'നീ ജയിച്ചത് ഞങ്ങൾ റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയതുകൊണ്ടാണ്'; ടോപ്പ് ത്രീ പ്രഡിക്ഷൻ നടത്തി ദിൽഷ
ആരാകും ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ കപ്പ് ഉയര്‍ത്തുകയെന്ന് അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. ബിഗ് ബോസ് പ്രേക്ഷകര്‍ ആവേശക്കൊടുമുടിയിലാണ്. പ്രവചനങ്ങളില്‍ സാധ്യത നീളുന്നത് രണ്ടുപേരിലേക്കാണ്. അവസാനം ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നവരും ഷോയുടെ പ്രേക്ഷകരില്‍ കുറവല്ല. കയറ്റിറങ്ങളുടെ സീസണായിരുന്നു ആറ്. അതിനാല്‍ ഇഞ്ചോടിഞ്ച് മത്സരമായതിനാല്‍ ഫൈനലിസ്റ്റുകളായ അഞ്ച് പേരുടെയും സാധ്യതകള്‍ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.
ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. സീസൺ സിക്സിൽ രാജാവല്ല റാണിയാണ് പിറക്കാൻ പോകുന്നതെന്നുള്ള പ്രവചനങ്ങളുമുണ്ട്. ഇതുവരെ കഴിഞ്ഞ അഞ്ച് സീസണുകളിൽ ഒരിക്കൽ മാത്രമാണ് ലേഡി ബിഗ് ബോസുണ്ടായത്.

അത് സീസൺ നാലിൽ ആയിരുന്നു. ടിക്കറ്റ് ടു ഫിനാലെ അടക്കം നേടി ഫൈനൽ പോരാട്ടം നടത്തിയ ദിൽഷ പ്രസന്നനാണ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ബിഗ് ബോസ്. വീണ്ടും ഒരു ലേഡി ബിഗ് ബോസ് ഉണ്ടാകുന്നതിൽ സന്തോഷിക്കുന്നയാളാണ് ദിൽഷ. സീസൺ ആറിന്റെ ഗ്രാന്റ് ഫിനാലെയിൽ പെർഫോം ചെയ്യാനെത്തിയ ദിൽഷ ഇക്കാര്യം ഷാജി പാപ്പൻ മീഡിയ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങോട് സംസാരിക്കവെ പങ്കിടുകയും ചെയ്തു.
ലേഡി ബിഗ് ബോസ് വരുന്നതിനോട് നല്ല അഭിപ്രായമാണ് എനിക്ക്. കാരണം ബിഗ് ബോസ് ചരിത്രത്തിൽ ഞാൻ മാത്രമെ എന്നും ലേഡി ബിഗ് ബോസായി നിൽക്കാവൂ എന്നൊന്നുമില്ല. അർഹിക്കുന്നയാൾ വിജയിയാകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. നൂറ് ദിവസം ബിഗ് ബോസിൽ നിൽക്കുക എന്നത് ചെറിയ കാര്യമല്ല.
അതുപോലെ ടോപ്പ് ഫൈവിലുള്ളവരെല്ലാം വിന്നേഴ്സ് തന്നെയാണ്. കാരണം പുറത്ത് നിന്ന് ഷോ കാണുന്നവർക്ക് മാത്രമാണ് അത് ഒരു എന്റർടെയ്ൻമെന്റ്. അടിയും ബഹളവും എല്ലാം ഉള്ളതുകൊണ്ട് അകത്ത് നിൽക്കുന്നവർക്കെല്ലാം അത് സ്ട്രഗിളിങ് ലൈഫ് തന്നെയാണ്. ടോപ്പ് ത്രീയിൽ വരാൻ പോകുന്നത് അർജുൻ, ജാസ്മിൻ, ജിന്റോ ചേട്ടൻ എന്നിവരായിരിക്കും.
ഇവരിൽ ആർക്കും കിട്ടിയാലും അത് ഡിസർവിങ് തന്നെയാണ്. ആരാണെങ്കിലും ഞാൻ ഹാപ്പിയാണ്. അകത്ത് അവർക്ക് കിട്ടിയ സ്ട്രഗിളിനേക്കാൾ വലുതായിരിക്കും ഇനി പുറത്ത് ഇറങ്ങി കഴിയുമ്പോൾ അവർക്ക് നേരിടേണ്ടി വരിക. അത് കൂടി താങ്ങാനുള്ള ശക്തി അവർക്കുണ്ടാവട്ടെ. ജാസ്മിനാണെങ്കിലും ആർക്കാണെങ്കിലും. കാരണം ഒരുപാട് സൈബർ അറ്റാക്കുണ്ടാകും.

അതൊക്കെ അതിന്റേതായ രീതിയിൽ എടുത്ത് നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്നാണ് ദിൽഷ പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ദിൽഷയ്ക്ക് നേരെ ഉണ്ടാകുന്നത്. റോബിന്റെ പേര് പറഞ്ഞാണ് ദിൽഷയെ വിമർശിച്ചവരുടെ കമന്റുകളിൽ ഏറെയും. നീ ജയിച്ചത് തങ്ങൾ റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയതുകൊണ്ടാണ് എന്നെല്ലാമാണ് കമന്റുകൾ.
ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം, ഡോ. റോബിൻ ജയിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന് വേണ്ടി ദിൽഷയ്ക്ക് കുത്തിയ ഞങ്ങൾ പിന്നെ ശശിയായി, ഒട്ടും ഡിസർവിങ് അല്ലാത്ത വിന്നറാണ് ദിൽഷ. റോബിന്റെ ചിരി കാണുവാൻ മാത്രം അല്ലെങ്കിൽ പുള്ളി തോൽക്കാതിരിക്കാൻ വേണ്ടി മാത്രം കുത്തിയിരുന്നു വോട്ട് ചെയ്തിരുന്നു മോളെ ദിലു. അതിന് മുന്നേ ഒരുവട്ടം പോലും ദിൽഷ വിന്നറാകണമെന്ന് ആഗ്രഹിച്ചിട്ട് പോലുമില്ല.
ഡോക്ടർ പുറത്തായപ്പോൾ ബ്ലെസ്‍ലി വിന്നറാകണമെന്ന് വിചാരിച്ചു. പിന്നീട് ഡോക്ടറിന് വേണ്ടി ദിൽഷക്ക് വോട്ട് കുത്തി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഫൈനലിൽ ഉറപ്പായും എത്തുമെന്ന് മിക്കവരും തുടക്കം മുതൽ വിലയിരുത്തിയ മത്സരാർത്ഥിയാണ് ജാസ്‌മിൻ ജാഫർ. സീസണിലെ പ്രധാനപ്പെട്ട കണ്ടന്റ് മേക്കേറും ജാസ്‍മിനാണ്. അതുകൊണ്ട് തന്നെയാണ് ദിൽഷ അടക്കമുള്ളവർ ജാസ്മിനെ ടോപ്പ് ത്രീയിൽ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications