'അപ്സര മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി ജയിക്കാൻ നോക്കുന്നു... അപ്സരയുടെ ഭർത്താവും ഇത് തന്നെയാണ് ചെയ്യുന്നത്'

ഈ സീസണിൽ ഹൗസിലേക്ക് കയറിയ ആറ് മത്സരാർത്ഥികളിൽ ഏറ്റവും ജനശ്രദ്ധ ലഭിച്ച മത്സരാർത്ഥിയായിരുന്നു ഡിജെയായ സിബിൻ ബെഞ്ചമിൻ. ബിഗ് ബോസില്‍ ഫൺ എലെമെന്റുകൾ നിറയ്ക്കാനാണ് താൻ ലക്‌ഷ്യം വെയ്ക്കുന്നത് എന്നാണ് സിബിൻ ഹൗസിലേക്ക് കയറിയപ്പോൾ പറഞ്ഞത്. ഷോയിൽ നിന്ന പതിനാല് ദിവസവും അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നു സിബിൻ. താരത്തിന്റെ എൻട്രിയോടെയാണ് ഉറങ്ങി കിടന്നിരുന്ന ​ഹൗസും മത്സരാർത്ഥികളും ഉണർന്നത്.

എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും മാനസീക സമ്മർദ്ദം താങ്ങാനാവാതെ സിബിൻ ഷോയിൽ നിന്നും പുറത്ത് പോയി. സിബിൻ പുറത്ത് വന്നശേഷം നടത്തിയ ചില വെളിപ്പെടുത്തലുകൾ മൂലം നിരവധി വിവാദങ്ങളുമുണ്ടായിരുന്നു. അതേസമയം ഇപ്പോഴിതാ ഹൗസിൽ നിന്ന പതിനാല് ദിവസം കൊണ്ട് താൻ മനസിലാക്കിയ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സിബിൻ മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ.

DJ Sibin Apsara

ഹൗസിൽ വന്നശേഷം തനിക്ക് ഇഷ്ടമല്ലാതെയായ ഒരു മത്സരാർത്ഥിയെ ഉള്ളൂവെന്നും അത് അപ്സരയാണെന്നുമാണ് സിബിൻ പറയുന്നത്. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി മുന്നോട്ട് പോയി ജയിക്കാനാണ് അപ്സര ശ്രമിക്കുന്നതെന്നാണ് സിബിൻ പറയുന്നത്. സായ്, ജിന്റോ അടക്കമുള്ള മത്സരാർത്ഥികളെ കുറിച്ചും സിബിൻ വാചാലനായി.

'സിജോയൊക്കെ ഇനി കേറി വരുമോ ​ഗെയിം തിരിച്ച് പിടിക്കുമോയെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. ശ്രീരേഖ ചേച്ചിക്ക് ഷോ മാറിപോയി. വല്ല ആക്ടിങ് റിയാലിറ്റി ഷോയിലും പങ്കെടുക്കണമായിരുന്നു. ആ ഷോയോട് കാണിക്കേണ്ട ജസ്റ്റിസ് ശ്രീരേഖ ചേച്ചി കാണിച്ചിട്ടില്ല. ഒരു ക്യാരക്ടർ പിടിച്ച് നിൽക്കുകയായിരുന്നു ഉടനീളം. ഞാൻ പോയതിൽ‌ വിഷമം തോന്നിയയാൾ സായിയാണ്. വന്നപ്പോൾ അവന് ഒരു ഫയറുണ്ടായിരുന്നു. പിന്നെ അവൻ പ്ലാൻ പതുക്കെ ചവിട്ടി.'

'എനിക്ക് കിട്ടിയത് കൂടി കണ്ടതോടെ അവൻ തളർന്നു. ഇപ്പോൾ ടാസ്ക്ക് കളിക്കുക ഫുഡ് കഴിക്കുക ഉറങ്ങുക എന്നതാണ് അവന്റെ രീതി. ഇനി അവൻ വെളിയിൽ ഇറങ്ങി കാറിൽ ഇരുന്ന് സിനിമ റിവ്യു ചെയ്യുന്നത് ഓർക്കാൻ വയ്യ. എനിക്കിപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി ജിന്റോയാണ്. പുള്ളി നല്ല ഗെയിമറാണ്. കാരണം പുള്ളി പെർഫക്ടല്ല. അൻസിബയും റിയലാണ്. ഒരു ക്ലാസ് മെയിന്റെയ്ൻ ചെയ്യുന്ന ഗെയിമറാണ്. റിഷിയും ജെനുവിനാണ്.'

'ഹൗസിലെ മറ്റാരോടും എനിക്ക് ഒരു ബന്ധവും തോന്നുന്നില്ല. ഹൗസിൽ ഇറിറ്റേറ്റിങ് നോറയാണ്. ഇന്ത്യ-പാക്ക് യുദ്ധം നടക്കുമ്പോൾ അഞ്ച് നോറയെ ഇറക്കിവിട്ടാൽ മതി. ആ ശബ്ദവും അതുപോലെ. ഹൗസിൽ വന്നശേഷം എനിക്ക് ഇഷ്ടം പോയത് അപ്സരയോടാണ്. അവരുടെ സ്വഭാവം ഞാൻ മനസിലാക്കിയത് അവിടെ വെച്ചാണ്.'

DJ Sibin Apsara

'ജാസ്മിൻ വിഷയത്തിൽ ലാൽ സാർ എന്നെ ചീത്ത പറഞ്ഞപ്പോഴെല്ലാം അപ്സര കയ്യടിക്കുകയായിരുന്നു. പക്ഷെ ഞാനും അപ്സരയും തമ്മിൽ പ്രശ്നങ്ങളില്ല. നമുക്ക് കളിച്ച് ജയിക്കാം... പക്ഷെ മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി ജയിക്കേണ്ടതില്ലല്ലോ. അപ്സരയുടെ ഭർത്താവും ഇത് തന്നെയാണ് ചെയ്യുന്നത്. എന്നെ ഡീ ഗ്രേഡ് ചെയ്താണ് അദ്ദേഹം അപ്സരയ്ക്ക് വോട്ട് പിടിച്ചത്', എന്നാണ് സിബിൻ പറഞ്ഞത്. കഴിഞ്ഞ ദിവസം ഫാമിലി വീക്കിനോട് അനുബന്ധിച്ച് അപ്സരയുടെ അമ്മയും ഭർത്താവ് ആൽബിയും ബി​ഗ് ബോസ് ഹൗസിൽ എത്തിയിരുന്നു.

ആൽബി വരില്ലേയെന്ന് കരുതി സങ്കടത്തിൽ അപ്സര ഇരിക്കവെയാണ് സർപ്രൈസ് എൻട്രി നടത്തി ആൽ‌ബി എത്തിയത്. സംവിധായകനായും അഭിനേതാവായും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് ആൽബി ഫ്രാൻസിസ്. രണ്ട് വർഷം മുമ്പായിരുന്നു ആല്‍ബിയുടെയും അപ്സര രത്നാകരന്‍റെയും വിവാഹം.

സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷപ്രീതി നേടിയ താരമാണ് അപ്സര. ഉള്ളത് പറഞ്ഞാൽ എന്ന സീരിയൽ സംവിധാനം ചെയ്താണ് ആൽബി ഫ്രാൻസിസ് ശ്രദ്ധേയനായത്. അതേ സീരിയിലിൽ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്. സംവിധായകൻ എന്നതിന് പുറമെ ടെലിവിഷൻ അവതാരകനുമാണ് ആൽബി ഫ്രാൻസിസ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X