ഇത് പ്രശ്നമാണ് എന്ന് മനസിലാക്കിയ ബിഗ് ബോസ് ടീം ചെയ്തത് കണ്ടോ; അഭിഷേകിനെതിരെ നിയമ നടപടി വേണം; ദിയ സന
ബിഗ് ബോസ് ഷോയിൽ എൽജിബിടിക്യു വിരുദ്ധ പ്രസ്താവനകൾ നടത്തിയ അഭിഷേക് ശ്രീകുമാറിനെതിരെ വിമർശനവുമായി മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ദിയ സന. മനുഷ്യാവകാശ ലംഘനം നടത്തുന്ന ഒരാളെ ബിഗ്ഗ് ബോസ്സിൽ കൊണ്ട് വന്ന് റേറ്റിംഗ് കൂട്ടിയത് വിഷമിപ്പിച്ചെന്ന് ദിയ സന പറയുന്നു. കഴിഞ്ഞ ദിവസം അഭിഷേക് ജയ്ദീപ് എന്ന മത്സരാർത്ഥി ഗേ ആയതിന്റെ പേരിൽ ചില മോശം പരാമർശങ്ങൾ അഭിഷേക് നടത്തി. വീട്ടിലുള്ള എല്ലാ മത്സരാർത്ഥികളെ ഇതിനെ എതിർത്തു.
എന്നാൽ പുറത്ത് അഭിഷേകിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിന് കാരണമുണ്ടെന്നും ദിയ വാദിക്കുന്നു. കൊറിയൻ മല്ലു എന്നറിയപ്പെടുന്ന ഡോ. സനോജ് റെജിനോൾഡ് അഭിഷേക് ജയ്ദീപിനെതിരായി പുറത്ത് വിട്ട സ്ക്രീൻ ഷോട്ടിനെക്കുറിച്ചും ദിയ തന്റെ കുറിപ്പിൽ പരാമർശിച്ചു.
'അഭിഷേക് ശ്രീകുമാർ എന്ന ഹൈലി ടോക്സിക് ആയ ഒരാൾ ബിഗ്ഗ് ബോസ്സ് ഹൌസിൽ വന്നിട്ടുണ്ട്. എൽജിബിടി കമ്മ്യൂണിറ്റിയെ സ്ത്രീകളെ വിമർശിക്കുന്നവർ എന്നതാണ് അയാളുടെ ടാഗ്. അയാൾ പേരിനും വേണ്ടി ഒരു ആര്ടിസ്റ്റ് ആണെന്ന് പറയുന്നു'

'എന്നാൽ അകത്തു പോയി പറയുന്നു എന്നെ സോഷ്യൽ മീഡിയ ബാൻ ചെയ്തതാണ് എന്ന്. അപ്പൊ തന്നെ നിങ്ങൾക് കാര്യം മനസിലായില്ലേ?
ഈ ബാൻ ചെയ്യാനുണ്ടായ കാരണം മനുഷ്യാവകാശലംഘനം നടത്തിയതിന്റെ പേരിലാണ്. ഇന്നലെ രാവിലെ 11 മണി മുതൽ ബിഗ്ഗ് ബോസ്സ് ലൈവ് കാണുന്നുണ്ടായിരുന്നു ഞാൻ. കാണുമ്പോ തന്നെ അഭിഷേക് ശ്രീകുമാർ എന്തിനാണ് അതിനുള്ളിൽ പോയതെന്ന് വ്യക്തമാണ്. അയാളുടെ ടാർജറ്റ് ജന്മണിയും അഭിഷേക് ജയദീപ് എന്ന മത്സരാർത്ഥിയുമാണ്'
'ജാൻമണിയുടെ സ്റ്റെറ്റ്മെൻറ്റുകൾ പലതും തെറ്റാണ്. അത്കൊണ്ട് തന്നെ ജന്മണിയെ ഗൈമിന്റെ ഭാഗമായി പുറത്താക്കാൻ ടാർജറ്റ് ചെയ്യുന്നതിൽ തെറ്റില്ല. പൂജ എന്ന കണ്ടസ്റ്റന്റ് വളരെ കൃത്യമായി ജാൻമണിയെ പറ്റി പറഞ്ഞതാണ്.. അത് ഗൈയിം ആയി ഉപയോഗിച്ചോളൂ. ആരും എതിർക്കില്ല.
