‌'രണ്ടാമത് ഗർഭിണിയായപ്പോൾ അത് തന്റെ കുഞ്ഞല്ലെന്ന് സിബിൻ പറഞ്ഞു, കുഞ്ഞിന് വയ്യെന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ രണ്ട് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മിഡ് വീക്ക് എവിക്ഷനിലൂടെ ശ്രീതുവും ഷോയിൽ നിന്നും പടിയിറങ്ങി. ഇതോടെ മത്സരത്തില്‍ തുടരുന്നവരുടെ എണ്ണം ആറില്‍ നിന്ന് അഞ്ചിലേക്ക് ചുരുങ്ങി. അര്‍ജുന്‍, ശ്രീതു, ജിന്‍റോ, ജാസ്മിന്‍, അഭിഷേക്, റിഷി എന്നിവരാണ് മത്സരത്തില്‍ തുടര്‍ന്നിരുന്ന ആറുപേര്‍. ഫിനാലെയിലെ അഞ്ച് പേരുടെ പോരാട്ടം കാണാനാണ് പ്രേക്ഷകരും സഹമത്സരാർത്ഥികളുമെല്ലാം കാത്തിരിക്കുന്നത്.

ഈ സീസണിൽ ആറ് വൈൽഡ് കാർഡുകളാണ് പങ്കെടുത്തത്. അവരിൽ ​ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയത് അഭിഷേക് മാത്രമാണ്. ആറ് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറിയപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നത് സിബിൻ എന്ന മത്സരാർത്ഥിയിലായിരുന്നു. എന്നാൽ സഹമത്സരാർത്ഥി ജാസ്മിനുമായി ഉണ്ടായ പ്രശ്നത്തെ തുടർന്ന് മാനസീക സമ്മ​ർദ്ദം അനുഭവപ്പെട്ട സിബിൻ ഷോയിൽ നിന്നും സ്വമേധയാ പിന്മാറി.

Dj Sibin Wife Chinju

വിവാഹമോചിതനാണ് സിബിൻ. താരം ബി​ഗ് ബോസിന്റെ ഭാ​ഗമായശേഷമാണ് സിബിന്റെ വ്യക്തി ജീവിതം പ്രേക്ഷകർ അടുത്തറിയുന്നത്. താനും ഭാര്യയും വർഷങ്ങളായി അകന്ന് കഴിയുകയാണെന്നും തന്നോട് ഭാര്യ പണം ആവശ്യപ്പെട്ടതായും സിബിൻ ആരോപിച്ചിരുന്നു. സിബിന്റെ ഏക മകൻ ഭാര്യ ചിഞ്ചുവിന്റെ സംരക്ഷണയിലാണ്.

വിവാഹത്തിൽ സംഭവിച്ച പ്രശ്നങ്ങളെ കുറിച്ചുള്ള സിബിന്റെ അഭിമുഖം വൈറലായതോടെ ചിഞ്ചുവും സിബിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി എത്തി. ഓരോ അഭിമുഖങ്ങളിലും വേർപിരിയാനുള്ള കാരണങ്ങൾ പലതാണ് സിബിൻ പറയുന്നതെന്നാണ് ചിഞ്ചു മഴവിൽ കേരളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത്.

ഓട്ടിസം ബാധിതനായ മകന് വയ്യാത്ത അവസ്ഥയിൽ സഹായിക്കാൻ വിളിച്ചപ്പോൾ താൻ മാജിക്ക് കാണിക്കണോയെന്ന് ചോദിച്ച് സിബിൻ ദേഷ്യപ്പെടുകയാണ് ചെയ്തതെന്നും ചിഞ്ചു പറയുന്നു.

സിബിനും ഞാനും വേർപിരിഞ്ഞട്ട് അഞ്ച് വർഷമായി. ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. ഓരോ അഭിമുഖങ്ങളിലും വേർപിരിയാനുള്ള കാരണങ്ങൾ പലതാണ് സിബിൻ പറയുന്നത്. ഒരിടത്ത് എന്റെ കുറ്റം പറയും മറ്റൊരിടത്ത് എന്നെ നല്ലത് പറയും. ഇതൊക്കെ എന്റെ ജീവിതത്തേയും നശിപ്പിക്കുകയാണ്. എനിക്ക് കടുത്ത സൈബർ ആക്രണമാണ് നേരിടുന്നത്. സിബിന് പിആർ ടീമുണ്ട്.

ബിഗ് ബോസിൽ പോയി സിബിൻ പല വ്യക്തിപരമായ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പലരും അതിനെ കുറിച്ചൊക്കെ എന്നോട് ചോദിക്കുന്നത് കൊണ്ടാണ് എനിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കേണ്ടി വന്നത്. ഞാൻ ഉണ്ടായിരുന്നപ്പോൾ തന്നെ സിബിൻ മറ്റൊരു ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. അതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്.

