'വീട്ടുകാർ കൈവിട്ടിട്ടില്ല... ഇനി ജാസ്മിൻ ഡബിൾ‌ സ്ട്രോങ്ങാകും'; ഈദിന് ജാസ്മിന് ആശംസകളുമായി ഉപ്പയും ഉമ്മയും!

സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ ഹൗസിലെത്തി പുറത്തെ വിവരങ്ങൾ എല്ലാം പറഞ്ഞതോടെ ആകെ തകർന്നിരിക്കുകയാണ് ജാസ്മിൻ ജാഫർ. വിവാദങ്ങൾ നിരവധി ഉണ്ടായതിനെ കുറിച്ചും വിവാഹം ഉറപ്പിച്ച പയ്യന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ കുറിച്ചും ​ഗബ്രിയുമായുള്ള കോമ്പോ പുറത്ത് നെ​ഗറ്റീവായാണ് സ്വീകരിക്കപ്പെട്ടത് എന്നതടക്കമുള്ള സൂചനകൾ ജാസ്മിന് വന്ന ദിവസം തന്നെ സായ് കൃഷ്ണൻ കൈമാറിയിരുന്നു.

അതിന്റെ പേരിൽ ലാസ്റ്റ് വാണിങ് വരെ സായ്ക്ക് ലഭിച്ചു. സായ് കൃഷ്ണൻ അകത്ത് വരുന്നതിന് മുമ്പ് ഹാർട്ടിൽ ബ്ലോക്കാണെന്നും അതിനായി ഓപ്പറേഷന് വിധേയകനാവുകയാണെന്നും പറഞ്ഞ് പിതാവ് ജാഫർ തന്നെ ജാസ്മിനെ വിളിച്ച് സംസാരിച്ചിരുന്നു. അന്ന് പിതാവിന്റെയും ജാസ്മിന്റെയും സംസാരം പുറത്ത് വിടാത്തത്തിന്റെ പേരിൽ പ്രേക്ഷകർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Jasmin

അന്ന് ​ഗബ്രിയുമായുള്ള കോമ്പോ അവസാനിപ്പിക്കണമെന്ന് പിതാവ് ആവശ്യരപ്പെട്ടത് പോലെയായിരുന്നു പിന്നീടുള്ള രണ്ട്, മൂന്ന് ദിവസം ജാസ്മിന്റെ പെരുമാറ്റം. പവർ റൂമിലിരുന്ന് പൊട്ടിക്കരയുന്ന, ​ഗബ്രിയോട് തന്നെ തൊടരുതെന്ന് പറയുന്ന ജാസ്മിന്റെ വീഡിയോകൾ വൈറലായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്നും അതുകൊണ്ട് പുതിയ കഥകൾ പറഞ്ഞ് പരത്തരുതെന്നും ജാസ്മിൻ നിലിവിളിച്ച് കരഞ്ഞ് ഹ​ഹൗസ് മേറ്റ്സിനോട് പറഞ്ഞിരുന്നു.

പിതാവിൽ നിന്ന് തന്നെ വലിയൊരു ഹിന്റ് കിട്ടിയിട്ടും കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ജാസ്മിൻ വീണ്ടും ​ഗബ്രിക്കൊപ്പം പഴയപോലെ ഇരിക്കാനും പെരുമാറാനും തുടങ്ങി. ഒരു ദിവസം ​ഗബ്രി തന്നെ ജാസ്മിനോട് പ്രണയം പറയുകയും ചെയ്തു. അതോടെ ജാസ്മിന് പുറത്തുള്ള ​ഹേറ്റ് ഇരട്ടിയായി.

ഇനിയെങ്കിലും ​ഗബ്രിയെ ഉപേക്ഷിച്ച് ​ഗെയിം കളിച്ചില്ലെങ്കിൽ ജാസ്മിന്റെ നിലനിൽപ്പ് തന്നെ പ്രശ്നത്തിലാകും. സൂചനകൾ നൽകിയിട്ടും മകൾ അതൊന്നും കേൾക്കാത്തതുകൊണ്ടാണോയെന്ന് അറിയില്ല കഴിഞ്ഞ കുറച്ച് നാളുകളായി വീട്ടിൽ നിന്നും ജാസ്മിന് മാത്രം വസ്ത്രങ്ങൾ വരുന്നുണ്ടായിരുന്നില്ല. അതേ കുറിച്ച് ജാസ്മിൻ സങ്കടപ്പെടുകയും ചെയ്തിരുന്നു.

