'ഡിസപ്പോയിന്റഡാണ്... ആരോടും ഇഷ്ടം തോന്നിയില്ല, ജാസ്മിന്റെ കാര്യത്തിൽ വിഷമമുണ്ട്, സാബുവിനെപ്പോലെ വേറൊരാളില്ല'

അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ ബഡായ് എന്നറിയപ്പെടുന്ന ആര്യ ബാബു. നിരവധി പരമ്പരകളിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് വന്ന ആര്യ പിന്നീട് ബഡായ് ബംഗ്ലാവില്‍ സജീവമാവുകയും ചെയ്തിരുന്നു. ബഡായ് ബംഗ്ലാവ് കണ്ടിട്ടാണ് ആര്യയെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. അതിനുശേഷം സിനിമകളിലും ധാരാളം അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ഒരുപാട് ആരാധകരുമുണ്ട്.

ഇതിനെല്ലാം ഇടയിൽ ബി​ഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായും ആര്യ പങ്കെടുത്തിരുന്നു. പക്ഷെ ബി​ഗ് ബോസിൽ പങ്കെടുത്തതോടെ ആര്യയുടെ ആരാധകർ ​ഹേറ്റേഴ്സായി മാറി താരത്തിന് വലിയ രീതിയിൽ സൈബർ ബുള്ളിയിങ് ലഭിക്കുകയും ചെയ്തു. ഇപ്പോഴും നാല് വർഷം മുമ്പ് പങ്കെടുത്ത ബി​ഗ് ബോസുമായി ബന്ധപ്പെടുത്തി ഹേറ്റ് കമന്റ് ആര്യയ്ക്ക് വരാറുണ്ട്.

jasmin Arya Badai

പലപ്പോഴും ഇതിനെതിരെ താരം പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ആറ് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആര്യയ്ക്കും സീസൺ ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്. സോഷ്യൽമീഡിയ വഴി താരം മറുപടി പറയാറുമുണ്ട്. സീസൺ ആറിൽ ആര്യയുടെ സുഹൃത്ത് ഡി.ജെ സിബിനും പങ്കെടുത്തിരുന്നു.

വൈൽഡ് കാർഡ് എൻട്രിയായാണ് സിബിൻ എത്തിയത്. പക്ഷെ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മാനസിക സമ്മർദ്ദം കൂടി സിബിൻ ഷോയിൽ നിന്നും സ്വയം ക്വിറ്റ് ചെയ്ത് പോയി. ഇപ്പോഴിതാ ബി​ഗ് ബോസുമായി ബന്ധപ്പെട്ട് ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് ആര്യ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഇൻസ്റ്റ​​ഗ്രം സ്റ്റോറിയിലൂടെയാണ് ആരാധകരുടെ ചോ​ദ്യങ്ങൾക്ക് ആര്യ മറുപടി നൽ‌കിയത്.

ആദ്യത്തെ ചോദ്യം ആരാണ് ഇതുവരെയുള്ള ബി​ഗ് ബോസ് സീസണുകളിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി എന്നതായിരുന്നു. അതിന് സാബു മോൻ അബ്ദുസമദ് എന്നാണ് ആ​ര്യ നൽകിയ ഉത്തരം. തന്റെ അഭിപ്രായത്തിൽ സാബു ​ഗെയിം കളിച്ചതുപോലെയും വിജയിച്ചതുപോലെയും മറ്റൊരു മത്സരാർത്ഥിയും ചെയ്തിട്ടില്ലെന്നാണ് ആര്യ പറഞ്ഞത്. ബിബി ​ ഹൗസിൽ ആയിരുന്നപ്പോൾ ആര്യയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഫുക്രു.

കുട്ടപ്പൻ എന്നായിരുന്നു ഫുക്രുവിനെ ആര്യ വിളിച്ചിരുന്നത്. ഫുക്രുവിനെ കുറിച്ചായിരുന്നു ആരാധകരിൽ ഒരാൾ അന്വേഷിച്ചത്. അവസാനമായി ഫുക്രുവിനെ താൻ കണ്ടത് ദുബൈയിൽ വെച്ചാണെന്നും വൈകാതെ വീണ്ടും അവനെ കണ്ടുമുട്ടുമെന്നുമാണ് ആര്യ പറഞ്ഞത്. ഈ സീസണിൽ ഏത് മത്സരാർത്ഥിയെയാണ് ഇഷ്ടമെന്ന ചോദ്യത്തോടും ആര്യ പ്രതികരിച്ചു.

jasmin Arya Badai

പ്രത്യേകിച്ച് ആരോടും അങ്ങനെ ഒരു ഇഷടം തോന്നുന്നില്ലെന്നും ഈ സീസണിൽ താൻ ഡിസപ്പോയിന്റഡാണെന്നുമാണ് ആര്യ പറഞ്ഞത്. പിന്നീട് ഒരു രസകരമായ ചോദ്യത്തിനായിരുന്നു ആര്യ മറുപടി നൽ‌കിയത്. ബി​ഗ് ബോസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യവും ആര്യയോട് ചോദിച്ച് അത് വലിയ വാർത്തയായി മാറ്റുന്നത് എന്താനാണെന്ന് ഇതുവരെ തനിക്ക് മനസിലായിട്ടില്ലെന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ അതാണ് ബി​ഗ് ബോസ് ഷോയുടെ മാജിക്ക് എന്നാണ് ആര്യ പറഞ്ഞത്.

സീസൺ ആറിലെ മത്സരാർത്ഥി ജാസ്മിൻ നേരിടുന്ന സൈബർ ബുള്ളിയിങിനെ കുറിച്ചും ആര്യ പ്രതികരിച്ചു. ജാസ്മിന്റെ കാര്യത്തിൽ തനിക്ക് വിഷമമുണ്ടെന്നാണ് ആര്യ പറഞ്ഞത്. ജാസ്മിന്റെ കാര്യത്തിൽ ആത്മാർത്ഥമായി വിഷമിക്കുന്നു. എനിക്ക് അവളോട് വിഷമം തോന്നുന്നു. ഒരു വിനോദ പരിപാടിയിൽ പങ്കെടുത്തതിന് ആരും ഈ രീതിയിൽ പീഡിപ്പിക്കപ്പെടാൻ പാടില്ല. ഷോയിൽ നിന്ന് പുറത്തായാൽ അവൾക്ക് ഇതെല്ലാം തരണം ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നതിന് ഞാൻ പ്രാർത്ഥിക്കുന്നു. പ്രതീക്ഷിക്കുന്നു.

മാത്രമല്ല ഷോയുടെ അൽഗോരിതം അനുസരിച്ച് ഇപ്പോൾ ജാസ്മിൻ പോസിറ്റീവായി ചിത്രീകരിക്കപ്പെടും. പ്രേക്ഷകരിൽ നിന്ന് അവൾക്ക് സഹതാപം ലഭിക്കുന്നിതിന് അത്തരം ഫൂട്ടേജുകൾ കാണിക്കും. അതിനാൽ എന്തായാലും അവൾക്കായി കാര്യങ്ങൾ തിരിയുമെന്ന് പ്രതീക്ഷിക്കുന്നു... നമുക്ക് നോക്കാം എന്നാണ് ആര്യ മറുപടി പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X