'ഇത് കൊണ്ട് അയാൾക്ക് സമാധാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ; ജാസ്മിന്റെ പിതാവ് എന്നോട് പറഞ്ഞത്; അവരുടെ വിഷമമിതാണ്'
ബിഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ മത്സരാർത്ഥി ജാസ്മിൻ ജാഫറാണ്. ഇതിന് കാരണങ്ങളുണ്ടെന്നതും വസ്തുതയാണ്. വിവാഹം ചെയ്യാനിരുന്ന ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ജാസ്മിനെതിരെ പരസ്യമായി രംഗത്ത് വന്നത് ചർച്ചയായി. ജാസ്മിൻ തന്നെ വഞ്ചിച്ചെന്നും തനിക്ക് മാനഹാനി ഉണ്ടായെന്നും ഇദ്ദേഹം തുറന്നടിച്ചു. ഇപ്പോഴി ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ദിയ സന. ഈ ചെറുപ്പക്കാരൻ ചെയ്തതിലും തെറ്റുണ്ടെന്ന് ദിയ പറയുന്നു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.
ഗബ്രിയുമായുള്ള റിലേഷൻഷിപ്പിൽ അവൾക്ക് ആകർഷണം തോന്നി. ഗബ്രിക്കും തോന്നി. ഇവർ മാത്രമായുള്ള നിമിഷങ്ങളാണ് അവിടെ നടക്കുന്നത്. സ്വാഭാവികമായും മനുഷ്യന്റെ ഉള്ളിലുണ്ടാവുന്ന ഇമോഷൻസ് അവിടെ വർക്ക് ചെയ്തു. പുറത്തുള്ള ആളിനെ മറന്നു. ചതിച്ചു എന്ന് പറഞ്ഞാലും ഞാൻ മനസിലാക്കും. എന്നാൽ ഇപ്പോൾ ജാസ്മിനെ താൻ കുറ്റപ്പെടുത്തില്ലെന്ന് ദിയ സന പറയുന്നു.

ജാസ്മിൻ ഉൾപ്പെടുന്ന പേഴ്സണൽ ചാറ്റ് പുറത്ത് വിട്ട ആളാണ് പുറത്ത് നിൽക്കുന്ന ജാസ്മിന്റെ എക്സ്. അത് നിയമപരമായി തെറ്റാണ്. അയാൾ ബുദ്ധിമുട്ട് അനുഭവിച്ചു. ഞാൻ അത് നേരിട്ട് കണ്ടതാണ്. മാനസികമായും വർക്ക് റിലേറ്റഡ് ആയുമെല്ലാം. അയാളുടെ ആത്മാഭിമാനത്തിന് ഭയങ്കര പ്രശ്നം ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ജാസ്മിൻ തന്നെയാണ് ഇയാളുടെ പേര് പരാമർശിച്ചതും ഇട്ട് കൊടുക്കുന്നതും. പക്ഷെ ജാസ്മിനുമായുള്ള വ്യക്തിപരമായ ചാറ്റ് പുറത്ത് കാണിച്ചപ്പോൾ എന്താ ഇയാൾ ഇങ്ങനെ എന്നൊരു സാധനം വന്നു.
അവൾ അവിടെ കാണിച്ച വൃത്തികേടിന്റെ അത്രയും ഇല്ല ഇതെന്ന് പലരും പറയും. പക്ഷെ നിയമപരമായിട്ട് പോലും തെറ്റായ കാര്യമാണ് അയാൾ ചെയ്തത്. പ്രശ്നമുണ്ടായെങ്കിൽ കേസ് കൊടുക്കാമായിരുന്നു. അതൊന്നും ചെയ്യാതെ ഇങ്ങനെ ചെയ്യുമ്പോൾ ജാസ്മിനെ കൂടുതൽ സപ്പോർട്ട് ചെയ്യാനേ തോന്നൂ. എന്ന് വെച്ച് എക്സിനുണ്ടായ ഇമോഷനുകൾക്ക് വില ഇല്ലെന്നല്ല. പക്ഷെ ഇങ്ങനെ ചെയ്തതിലൂടെ അയാൾക്ക് സമാധാനമായോ എന്നാണ് എന്റെ ചോദ്യം.

ജാസ്മിന്റെ വാപ്പ എന്നോട് പറഞ്ഞത് ഇത് കൊണ്ട് അയാൾക്ക് സമാധാനമാകുന്നെങ്കിൽ സമാധാനമാകട്ടെ, ഇനി നമ്മൾ അതിനെ പറ്റി സംസാരിക്കേണ്ട എന്നാണെന്നും ദിയ സന വ്യക്തമാക്കി. ജാസ്മിന്റെ മാതാപിതാക്കളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചും ദിയ സന സംസാരിച്ചു. ജാസ്മിൻ പോയതിന് ശേഷമാണ് അവളുടെ കുടുംബത്തെ അറിഞ്ഞത്. അവർ ഇപ്പോൾ ഒരുപാട് ഫേസ് ചെയ്തു.
അവർക്കൊപ്പം നിന്നവർ അവരെ ചതിച്ചു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഈ പറഞ്ഞ എക്സ് ഉൾപ്പെടെയുള്ളവർ വിവാദത്തിന്റെ സമയത്ത് അവരെ ചതിച്ചത് അവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. പല യൂട്യൂബേർസും പറയുന്നത് അവർക്ക് വിഷയമല്ല. കൂടെ ഉണ്ടായിരുന്നവർ ചതിച്ചത് മാത്രമാണ് അവരുടെ പ്രശ്നമെന്നും ദിയ സന വ്യക്തമാക്കി. ഇപ്പോൾ അവർ ശക്തരായി വരുന്നുണ്ടെന്നും ദിയ സന പറയുന്നു.


Click it and Unblock the Notifications