പക്ഷെ അഭിഷേക് ശ്രീകുമാർ അങ്ങനെയല്ല അവരുടെ ജന്ററിനെയൊ അവരുടെ രൂപത്തെയോ തോന്യപോലെ പറയാനും ഒരു സമൂഹത്തെ ഇല്ലാതാക്കാനും വേണ്ടിയുള്ള വരവാണ്. അത് നടക്കില്ല'

'അതിന് അനുവദിക്കുകയും ഇല്ല. ഗൈമിനെ ഗൈയിം ആയി കാണാം. ഇത് ഗൈയിം അല്ല മനുഷ്യാവകാശ ലംഘനമാണ്. ഇന്നലെ രാത്രി 12 മണിമുതൽ ഇയാളുടെ പിആർ ആയിട്ടുള്ളവർ അതായത് ഹൈലി ടോക്സിക് ടീം ഇറങ്ങി അഭിഷേക് ശ്രീകുമാറിന് വേണ്ടി ജയ് വിളിക്കുന്നുണ്ട്. ഇയാൾക് വേണ്ടി പിആർ ലക്ഷങ്ങളാണ് ചിലവഴിച്ചിട്ടുള്ളത്. ടെലിഗ്രാമിൽ തുടങ്ങിയ പുറത്തുള്ള ഇൻഫ്ലുവാൻസിങ് സോഷ്യൽ മീഡിയ മൊത്തം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വ്യാപിക്കപ്പെട്ടിട്ടുണ്ട്'
'ഇത് മനസിലാക്കാതെ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ സോഷ്യൽ മീഡിയ സപ്പോർട് കണ്ട് മാത്രം കൂട്ടം കൂടിയിട്ടുമുണ്ട്. ആ വീട്ടിലുള്ളവർ മുഴുവനും അഭിഷേക് ശ്രീകുമാർ പറഞ്ഞ സ്റ്റേറ്റ്മെന്റിനെ എതിർക്കുന്നു. അയാളുടെ പ്രസ്താവനകൾക്കെതിരെ അയാളെ നോമിനേറ്റ് ചെയ്യുന്നു.. എന്നിട്ടും എന്ത് കണ്ടാണ് അയാൾക് സപ്പോർട് ഉണ്ടാകുന്നത്? അയാളുടെ പിആർ ചെയ്യുന്ന പണിയാണ്. അത് കണ്ട് എന്താണ് വിഷയമെന്നറിയാതെ ജനങ്ങളെയും പറ്റിക്കുന്നു'
'Lgbt മനുഷ്യരും മനുഷ്യരാണ്. സ്ത്രീകളോടും lgbt മനുഷ്യരോടും കാണിക്കുന്ന ഇത്തരം ഹൈലി ടോക്സിക് ആളുകളെ ഈ സമൂഹത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. അഭിഷേക് ശ്രീകുമാറിനെ പോലുള്ള ആളുകൾക്കെതിരെ സമൂഹത്തിൽ തെറ്റായ മെസ്സേജ് കൊടുക്കുന്നവർക്കെതിരെ കൃത്യമായ നിയമ നടപടി ഉണ്ടാകണം'
'ഇതൊരു ബിഗ്ഗ് ബോസ്സ് ഷോയുടെ മാത്രം വിഷയമല്ല ഒരു സമൂഹത്തിന്റെ വിഷയമാണ്. ഒരു ഗേ ആയ കണ്ടസ്റ്റന്റ് അഭിഷേക് ജയദീപിനെ വിളിച്ചു നിർത്തി അഭിഷേക് ശ്രീകുമാർ പറയുന്ന കമന്റ് ഒന്നാമത്തെ വീഡിയിൽ ഉണ്ട്. അത് മാറ്റിപറയുന്നതും വീണ്ടും അഭിഷേക് ജയദീപിനെ പറയുന്നതും രണ്ടാമത്തെ വീഡിയിൽ ഉണ്ട്. ഈ വിഷയത്തിൽ അഭിഷേക് ശ്രീകുമാർ കൊടുക്കുന്ന വാദം അഭിഷേക് ജയദീപിന്റെ പുറത്തെ ഒരു സ്ക്രീൻഷോട് ആണ്. അവിടെ പുറത്തെ കാര്യങ്ങൾ പറയാൻ സാധിക്കാത്തത് കൊണ്ടാണ് അഭിഷേക് ജയദീപ് മറുപടി പറയാത്തത്'
'റൂൾസ് വയലേഷൻ പ്രശ്നമായാൽ അവിടത്തെ നിലനിൽപിനെ ബാധിക്കും. അഭിഷേക് ജയദീപിന് ഇത് വലിയ പ്ലേറ്റ്ഫോം ആണ്. അത്കൊണ്ട് തന്നെ ആ വിഷയത്തെ പറ്റി അയാൾക് സംസാരിക്കാൻ പെർമിഷൻ കിട്ടുമ്പോ അയാൾ പറയുമെന്ന് കരുതുന്നു. അഭിഷേക് ശ്രീകുമാറിന്റെ മെസ്സേജ് സമൂഹത്തിനു നൽകിയാൽ ബിഗ്ഗ് ബോസ്സ് കൊടുക്കുന്ന ടൈറ്റിലിനെക്കാളും ഓഫർ പുറത്ത് ഈ ഹൈലിടോക്സിക് ടീം വച്ചിട്ടുണ്ട്'
'ഇത് പ്രശ്നമാണ് എന്ന് മനസിലാക്കിയ ബിഗ്ഗ് ബോസ്സ് ടീം ചെയ്തത് കണ്ടോ? വീഡിയോയുടെ അടിയിൽ നമ്മളിതിനൊന്നു ഉത്തരവാദികളല്ലേ എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. ബാക്കിയൊക്കെ ജനങ്ങൾ ഏറ്റെടുക്കണം TRP കൂട്ടണം. അവർക്ക് അത്രേ ഉള്ളൂ. ആരെയും നന്നാക്കണമെന്ന ഒരു ഉദ്ദേശവും ബിഗ്ഗ് ബോസ്സ് ടീമിനില്ല. അപ്പൊ തന്നെ മനസിലാക്കിക്കൂടെ ഇത്തരം സ്റ്റെമെൻറ്റുകൾ തെറ്റാണ് എന്നും വയലേഷൻ ആണ് എന്നും'
'തങ്ങൾ ഈ കമ്മ്യൂണിറ്റിയിൽ പെട്ടവരല്ല എന്ന് കാണിക്കുന്നതിനു വേണ്ടി അവരുടെ ഐഡന്റിറ്റി മറച്ചു വച്ച് അവർ അവരുടെ സ്വത്വം പറഞ്ഞാൽ സമൂഹത്തിലും കുടുംബത്തിലും ആരും ഉൾകൊള്ളില്ല എന്ന ഭയം കൊണ്ടും ഈ ഹൈലി ടോക്സിക് ആയ ആളുകൾ ക്കൊപ്പം ചേർന്ന് സ്വത്വം തുറന്ന് പറഞ്ഞ ആളുകളെക്കൂടി വേട്ടയാടപ്പെടുന്നുണ്ട്, ' ദിയ സനയുടെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications