'അഖിൽ ഞങ്ങളുടെ സീസണിലായിരുന്നുവെങ്കിൽ ഓടിയേനെ... രാജാവാകുമായിരുന്നില്ല, സാബു ചേട്ടൻ ​ഗെയിം കളിച്ച് നേടിയത്'

മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ ആറിന് മൂന്ന് ദിവസം മുമ്പാണ് ആവേശകരമായ തുടക്കമായത്. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരിക്കുന്നത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന സീസണ്‍ 6 ല്‍ വരും വാരങ്ങളില്‍ എന്തൊക്കെ ആവേശകരമായ കാഴ്ചകളാണ് കാത്തിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഷോയുടെ ആരാധകര്‍.

വെറും മൂന്ന് ദിവസങ്ങൾക്കൊണ്ട് തന്നെ ബി​ഗ് ബോസ് ആറാം സീസൺ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായി മാറി കഴിഞ്ഞു. ഇപ്പോഴിതാ സീസൺ ഒന്നിലെ മത്സരാർത്ഥിയും ആക്ടിവിസ്റ്റുമെല്ലാമായ ദിയ സന ബി​ഗ് ബോസ് സീസൺ ആറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

Diya Sana

ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ദിയയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍മീഡിയയിലൂടെയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അവര്‍. 'ബി​ഗ് ബോസ് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാ​ഗമായി കഴിഞ്ഞു. അന്ന് അത്രയും നല്ലൊരു പ്ലാറ്റ്ഫോമും സഹമത്സരാർത്ഥികളും ഉണ്ടായിരുന്നിട്ടും എനിക്ക് അത് നന്നായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ഇപ്പോൾ തോന്നാറുണ്ട്.'

'നല്ലൊരു ലക്ഷ്വറി ലൈഫ് തന്ന് ജയിലിൽ ഇട്ടേക്കുന്നത് പോലെയായിരുന്നു ബി​ഗ് ബോസ് ജീവിതം. ഞങ്ങളുടെ സീസണിലെ എല്ലാവർക്കും നല്ല പേമെന്റ് ഉണ്ടായിരുന്നു. അതുപോലെ ഞങ്ങളെയാണ് ഭക്ഷണം തരാതെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തിയത്.'

'അതിനുശേഷം വന്ന സീസണുകളിൽ മത്സരാർത്ഥികളുടെ ആരോ​ഗ്യത്തിന് മേക്കേഴ്സ് കുറച്ച് അധികം പ്രാധാന്യം നൽകിയിരുന്നു. ഞങ്ങൾ‌ ഒരു മുട്ടയ്ക്ക് വേണ്ടി വരെ അടിയുണ്ടാക്കിയവരായിരുന്നു. സീസൺ ആറിന്റെ പാറ്റേൺ എനിക്ക് ഇഷ്ടമാണ്. അതുപോലെ ഞാൻ എക്സ്പെക്ട് ചെയ്ത പല കണ്ടസ്റ്റൻസും ഇല്ല. ഇപ്രാവശ്യത്തെ കണ്ടസ്റ്റന്റ് സെലക്ഷനിലും എനിക്ക് അത്ര മതിപ്പ് തോന്നിയിട്ടില്ല. വൻ ആർട്ടിഫിഷാലിറ്റിയാണ്.'

'രതീഷേട്ടന്റെ സംസാരം ലൈവിൽ കേട്ടിരിക്കാൻ ഇറിറ്റേറ്റിങാണ്. പക്ഷെ രതീഷേട്ടൻ ഉണ്ടാക്കുന്ന കണ്ടന്റ് മാത്രമെയുള്ളു. അല്ലാതെ ഹൗസിലുള്ളവർക്ക് സ്വന്തമായി മറ്റ് കണ്ടന്റുകളില്ല. വേറെ ആരും സ്പെഷ്യലായി ഒന്നും ചെയ്യുന്നില്ല. പക്ഷെ സ്ത്രീകളിൽ നല്ല മത്സരാർത്ഥികളുണ്ട്. ശ്രീരേഖയ്ക്ക് കൃത്യമായി ​ഗെയിം കളിക്കാൻ അറിയാം.'

Diya Sana

'പിന്നെ ടോക്സിക്ക് ലെവലിലേക്ക് ആരും മാറിയിട്ടില്ല. അസി റോക്കിയെ എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റില്ല. കാരണം എനിക്ക് അസിയെ നേരിട്ട് അറിയാം. അർജുൻ ആദ്യ ക്യാപ്റ്റൻസി എക്സ്പെക്ട് ചെയ്തിരുന്നില്ല. അതുകൊണ്ട് എങ്ങനെ കൊണ്ടുപോകണമെന്ന് അറിയില്ല. കണ്ടസ്റ്റൻസിൽ കുറച്ച് വേസ്റ്റുകളുണ്ട്. സമൂഹത്തിന്റെ കണ്ണാടിയെന്നാണ് ഞങ്ങളു‌ടെ സീസണിനെ ലാലേട്ടൻ വിശേഷിപ്പിച്ചത്.'

'എല്ലാ സീസണുകളും വെച്ച് നോക്കുമ്പോൾ സാബു ചേട്ടനാണ് ഏറ്റവും നല്ല ​ഗെയിമർ. മണിക്കുട്ടന്റെ വ്യക്തിത്വത്തിനാണ് ആ ട്രോഫി ജനങ്ങൾ‌ നൽകിയത്. സാബു ചേട്ടൻ ​ഗെയിം കളിച്ച് നേടിയതാണ് ട്രോഫി. കൂടെ നിന്ന കൂട്ടുകാരന് വരെ എട്ടിന്റെ പണികൊടുത്ത് ​ഗെയിം കളിച്ചയാളാണ് സാബു ചേട്ടൻ. സാബു ചേട്ടന്റെ കൂടെ നിന്ന് ​ഗെയിം കളിക്കാൻ എന്റെ അഭിപ്രായത്തിൽ ഇവിടെയുണ്ടായ ഒരു രാജക്കന്മാരെ കൊണ്ടും പറ്റില്ല.'

'അഖിൽ ഞങ്ങളുടെ സീസണിലായിരുന്നുവെങ്കിൽ ഓടിയേനെ... അഖിലിന് പറ്റത്തൊന്നുമില്ല. അഖിൽ സംസാരിക്കും ആ ക്യാരക്ടറിൽ നിന്ന് തന്നെ ലൂപ്പായികൊണ്ടിരിക്കും. അല്ലാതെ അഖിലിന് അതിന് അകത്ത് നിന്ന് രാജാവാകാൻ പറ്റുമായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല. മറ്റുള്ളവരെ വെട്ടി വീഴ്ത്തി മുകളിൽ കയറി വരാൻ അഖിലിന് പറ്റുമായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ്', ദിയ സന ബി​ഗ് ബോസ് സീസണുകളെ വിലയിരുത്തി സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X