മുക്കാൽ ഭാ​ഗം ടിആർപിയും നൽകുന്നു; ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം; ദിയ സന

ബി​ഗ് ബോസ് ഒന്നാം സീസണിൽ ഏറെ ചർച്ചയായ മത്സരാർത്ഥിയാണ് ആക്ടിവിസ്റ്റ് ദിയ സന. പിന്നീട് വന്ന സീസണുകളെക്കുറിച്ചും മത്സരാർത്ഥികളെക്കുറിച്ചുമെല്ലാം ദിയ സന അഭിപ്രായം പങ്കുവെക്കാറുണ്ട്. ആറാം സീസണിൽ ദിയ സന പലപ്പോഴും പിന്തുണച്ച് സംസാരിച്ചത് ജാസ്മിൻ ജാഫറിനെയാണ്. ജാസ്മിൻ നേരിടുന്ന സൈബർ ആക്രമണങ്ങളാണ് ഇതിന് കാരണം. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ആറാം സീസണിലെ പാറ്റേൺ തനിക്കിഷ്ടപ്പെട്ടില്ല. തമ്മിൽ ഭേദം എന്ന് തോന്നിയ മത്സരാർത്ഥി ജാസ്മിനാണ്. ജാസ്മിന്റെ പേഴ്സണൽ ക്യാരക്ടറുമായി ബന്ധപ്പെട്ട് ഞാൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ ജാസ്മിന്റെ ​ഗെയിം എനിക്കിഷ്ടമാണ്. കേരള സമൂഹത്തിൽ ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ഈ കുട്ടി അനുഭവിക്കുന്നത്. സ്വാഭാവികമായും ആളുകൾ ചോദിക്കുക ആ കുട്ടി അവിടെ കാണിക്കുന്ന കാര്യങ്ങൾ കൊണ്ടല്ലേ എന്നാണ്. പക്ഷെ പഴിക്കപ്പുറം ഒരാളെ ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് ആളുകളുടെ പ്രതികരണമെന്നും ദിയ സന പറയുന്നു.

Diya Sana  Jasmine Jaffar

ഞാൻ പതിനഞ്ച് കൊല്ലമായി സൈബർ ബുള്ളിയിം​ഗിനെതിരെ സംസാരിച്ച് കൊണ്ടിരിക്കുന്ന സ്ത്രീയാണ്. ​ഗതികെട്ട് ബുള്ളിയിം​ഗിനെതിരെ പ്രതികരിക്കേണ്ടി വന്ന് കേസിൽ കൂടെ കടന്ന് പോകുന്ന സ്ത്രീയാണ്. ഒരാളെ വീട്ടിൽ കയറി കരി ഓയിൽ ഒഴിച്ചത് തീർച്ചയായും എന്റെ പ്രതിഷേധം തന്നെയാണ്. സൈബർ ബുള്ളിയിം​ഗിനെതിരെ 564 കേസുകൾ കേരളത്തിൽ കൊടുത്തത് ദിയ സന മാത്രമാണ്. തിരിച്ച് തെറി വിളിച്ചിട്ടില്ലേ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ഞാൻ പറയും. തനിക്ക് തന്നെ സംരക്ഷിക്കാനായിരുന്നു അതെന്നും ദിയ സന വ്യക്തമാക്കി.

ആറാം സീസണിൽ ജാസ്മിൻ കപ്പടിക്കണം എന്നാണ് തന്റെ ആ​ഗ്രഹമെന്നും ദിയ വ്യക്തമാക്കി. ടിആർപിയുടെ മുക്കാൽ ഭാ​ഗവും കൊടുത്തു, ലെെഫ് സ്റ്റെെൽ തന്നെ പണിയായെടുത്ത് അത്രയും കണ്ടന്റുകളുണ്ടാക്കിയത് ജാസ്മിനാണ്. അതിനാൽ ജാസ്മിൻ തന്നെ വിജയിക്കണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ദിയ വ്യക്തമാക്കി.

Jasmine Jaffar

അതേസമയം ജിന്റോയോ ജാസ്മിനോ മാതൃകാ വിന്നറാകും എന്നതിൽ എനിക്ക് പ്രതീക്ഷയില്ല. പക്ഷെ ജാസ്മിൻ കപ്പടിക്കണം എന്നാണ് ആ​ഗ്രഹം. ജാസ്മിൻ അല്ലെങ്കിൽ വ്യക്തിപരമായി താൽപര്യമില്ലെങ്കിലും ജിന്റോ വിജയി ആകണമെന്നും ദിയ സന വ്യക്തമാക്കി. സ്വന്തം മക്കൾക്ക് വേണ്ടി മാതാപിതാക്കൾ തല്ലു പിടിക്കും. പക്ഷെ അതിന്റെ ആവശ്യമില്ല. എന്നാൽ ജാസ്മിന്റെ മാതാപിതാക്കൾക്ക് പ്രതികരിക്കേണ്ട സാഹചര്യം ആയിരുന്നെന്ന് ദിയ സന പറയുന്നു. അഖിൽ മാരാർ അടുത്തിടെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ദിയ സന സംസാരിച്ചു.

ഇതുവരെയുള്ള സീസണുകളിൽ കണ്ടതിൽ ഏറ്റവും കൂടുതൽ നന്ദി കാണിക്കേണ്ടത് അഖിൽ മാരാറാണെന്ന് ദിയ പറയുന്നു. 2018 ലായിരുന്നു ഞങ്ങളുടെ സീസൺ. ഇതുവരെയും ഞങ്ങൾ ആ ലൂപ്പിൽ നിന്ന് ഇറങ്ങിയിട്ടില്ല. സീസൺ അഞ്ച് അടുത്തിടെ വന്നതാണ്. ജനശ്രദ്ധ അ‌ടുത്ത സീസണിലേക്ക് മാറുന്നു എന്ന് തോന്നുമ്പോൾ അവരുടെ ഉള്ളിലെ വികാരമായിരിക്കും അഖിൽ മാരാർ കാണിക്കുന്നതെന്നും ദിയ സന അഭിപ്രായപ്പെട്ടു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X