'ഞാൻ ജാസ്മിന്റെ ബോഡി ​ഗാർഡാണ്... ഞാൻ അവരുടെ കുടുംബത്തിന് പ്രസക്തിയുള്ളയാളാണ്, അതിൽ അഭിമാനം മാത്രമെയുള്ളു'

ബിഗ് ബോസ് മുൻ മത്സരാർത്ഥിയും ആക്ടിവിസ്റ്റുമാണ് ദിയ സന. ആദ്യ സീസണിലെ കരുത്തുറ്റ മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു ദിയ. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ തന്റെ നിലപാടുകൾ കൊണ്ട് പലപ്പോഴും കയ്യടി വാങ്ങിയിട്ടുണ്ട്. ചിലനേരം കടുത്ത സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്നതിൽ ഒരിക്കലും മടി കാണിക്കാത്ത താരം കൂടിയാണ് ദിയ. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 6 മത്സരാർത്ഥി ജാസ്മിനെക്കുറിച്ച് ദിയ സന ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

ജാസ്മിൻ ജാഫർ നല്ലൊരു ബിഗ് ബോസ് മത്സരാർത്ഥിയാണ് എന്ന അഭിപ്രായമാണ് ദിയക്ക് അന്നും ഇന്നുമുള്ളത്. ഹൗസിലെ ജാസ്മിന്റെ ചില പ്രവൃത്തികളുടെ പേരിൽ കടുത്ത സൈബർ ആക്രമണം ഉണ്ടാകുമ്പോഴും ദിയ ജാസ്മിനും കുടുംബത്തിനുമൊപ്പം ശക്തമായ പിന്തുണയുമായുണ്ട്. പലരുടെയും പ്രഡിക്ഷൻ ലിസ്റ്റിൽ ടോപ്പ് ടു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ.

Diya Sana jasmin

പക്ഷെ അർജുന് ആരാധകർ കൂടിയപ്പോൾ ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജിന്റോയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ജാസ്മിനെ കുറിച്ച് ദിയ പറഞ്ഞത് ഇങ്ങനെയാണ്... സിബിൻ തെറ്റ് ചെയ്തപ്പോൾ ഓഡിയൻസ് സപ്പോർട്ട് ചെയ്തു. പക്ഷെ ജാസ്മിൻ ചെയ്താൽ വിമർശനമാണുണ്ടാകുന്നത്. അതിന് കാരണം ജാസ്മിൻ സ്ത്രീയാണ് എന്നതാണ്.‍ ജാസ്മിൻ എന്ന എക്സലന്റായിട്ടുള്ള മത്സരാർത്ഥി ഒരു പുരുഷനായിരുന്നുവെങ്കിൽ കിട്ടാൻ സാധ്യതയുള്ള സ്വീകാര്യതയെ കുറിച്ച് ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്.

കേരളം കൊട്ടിഘോഷിച്ചേനെ. ആ കുട്ടിയെ ഭയങ്കരമായി വളർത്തിയേനെ. ജാസ്മിൻ ചായയിൽ തുമ്മിയതുകൊണ്ടാണ് ചർച്ചയായത്. അത് ജിന്റോയാണ് ചെയ്തിരുന്നതെങ്കിൽ ഒരിക്കലും ചർച്ചയാകില്ലായിരുന്നു. ജിന്റോ മോശം പ്രവൃത്തികൾ ചെയ്യുമ്പോൾ എല്ലാവരും ചിരിക്കുന്നു.

ജാസ്മിനാകുമ്പോൾ കുറ്റപ്പെടുത്തുന്നു. ഇൻഫാക്ചുവേഷൻ എല്ലാ മനുഷ്യന്മാർക്കുമുണ്ടാകും. ​ഗബ്രിയുടെയും ജാസ്മിന്റെയും റിലേഷൻ വിവാഹം കഴിക്കാൻ വേണ്ടിയുള്ളതല്ല. വിവാഹം ഉറപ്പിച്ച പയ്യന്റെ കയ്യിലായിരുന്നു ജാസ്മിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട്. ഇവളുമായുള്ള പ്രശ്നത്തിന്റെ പേരിൽ ആ അക്കൗണ്ട് പിടിച്ച് വെക്കേണ്ട കാര്യമില്ലല്ലോ. ജാസ്മിൻ മുന്നോട്ട് പല കംപ്ലെയിന്റുകളും കൊടുക്കാൻ സാധ്യതയുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.

അത്രമാത്രം വൈരാ​ഗ്യ ബുദ്ധിയോടെയാണ് അയാൾ ഇരിക്കുന്നത്. ജാസ്മിന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. വീട്ടിൽ വന്ന് അയാൾ ചോദിച്ചപ്പോൾ ബി​ഗ് ബോസ് കഴിഞ്ഞ് നോക്കമെന്ന് പറഞ്ഞു അത്രമാത്രം. ​ഗബ്രി-ജാസ്മിൻ കോമ്പോയിലെ ചില കാര്യങ്ങൾ എനിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അതുപോലെ പോളി-ശ്രീനിഷ് റിലേഷൻഷിപ്പിൽ ഒരു ബ്യൂട്ടിയുണ്ടെന്നാണ് ജനങ്ങൾ പറ‍ഞ്ഞത്.

Diya Sana jasmin

പക്ഷെ അവർക്കൊപ്പം നിന്നപ്പോൾ എനിക്ക് അത് കണ്ട് ബുദ്ധിമുട്ടായിട്ടുണ്ട്. എല്ലാ കാര്യങ്ങളോടും തീർച്ചയായും ജാസ്മിൻ പ്രതികരിക്കും. ഞാൻ ജാസ്മിന്റെ ബോഡി ​ഗാർഡാണ്. ഞാൻ അവരുടെ കുടുംബത്തിന് പ്രസക്തിയുള്ളയാളാണ്. ജാസ്മിനൊപ്പം നിൽക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. അതിൽ എനിക്ക് അഭിമാനം മാത്രമെയുള്ളു. ബുള്ളിയിങ് വന്നാൽ നേരിടാനും സഹിക്കാനും ഞാൻ തയ്യാറാണ് എന്നാണ് ദിയ സന പറഞ്ഞത്.

ജാസ്മിന്റെ ഏറ്റവും വലിയ പിആർ ദിയ സനയാണെന്നാണ് സീസൺ ആറിലെ മത്സരാർത്ഥിയായിരുന്ന ഡിജെ സിബിൻ അടക്കമുള്ളവർ പറഞ്ഞിരുന്നത്. അഫ്സൽ എന്ന വ്യക്തയുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷമാണ് ജാസ്മിൻ ജാഫർ ബി​ഗ് ബോസിലേക്ക് പോയത്. എന്നാൽ ഹൗസിൽ വെച്ച് ​ഗബ്രിയോട് ജാസ്മിൻ കാണിച്ച അടുപ്പം അഫ്സലിനെ വേദനിപ്പിച്ചു.

മാത്രമല്ല വലിയ രീതിയിലുള്ള സൈബർ ആക്രമണവും അഫ്സലിന് നേരെയുണ്ടായി. ഇതോടെയാണ് അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറിയത്. സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് ജാസ്മിനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നത് അഫ്സൽ വെളിപ്പെടുത്തിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X