'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'

ശാരീരികമായി പരീക്ഷിക്കപ്പെടുന്ന ടാസ്കുകളും ഗെയിമുകളുമൊക്കെ ഉണ്ടെങ്കിലും ബിഗ് ബോസ് എന്ന ഷോയില്‍ ഒരു പടി കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത് മാനസികമായ ശേഷിയാണ്. പല തരത്തിലുള്ള സാഹചര്യങ്ങള്‍ ഹൗസിൽ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളാല്‍ പല മത്സരാര്‍ഥികളും മാനസികമായി തകര്‍ന്നുപോകാറുണ്ട്. പലരും ചെറിയൊരുവേള വിശ്രമത്തിന് ശേഷം തിരിച്ചുവരാറുണ്ട്.

എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഏറി ഒരു മത്സരാര്‍ഥി ഷോ ക്വിറ്റ് ചെയ്യാനുള്ള സാഹചര്യം ബിഗ് ബോസില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അത്തരത്തിൽ ഒരു അവസ്ഥയിലേക്ക് ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ എത്തിയിട്ടുള്ള ഒരു മത്സരാർത്ഥി മണിക്കുട്ടനാണ്. ഇപ്പോൾ ഡിജെ സിബിനും ഇതേ അവസ്ഥയിലാണ്.

DJ Sibin

കഴിഞ്ഞ ആഴ്ച നടന്ന ചില സംഭവങ്ങൾ കാരണവും പിന്നീട് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാലിൽ നിന്നും ശകാരം കേട്ടതിനെ തുടർന്നും ആകെ തകർന്ന് പോയിരുന്നു സിബിൻ. ജാസ്മിനുമായുള്ള വഴക്കിനെ തുടർന്ന് സഭ്യമല്ലാത്ത ചില ആം​ഗ്യങ്ങൾ സിബിൻ കാണിച്ചത് വലിയ ചർച്ചയായതോടെയാണ് മോഹൻലാ‍ൽ സിബിനെ ശകാരിച്ചതും അടുത്ത ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തിയതും.

തന്റെ പ്രവൃത്തികൾ പുറത്ത് എത്തരത്തിലായിരിക്കും വിലയിരുത്തപ്പെട്ടിട്ടുണ്ടാവുക എന്നതാണ് സിബിൻ കഴിഞ്ഞ രണ്ട് ദിവസം ചിന്തിച്ചതും ആകുലപ്പെട്ടതും. സൈക്കോളജിസ്റ്റിനെ കണ്ടുവെങ്കിലും പിറ്റേ​ദിവസമായപ്പോഴേക്കും വളരെ മോശമായ അവസ്ഥയിലേക്ക് സിബിൻ എത്തിയിരുന്നു. അതോടെ ബി​ഗ് ബോസ് സിബിനെ വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും മാറ്റുകയായിരുന്നു. ഇനിയുള്ള ഏതെങ്കിലും ഒരു ദിവസം സിബിൻ തിരികെ വരുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

രണ്ടാഴ്ച മുമ്പ് വൈൽഡ് കാർ‌ഡായി ഹൗസിലേക്ക് എത്തിയ സിബിന്റെ പ്രകടനത്തെ കുറിച്ച് താരത്തിന്റെ ബന്ധു മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബന്ധുവായ സ്ത്രീയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'സിബിന്റെ അച്ഛന് ചെറിയൊരു നെഞ്ച് വേദന വന്നതുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല. ഉടനെ തിരികെ കൊണ്ടുവരുമെന്നാണ് അറിയാൻ കഴിഞ്ഞത്.'

'സിബിനെ പക്ഷെ അറിയിച്ചിട്ടല്ല. സിബിനെ അറിയിക്കാൻ ഞങ്ങൾ അവനുമായി ബന്ധപ്പെടാറില്ല. ടിവിയിലൂടെ കണ്ട് തന്നെയാണ് കാര്യങ്ങൾ അറിയുന്നത്. ലാലേട്ടൻ സിബിനെ വഴക്ക് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നിയിരുന്നു. അങ്ങനൊരു ഷൗട്ടിങ് വേണ്ടിയിരുന്നില്ലെന്ന് തോന്നി.'

DJ Sibin

'കെട്ടിപിടിക്കുകയും മറ്റും ചെയ്യുന്നവരെ ഒന്നും പറഞ്ഞില്ല. പക്ഷെ സിബിൻ ചെയ്ത ചെറിയ തെറ്റിന് മോഹൻലാൽ അവനെ വഴക്ക് പറഞ്ഞതിൽ ഞങ്ങൾക്ക് വിഷമം തോന്നി. പെട്ടന്ന് ദേഷ്യം വരാത്തയാളാണ് സിബിൻ. മനസിൽ എന്തോ പ്രയാസം വന്നതുകൊണ്ടാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത്. എല്ലാവരോടും സ്നേഹമുള്ള പയ്യനാണ് സിബിൻ. അവന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്. അവൻ നല്ല രീതിയിൽ വരണമെന്നാണ് ഞങ്ങൾക്ക്.'

'അവന്റെ കൂട്ടുകാർ അടക്കം എല്ലാവരും അവനുമായി നല്ല സഹകരണമാണ്. അവന് ആരാധകർ നേരത്തെ മുതലുണ്ട്. കാരണം അവൻ അങ്ങനെയാണ് എല്ലാവരോടും പെരുമാറുന്നത്. സിബിന് എന്തുപറ്റിയെന്ന് എല്ലാവരും ഞങ്ങളോട് ചോദിക്കുന്നുണ്ട്. അവൻ ​ഗെയിമിൽ നിന്ന് പുറത്താകുമെന്ന് തോന്നുന്നില്ല. കാരണം അവന് നല്ല കഴിവുണ്ട്. ബി​ഗ് ബോസിലേക്ക് അവൻ പോയത് ഞങ്ങൾക്ക് ഒരു അഭിമാനമാണ്.'

'അവൻ പലതും പറയുന്നത് തമാശയ്ക്കാണ്. ലാലേട്ടൻ എല്ലാവരേയും ഒരുപോലെ കാണണം. ഒരാളെ മാത്രം വഴക്ക് പറയുമ്പോൾ അയാൾക്ക് അത് വലിയ മാനസീക പ്രശ്നമുണ്ടാക്കും. തെറ്റ് കാണിച്ചാൽ അവരെ തിരുത്താം. എന്നിട്ടും തെറ്റ് കാണിച്ചാൽ വഴക്ക് പറയാം. ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിക്കുന്നതായി തോന്നിയിട്ടില്ല.'

'പുറത്തായാലും അവന് സന്തോഷത്തോടെ വീട്ടിൽ വരാം. ഒരാളല്ലേ വിജയിക്കൂ. സിബിൻ നന്നായി കളിക്കണം. ആരുടേയും വാക്ക് കേൾക്കാൻ നിൽക്കരുതെന്നാണ് പറയാനുള്ളതെന്നാണ്', ബന്ധു പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X