താനുമായി വിവാഹം നിശ്ചയിച്ച് വെച്ചിരിക്കുന്ന പയ്യന്റെ വിഷമിച്ചുള്ള വോയ്സ് ക്ലിപ്പ് വരെ പുറത്ത് വന്ന് ചർച്ചയായിയെന്ന് സായ് വഴി അറിഞ്ഞതോടെ തന്റെ വീട്ടുകാരും തന്നെ ഉപേക്ഷിച്ചോയെന്ന ആശങ്കയിലായിരുന്നു ജാസ്മിൻ. വസ്ത്രം കൂടി വരാതെയായതോടെ വീട്ടിലെ അന്തരീക്ഷമെന്താണെന്ന് അറിയാതെ ജാസ്മിൻ വിഷമിച്ച് നിൽക്കവെയാണ് ചെറിയ പെരുന്നാൾ ആശംസകൾ ജാസ്മിന് മാതാപിതാക്കൾ വീ‍ഡിയോ സന്ദേശത്തിലൂടെ നൽകിയത്.

Jasmin

മാതാപിതാക്കളുടെ ആശംസകൾ കണ്ട് സങ്കടപ്പെടുന്ന ജാസ്മിനെ ഈദ് സ്പെഷ്യൽ എപ്പിസോ‍ഡിലെ പ്രമോയിൽ കാണാം. ഉപ്പയും ഉമ്മയുമാണ് ജാസ്മിന് ആശംസകളുമായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. പ്രമോ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ആരാധകർ കുറിക്കുന്നുണ്ട്. വീട്ടുകാർ കൈവിട്ടിട്ടില്ലെന്ന് മനസിലായാൽ‌ ഇനി ജാസ്മിൻ ഡബിൾ‌ സ്ട്രാങ്ങാകും, വീഡിയോ സന്ദേശത്തിലും എന്തെങ്കിലും സൂചനകൾ ലഭിച്ചേക്കും, ഇനിയെങ്കിലും ജാസ്മിൻ ​ഗെയിം മാറ്റിപിടിച്ചാൽ മതിയായിരുന്നു, ജാസ്മിന്റെ മുഖം കാണുബോൾ ഒരുപാട് സങ്കടം തോന്നുന്നു.

അതിന് മാത്രം ദ്രോഹം ഒന്നും അവൾ ചെയ്തിട്ടില്ല. മനശക്തി നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. ജാസ്മിനെയും കുടുംബത്തേയും പരിഹസിച്ചുള്ള ചില കമന്റുകളും വന്നിട്ടുണ്ട്.

ഇപ്പോൾ ഹൗസിലെ ക്യാപ്റ്റൻ ജാസ്മിനാണ്. പക്ഷെ ഇതുവരെ കയ്യടക്കിവെച്ചിരുന്ന ആധിപത്യം വൈൽഡ് കാർഡ് എൻട്രിക്ക് ശേഷം ജാസ്മിന് നഷ്ടപ്പെട്ടു. പലയിടത്തും തോറ്റുപോകുന്നത് ​ഗബ്രി-ജാസ്മിൻ കോമ്പോയെ കുറിച്ചുള്ള സഹമത്സരാർത്ഥികളുടെ ചോദ്യങ്ങൾ ജാസ്മിന് നേരിടേണ്ടി വരുമ്പോഴാണ്. പലരും ഇപ്പോൾ‌ ജാസ്മിനെ അവർക്കൊപ്പം ചേർക്കാൻ തയ്യാർ പോലുമല്ല. ​മാത്രമല്ല കോമ്പോ പൊട്ടിക്കാൻ ​ഗബ്രിയും തയ്യാറല്ലെന്നതും ജാസ്മിന് വിനയായിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X