'ശരിക്കും പറഞ്ഞാൽ ​ഗബ്രിയെ നീ മണിയടിച്ചു... അത് നിന്റെ വായിൽ നിന്ന് തന്നെ വീണു'; ജാസ്മിനെ പൊളിച്ച് സിബിൻ!

ഹൗസിൽ കയറിയ രണ്ടാം ദിവസം മുതൽ ​ഗബ്രിയും ജാസ്മിനും അടുത്ത സൗഹൃദത്തിലായിരുന്നു. ഒട്ടും പരിചയമില്ലാത്തവർ കണ്ട് രണ്ട് ദിവസത്തിനുള്ളിൽ പിരിയാൻ കഴിയാത്ത ​ഗാഢമായ സൗഹൃദത്തിലേക്ക് എത്തുമോയെന്ന സംശയമായിരുന്നു അന്ന് മുതൽ ബി​ഗ് ബോസ് മലയാളം സീസൺ ആറ് പ്രേക്ഷകർക്ക്. ഫ്രണ്ട്ഷിപ്പാണെന്നാണ് ഇരുവരും പറഞ്ഞിരുന്നതെങ്കിലും പ്രേക്ഷകർക്കും ഹൗസിലുള്ള മറ്റ് മത്സരാർത്ഥികൾക്കും അത് ലവ് ട്രാക്കായാണ് തോന്നിയത്.

തുടക്കത്തിലെ രണ്ട് ദിവസം ജാസ്മിന്റെ മേൽ പ്രേക്ഷകർക്കുണ്ടായിരുന്ന എല്ലാ സ്നേഹവും ​ഗബ്രിയുമായുള്ള കോമ്പോ ആരംഭിച്ചതോടെ ഇല്ലാതായി. മത്രമല്ല ജാസ്മിനിപ്പോൾ ഫാൻസിനേക്കാൾ കൂടുതൽ ഹേറ്റേഴ്സാണ്. ​ഗബ്രിയുമായുള്ള ജാസ്മിന്റെ ചങ്ങാത്തം ​ഗെയിമിനേയും നന്നായി പിറകിലോട്ട് വലിച്ചിട്ടുണ്ട്. ഇരുവരും ഒത്തുചേർന്നാണ് കളിക്കുന്നതെന്ന കാര്യം സഹമത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും അറിയാവുന്നതാണ്. പക്ഷെ ഇരുവരും അത് ഇതുവരേയും സമ്മതിച്ചിട്ടില്ല.

DJ Sibin Jasmin

ഇപ്പോഴിതാ വൈൽ‌ഡ് കാർഡ് സിബിൻ ​ഗബ്രിയുമായി ചേർന്നല്ലേ ​ഗെയിം കളിക്കുന്നതെന്ന് ജാസ്മിനോട് നേരിട്ട് ചോദിച്ചിരിക്കുകയാണ്. പക്ഷെ അപ്പോഴും ജാസ്മിൻ അത് സമ്മതിക്കാൻ കൂട്ടാക്കിയിട്ടില്ല. പവർ റൂമിൽ കയറാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ​​ഗബ്രിയെ മാനിപ്പുലേറ്റ് ചെയ്തില്ലേയെന്നും കഴി‍ഞ്ഞ ദിവസം സംസാരിക്കവെ ജാസ്മിനോട് സുബിൻ ചോദിച്ചു.

എന്നാൽ ഒന്നിനും കൃത്യമായി മറുപടി നൽകാതെ അനാവശ്യ കാര്യങ്ങൾ സംസാരിക്കുകയാണ് ജാസ്മിൻ ചെയ്തത്. അന്ന് ജാസ്മിൻ പവർ റൂമിൽ കയറാനുള്ള ഒരേയൊരു കാരണം ​​ഗബ്രിയാണ്. കാരണം പലർ റൂമിൽ എന്ത് നടന്നുവെന്ന് കണ്ട ഒരാൾ ഞാനാണ്. ​ഗബ്രിയെ ഇൻഫ്ലൂവൻസ് ചെയ്തത് ജാസ്മിനാണ്. നിന്നെ പവർ റൂമിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച വരുന്നതിന് മുമ്പ് തന്നെ ജാസ്മിൻ ​ഗബ്രിയുമായി കണക്ടായി.

