'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
ബിഗ് ബോസ് ആറാം സീസണിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ ഒന്നിലേറെ തവണ നടന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഘട്ടങ്ങളിലൂടെയാണ് ഷോ മുന്നോട്ട് പോകുന്നത്. മാനസിക തളർന്നിരിക്കുകയാണ് പല മത്സരാർത്ഥികളും. ഷോയിൽ നിന്ന് പുറത്ത് പോകണമെന്നാണ് ഇന്നത്തെ എപ്പിസോഡിൽ സിബിൻ ആവശ്യപ്പെടുന്നത്. തീർത്തും തകർന്ന അവസ്ഥയിലാണ് താനെന്നും പാസ്റ്റ് ട്രോമകൾ തന്നെ വിഷമിപ്പിക്കുന്നെന്നും സിബിൻ പറയുന്നു.
വീക്കെന്റ് എപ്പിസോഡിൽ മോഹൻലാലിൽ നിന്നും ശിക്ഷ ലഭിച്ചതോടെയാണ് സിബിൻ പതറിയത്. എന്നാൽ ഷോയിൽ നിന്ന് പുറത്ത് പോകേണ്ടെന്ന തീരുമാനത്തിൽ പിന്നീട് സിബിനെത്തി. എന്നാൽ പഴയ ഊർജം സിബിനിൽ കാണാനില്ലെന്ന് പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും ആക്ടിവിസ്റ്റുമായ ദിയ സന. മാനസികമായി ശക്തരല്ലാത്തവർ ബിഗ് ബോസിൽ മത്സരാർത്ഥികളായി വരരുതെന്ന് ദിയ സന പറയുന്നു.

'ആരുടെയും ഇമോഷൻ മനസിലാക്കാതെ പറയുന്നു എന്ന് കരുതരുത്. ഇമോഷണലി വീക്ക് ആയ ഒരാൾക്കും പറ്റിയതല്ല ഈ ഷോ. ഒരിക്കലും മാനസികമായ അവസ്ഥകളെ ഞാൻ കുറ്റം പറയുന്നതല്ല.. പലരും അത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നുണ്ട്. ഇവിടെ ബിഗ്ഗ് ബോസ്സ് എന്ന ഷോയുമായി ബന്ധപ്പെട്ട് ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്.. സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ് ബിഗ്ഗ് ബോസ്സ് ഷോയിൽ ഉള്ളത്'
'ഒരുപാട് പേർ ഈ ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഈ ഷോയെ അത്രക്കും കണ്ട് ഇഷ്ടപ്പെട്ടാണ് പലരും ഷോയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നത്.. അവരുടെയൊക്കെ അവസരങ്ങളാണ് മെന്റലി പവർ അല്ലാത്ത കണ്ടസ്റ്റൻസുകളെ സെലക്ട് ചെയ്യുന്നത് കാരണം നഷ്ടപ്പെടുന്നത്. നല്ല രീതിയിൽ ഗൈയിം കളിച്ചു വന്ന സിബിൻ എന്ന മത്സരാർത്ഥിയിൽ ഇന്ന് കണ്ട അവസ്ഥകളെ നോക്കി കണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്. സിബിൻ മാത്രമല്ല പലർക്കും വീക്കൻഡ് എപ്പിസോഡ് കഴിയുമ്പോൾ ഇത്തിരി നെഗറ്റീവ് എന്ന് കണ്ടാലൊക്കെ കരഞ്ഞു മെഴുകുകയാണ് ഓരോന്നും. മൊത്തം കോമണർസിനെ കൊണ്ട് വന്ന് ഒരു സീസൺ നടത്തൂ. കാത്തിരിക്കുകയാണ്,' ദിയ സനയുടെ കുറിപ്പിങ്ങനെ.

നേരത്തെ ജാസ്മിനും ഗബ്രിയും ഷോയിൽ തുടരാൻ പറ്റില്ലെന്ന് പുറത്ത് വിടണമെന്നും ബിഗ് ബോസിനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ ഷോയിൽ ശക്തരായി തുടരുന്നു. ഷോയിൽ തുടരാൻ പറ്റില്ലെന്ന് സിബിൻ ആവർത്തിച്ചതോടെ ഇദ്ദേഹത്തിന് സൈക്കോളജിസ്റ്റിന്റെ സഹായം നൽകിയിട്ടുണ്ട്. ജാൻമണി ദാസാണ് ഇക്കഴിഞ്ഞ ആഴ്ച ബിഗ് ബോസിൽ നിന്നും പുറത്തായത്.
ആരോഗ്യ പ്രശ്നങ്ങളാൽ പൂജ കൃഷ്ണ താൽക്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണ്. പന്ത്രണ്ട് പേരാണ് ഇത്തവണ നോമിനേഷിലുള്ളത്. ഷോ കഴിഞ്ഞ് 50 ദിവസം ആയെങ്കിലും ഇതുവരെയും വിന്നർ ആരാകുമെന്ന് പ്രേക്ഷകർക്ക് വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. മുൻ സീസണുകളെ പോലെ സോഷ്യൽ മീഡിയയിൽ വൻ തോതിൽ ആഘോഷിക്കപ്പെടുന്ന മത്സരാർത്ഥികളും ഇല്ല.


Click it and Unblock the Notifications