'ഷോ മുന്നോട്ട് കൊണ്ടുപോകുന്നത് ജാസ്മിൻ പ്രൈസും ജാസ്മിന് കിട്ടണം, ജിന്റോ മണ്ടൻ തന്നെ, ആ മണ്ടത്തരങ്ങളാണ് ഇഷ്ടം'
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാന ഘട്ടത്തിലാണ്. ഞായറാഴ്‍ച ഗ്രാൻഡ് ഫിനാലെയാണ്. ആരാകും വിജയിയെന്ന് അറിയാൻ ഷോയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളോടെ എത്തിയ സീസണായിരുന്നു ആറാം സീസൺ. തുടക്കം മുതൽ ഇതുവരെയും ഏറ്റവും കൂടുതൽ വിവാദങ്ങളിൽ നിറഞ്ഞ് നിന്നിട്ടുള്ളതും ആറാം സീസണാണ്. ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളുടെ അവസാന വിധി നിര്‍ണയിക്കുന്നത് ജനങ്ങളുടെ വോട്ടിംഗിലൂടെയാണ്. വീട്ടില്‍ ആറ് മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്.
ഓരോരുത്തര്‍ക്കും അവരവരുടെ സ്വപ്‍നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളുമുണ്ട്. അവരെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത് വോട്ടുകളാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ഇഷ്ട മത്സരാർത്ഥിക്ക് വോട്ട് പിടിക്കാനുള്ള ശ്രമിത്തിലാണ് ആരാധകർ. അതേസമയം സീസൺ മൂന്നിൽ വൈൽഡ് കാർഡായി വന്ന് കോളിളക്കം സൃഷ്ടിച്ചിട്ടുള്ള മത്സരാർത്ഥിയാണ് പൊളി ഫിറോസെന്ന് അറിയപ്പെടുന്ന ഫിറോസ് ഖാൻ.

ഇതുവരെ ഹൗസിൽ വന്നിട്ടുള്ള വൈൽഡ് കാർഡുകളിൽ ഏറ്റവും മികച്ച വൈൽഡ് കാർഡുകളിൽ ഒന്നായാണ് ഫിറോസിനെയും ഭാര്യ സജ്നയേയും പ്രേക്ഷകർ കണക്കാക്കുന്നത്. അതേസമയം സീസൺ ആറ് ഫിനാലെയോട് അടുക്കുമ്പോൾ ഈ സീസണിനെ കുറിച്ചും ഫൈനലിസ്റ്റുകളെ കുറിച്ചും പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സീസൺ ആറിലെ മത്സരാർത്ഥികളെ കുറിച്ച് ഫിറോസ് സംസാരിച്ചത്. തനിക്ക് പ്രിയപ്പെട്ട മത്സരാർത്ഥി ജിന്റോയാണെന്നും പക്ഷെ കപ്പ് ലഭിക്കേണ്ടത് ജാസ്മിനാണെന്നുമാണ് ഫിറോസ് പറയുന്നത്. ഫിറോസിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഷോ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത് നൂറ്റൊന്ന് ശതമാനവും ജാസ്മിനാണ്.
സ്ക്രീൻ സ്പേസ് ഏറ്റവും കൂടുതൽ ആർക്കാണ് ലഭിക്കുക കണ്ടന്റ് കൊടുക്കുന്നയാൾക്കാണ്. അങ്ങനെ നോക്കുമ്പോൾ ജാസ്മിനാണ്. പക്ഷെ ആ കുട്ടിയെ പോട്രേറ്റ് ചെയ്തിരിക്കുന്നത് നെഗറ്റീവ് രീതിയിലാണ്. ഇതുകൊണ്ട് ആ കുട്ടിയെ മാത്രമല്ല വീട്ടുകാരെ വരെ പലതും മാനസീകമായി ബാധിച്ചു. ആ ഷോ കൊണ്ട് പോകുന്നത് ഏത് അർത്ഥത്തിലായാലും ജാസ്മിനാണ്. പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥി ജിന്റോയാണ്. ഉള്ളതിൽ ബേധം ജിന്റോയാണ്.
പക്ഷെ വലിയ ഗെയിമറൊന്നുമല്ല. കാര്യം ഇങ്ങനെയൊക്കെയാണെങ്കിൽ പ്രൈസ് കിട്ടാൻ യോഗ്യത ജാസ്മിനാണ്. റോക്കി രതീഷിന്റെ തന്തയ്ക്ക് വിളിച്ചിട്ടുണ്ട്. അത്രയ്ക്കൊന്നും ജിന്റോ വിളിച്ചിട്ടില്ല. ലാലേട്ടൻ പറഞ്ഞപ്പോഴെ എനിക്ക് തോന്നി റോക്കി ഇടിക്കാൻ സാധ്യതയുണ്ടെന്ന്.

ഭയങ്കര ബുദ്ധിമാനായ ഗെയിമറല്ല ജിന്റോ. പക്ഷെ എവിടെയൊക്കയോ അയാൾ നിഷ്കളങ്കനാണ്. പിന്നെ പുള്ളിയുടെ മണ്ടത്തരങ്ങൾ നമുക്ക് ഇഷ്ടപ്പെടുന്നു. ജിന്റോ ഒരു ശിക്കാരി ശംഭുവാണ്. ജിന്റോ മണ്ടൻ തന്നെയാണ്. ആ മണ്ടത്തരങ്ങളാണ് എനിക്ക് ഇഷ്ടം. സിബിൻ നല്ലൊരു കണ്ടസ്റ്റന്റായിരുന്നു. പക്ഷെ അദ്ദേഹം തന്നെയാണ് പുറത്ത് പോകണമെന്ന് പലവട്ടം പറഞ്ഞത്. പിന്നെ മെഡിസിനുമായി ബന്ധപ്പെട്ട് സിബിൻ പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല.
പിന്നെ വോട്ടിങിൽ എനിക്ക് വിശ്വാസമില്ല. ആർക്ക് കപ്പ് കൊടുക്കണമെന്നതുമായി ബന്ധപ്പെട്ട് ബിഗ് ബോസിന് ഒരു ഗെയിമുണ്ട്. മത്സരാർത്ഥികളുടെ വസ്ത്രം പോലും വിശദമായി പരിശോദിച്ചശേഷമാണ് ഹൗസിന് അകത്തേക്ക് കടത്തി വിടുന്നത് എന്നാണ് പൊളി ഫിറോസ് പറഞ്ഞത്. അതേസമയം ഹൗസിൽ ഏറ്റവും ജനപിന്തുണയുള്ള രണ്ട് മത്സരാർത്ഥികളാണ് ജാസ്മിനും ജിന്റോയും.
ഇവർ രണ്ടുപേരുമായിരിക്കും ടോപ്പ് ടു എന്നാണ് ഭൂരിഭാഗം ബിബി പ്രേക്ഷകരുടെയും അഭിപ്രായം. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് സീസൺ ആറിലെ വിജയിയെ കണ്ടെത്താൻ അവശേഷിക്കുന്നത്. ഗ്രാന്റ് ഫിനാലെയ്ക്ക് മുന്നോടിയായി പുറത്തായ മത്സരാർത്ഥികൾ ഹൗസിലേക്ക് റീ എൻട്രി നടത്തി തുടങ്ങി.


Click it and Unblock the Notifications