സിബിനെക്കുറിച്ച് ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞിട്ടില്ല. ഞാനും കുട്ടിയും ഉള്ളപ്പോൾ തന്നെ സിബിൻ ലിവ് ഇൻ റിലേഷനിൽ പോയതിനെ കുറിച്ചാണ് ഞാൻ എതിർത്ത് സംസാരിച്ചത്. അതിൽ പ്രതികരിച്ചതിൽ എനിക്ക് മോശം തോന്നുന്നില്ല.

Dj Sibin Wife Chinju

ബിഗ് ബോസിൽ സിബിൻ പോയതിന് ശേഷമാണോ ഇത്തരം കാര്യങ്ങൾ പറയാൻ തോന്നിയത് എന്ന നിലയ്ക്കുള്ള ചോദ്യങ്ങൾ വരുന്നുണ്ട്. ഒരിക്കലുമല്ല. 2018ൽ സിബിൻ എന്നെയും മകനേയും ബാംഗ്ലൂരിൽ കൊണ്ടുവിടുകയായിരുന്നു. ചെറിയൊരു തർക്കത്തിന്റെ പുറത്തായിരുന്നു ഇത്. അന്ന് ഇവിടെ വന്നപ്പോൾ എനിക്ക് ജോലിയൊന്നും ഇല്ലായിരുന്നു.

നമുക്ക് ബാംഗ്ലൂരിൽ ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് സിബിൻ എന്നോട് പറഞ്ഞിരുന്നു. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും സിബിൻ എന്നെ വിളിക്കുന്നില്ല. അതിനൊക്കെ എന്റെ കൈയ്യിൽ തെളിവുണ്ട്. എന്നാൽ സിബിൻ ഇപ്പോൾ പറഞ്ഞ് നടക്കുന്നത് ഞാൻ ആരുടെയോ കൂടെ ഓടിപ്പോയതാണ്. രണ്ടാമത് പ്രെഗ്നെന്റ് ആയിരുന്നു ഞാൻ.

അത് തന്റെ കുഞ്ഞല്ല എന്നൊക്കെയാണ് സിബിൻ പറഞ്ഞത്. ഇത്തരത്തിൽ പല ആരോപണങ്ങളും സിബിൻ പറയുന്നുണ്ട്. എന്നാൽ അതൊന്നും മോശമായി പുള്ളിക്ക് തോന്നുന്നില്ല. മകന് ഓട്ടിസം ഉണ്ട്. പുള്ളിക്കും അറിയുന്നതാണ്. കുഞ്ഞിന് ഒന്നര വയസുള്ളപ്പോൾ ഞങ്ങൾ തന്നെയാണ് ഒരുമിച്ച് പോയി പരിശോധിച്ചത്.

എന്നാൽ ഇപ്പോൾ സിബിൻ പറയുന്നത് എനിക്ക് ഇത് അറിയില്ലെന്നാണ്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. സിബിന്റെ കുടുംബം ഞങ്ങളുടെ പ്രശ്നത്തിലൊന്നും ഇടപെടുമായിരുന്നില്ല. ഞാൻ ബാംഗ്ലൂരിൽ പോയി ഒന്നര മാസം കഴിഞ്ഞപ്പോൾ എനിക്ക് ജോലി കിട്ടി. എന്നാൽ അത് ഇട്ടിട്ട് വരാനാണ് സിബിൻ ആവശ്യപ്പെട്ടത്. അത് സാധിക്കുമായിരുന്നില്ല. കാരണം കരാറുണ്ടായിരുന്നു.

സിബിൻ ശ്രീകാര്യത്തെ വീട്ടിൽ നിൽക്കുമ്പോൾ അവിടെ ഒരു പെൺകുട്ടി വന്ന് പോകുന്നുവെന്ന് പലരും പറഞ്ഞ് അറിഞ്ഞിരുന്നു. എന്നാൽ ചോദിച്ചപ്പോൾ അത് കൂട്ടുകാരിയാണെന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് അവരുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോസും വീഡിയോയുമൊക്കെ സ്റ്റാറ്റസായി ഇട്ടു. അങ്ങനെ പല ഫോട്ടോകളും എന്റെ കയ്യിലുണ്ട്.

രണ്ടാമത് ഗർഭിണിയായപ്പോൾ ഇത് സിബിനോട് പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞ് വേണ്ട എന്നായിരുന്നു സിബിന്റെ നിലപാട്. എന്നാൽ എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സിബിൻ എനിക്കൊപ്പം വന്നിരുന്നില്ല. സിബിൻ മദ്യപിക്കുമായിരുന്നു. ശ്രീകാര്യത്ത് തനിച്ചായപ്പോൾ മദ്യപാനത്തിന് അഡിക്ടായിരുന്നുവെന്നും ചിഞ്ചു പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X