺ ആറ്. ആദ്യമായി സഹമത്സരാർത്ഥിയെ ഒരാൾ മർദ്ദിച്ചത് സീസൺ ആറിലാണ്. അസി റോക്കി തർക്കത്തിനിടെ സിജോയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സിജോ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. രണ്ടാഴ്ചയോളം വിശ്രമത്തിലായിരുന്നു താരം. ശേഷമാണ് വീണ്ടും ഗെയിമിലേക്ക് തിരികെ എത്തിയത്. അസി റോക്കി-സിജോ ഫിസിക്കൽ അസാൾട്ടിനുശേഷം കഴിഞ്ഞ ആഴ്ചയിൽ ടാസ്ക്കിനിടെ ജാസ്മിന്റെ ദേഹത്ത് രസ്മിൻ കൈവെച്ചിരുന്നു.
നടന്നത് ഫിസിക്കൽ അസാൾട്ടായിരുന്നുവെങ്കിലും ഇരുവരും സുഹൃത്തുക്കളും ജാസ്മിന് പരാതിയില്ലെന്ന് പറഞ്ഞതിനാലും രസ്മിനെ ഷോയിൽ നിന്നും പുറത്താക്കിയില്ല. പകരം യെല്ലോ കാർഡ് നൽകി ഡയറക്ട് നോമിനേഷനിൽ ഇടുകയാണ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

വഴക്കുണ്ടായിരിക്കുന്നത് അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട് അനുബന്ധിച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിയെന്നും പിന്നീട് അത് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് മാറിയെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജാസ്മിൻ അപ്സരയെ അടിച്ചുവെന്നും അതിനെ തുടർന്ന് ജാസ്മിനെ ഷോയിൽ നിന്നും പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ അതിൽ എത്രത്തോളം സത്യമുണ്ടെന്നത് എപ്പിസോഡ് വരുമ്പോൾ മാത്രമെ പ്രേക്ഷകർക്ക് അറിയാൻ സാധിക്കു. അതേസമയം സായിയുടെയും അപ്സരയുടെയും കുടുംബമാണ് നാളെ ഹൗസിലേക്ക് നാളെ കയറാൻ പോകുന്നത്. അപ്സരയുടെ ഭർത്താവ് ആൽബി ചില ഗെയിം ചെയ്ഞ്ചിങ് മൊമന്റുകൾ ഉണ്ടാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അപ്സരയും ജാസ്മിനും സൗഹൃദം സൂക്ഷിക്കുന്നവരാണ് അതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ വഴക്കുണ്ടായി എന്നത് പ്രേക്ഷകർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അപ്സരയുടെ അമ്മയും ഭർത്താവുമാണ് ഹൗസിലേക്ക് കയറാൻ പോകുന്നത്. അതുപോലെ സായിയുടെ ഭാര്യ സ്നേഹയും നാളെ ഹൗസിലേക്ക് എത്തും. ഇന്ന് ഹൗസിലേക്ക് എത്തിയത് ജിന്റോയുടെയും നന്ദനയുടെയും മാതാപിതാക്കളാണ്.
ആദ്യ ബിഗ് ബോസ് വീട്ടിൽ എത്തിയത് നന്ദനയുടെ അമ്മയും ചേച്ചിയുമാണ്. ഇരുവരെയും വളരെയധികം സ്നേഹത്തോടെയായിരുന്നു മത്സരാർത്ഥികൾ സ്വീകരിച്ചത്. ബിഗ് ബോസിലെ നന്ദനയുടെ അമ്മ പോകുന്നുവെന്ന് നാട്ടുകാർ പറയുമെന്ന് വളരെയറെ സന്തോഷത്തോടെ മനംനിറഞ്ഞ് നന്ദനയുടെ അമ്മ പറയുന്നുണ്ടായിരുന്നു. പിന്നാലെയായിരുന്നു ജിന്റോയുടെ അച്ഛൻ ദേവസിക്കുട്ടിയും അമ്മ സിസിലിയും എത്തിയത്.

കൺഫഷൻ റൂം വഴിയായിരുന്നു ഇരുവരും എത്തിയത്. ശേഷം ബിഗ് ബോസ് ഇരുവരെയും സ്വാഗതം ചെയ്ത് വീടിന് ഉള്ളിലേക്ക് അയക്കുകയായിരുന്നു. എല്ലാവരെയും പേരെടുത്ത് പറഞ്ഞാണ് ജിന്റോയുടെ അമ്മ സ്നേഹം പങ്കിട്ടത്. പിന്നാലെ ജിന്റോയുടെ പുകവലിയെ കുറിച്ചുള്ള സംസാരവും അവിടെ നടന്നു. ലാലേട്ടൻ വരെ സിഗരറ്റ് വലി കുറയ്ക്കാൻ പറഞ്ഞുവെന്ന് സിജോ അമ്മയോട് പറയുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ നിർത്തണം എന്നായിരുന്നു ജിന്റോ പറഞ്ഞത്. പിന്നാലെ നിർത്തിക്കോട്ടോയെന്ന് അമ്മയും പറഞ്ഞു.
ശേഷം ജിന്റോയുടെ വിവാഹത്തെ കുറിച്ചും സംസാരം നടന്നു. അമേരിക്കയിലുള്ള മോതിരം ഇട്ടുകൊടുത്ത പെൺകുട്ടി അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറയുന്നുമുണ്ട്. ജിന്റോയും ജാസ്മിനും അപ്സരയുമെല്ലാം പ്രേക്ഷകർ ടോപ്പ് ഫൈവിൽ പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളാണ്.


Click it and Unblock the Notifications