പവർ റൂമിലുള്ള ​ഗബ്രിയെ നീ ഇൻഫ്ലൂവൻസ് ചെയ്തു. എന്റെ പേര് പറയണമെന്ന് ജാസ്മിൻ ​ഗബ്രിയോട് കൃത്യമായി പറഞ്ഞു. തലേദിവസം നടന്നതും ഞാൻ‌ കണ്ടു. ശരിക്കും പറഞ്ഞാൽ ​ഗബ്രിയെ നീ മണിയടിച്ചു... അത് തന്നെയാണ് നടന്നത്. ഒരുമിച്ച് കളിക്കുകയാണെങ്കിൽ അത് സമ്മതിച്ച് തരണം. ​നീ എന്ത് വിശദീകരിച്ചാലും എന്റെ ഉത്തരം നീ ​ഗബ്രിയെ മണിയടിച്ചുവെന്ന് തന്നെയാണ് എന്ന് സിബിൻ പറഞ്ഞു.

അതിന് ജാസ്മിൻ നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു... ഈ ചിന്തിച്ച് വെച്ചിരിക്കുന്ന പൊട്ടത്തരങ്ങളുമായി ഇങ്ങനെ പോവുകയാണെങ്കിൽ നിങ്ങൾക്ക് ഇവിടെ അധികകാലം നിലനിൽപ്പുണ്ടോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പവർ റൂമിൽ നിന്നും ​ഗബ്രി ഇറങ്ങരുതെന്നത് എന്റെ ആവശ്യമായിരുന്നില്ല.

DJ Sibin Jasmin

അവൻ ആരുടെയും മുമ്പിൽ തോക്കാതിരിക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്. പിന്നെ അവൻ ഇറങ്ങുവാണെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ ഞാൻ കയറാമെന്ന് അത്രമാത്രം എന്നാണ് ജാസ്മിൻ പറഞ്ഞത്. എനിക്ക് ഇവിട എത്രകാലം നിലനിൽപ്പുണ്ടെന്ന് നമുക്ക് നോക്കാമെന്നും ​ഗബ്രി ഇറങ്ങുകയാണെങ്കിൽ ഞാൻ കയറാമെന്ന പറഞ്ഞുവെന്ന് നിന്റെ വായിൽ നിന്ന് തന്നെ വീണുവെന്നും സിബിൻ കൂട്ടിച്ചേർത്തു.

ജാസ്മിനെ പ്രവോക്ക് ചെയ്യുന്നവരിൽ പ്രധാനിയാണ് സിബിൻ. വൈൽ‌ഡ് കാർഡായി വന്നവരിൽ‌ കൃത്യമായ പോയിന്റിൽ കുത്തി കാര്യം പറയാനും സ്കോർ ചെയ്യാനും മിടുക്കൻ സിബിൻ തന്നെയാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. കഴിഞ്ഞ ദിവസം ഹോട്ട് സീറ്റ് ടാസ്ക്കിനിടയിലും ജാസ്മിനേയും ​ഗബ്രിയേയും വാക്കുകൾകൊണ്ട് തറപറ്റിച്ചിരുന്നു സിബിൻ.

ഡിജെയായി സിബിൻ ലോകമെമ്പാടും ഇരുന്നൂറ്റിയമ്പതിലധികം വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. കൊറിയോഗ്രാഫറുമാണ് ഡിജെ സിബിൻ. തകധിമിയെന്ന പേരിലുണ്ടായിരുന്ന ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച സിബിൻ തിരുവനന്തപുരത്തുകാരനാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ ഇതുവരെ മിസ്സാങായിരുന്ന എന്റര്‍ടെയ്‍ൻമെന്റ് സിബിൻ ഇപ്പോൾ പ്രേക്ഷർ‌ക്ക് നൽ‌കുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X