ലവ് സ്ട്രാറ്റജി കളിച്ച് രക്ഷപ്പെടാമെന്ന് കരുതിയവര്‍ക്ക് പാഠമാണിത്! ജാസ്മിന്‍ ഇനിയും തുടരും- കുറിപ്പ്
അമ്പത് ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസില്‍ നിന്നും ഗബ്രി പുറത്തായിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും നല്ല മത്സരാര്‍ഥിയായിരുന്നെങ്കിലും ഗബ്രിയുടെ പുറത്താകല്‍ വലിയ രീതിയിലാണ് ചര്‍ച്ചയാകുന്നത്. മത്സരത്തിന് ശേഷം പുറത്തിറങ്ങിയ ഗബ്രിയുടെ വാക്കുകളില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു എന്നത് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി.
ഇതോടെ താരത്തിന് ജനപിന്തുണ കൂടാനും കാരണമായി. അതേ സമയം ഇപ്പോഴും നിരന്തരം വിമര്‍ശനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ജാസ്മിന്‍. ശരിക്കും ജാസ്മിന്റെ ഗെയിം സ്ട്രാറ്റജിയാണ് ഗബ്രിയുടെ പുറത്താകലിന് കാരണമെന്നാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്ന പുതിയ സംസാരം.

'How crooked is she... കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനില്‍ ഗബ്രി ഉള്ളതുകൊണ്ട് തന്നെ ആവണം അവന് നല്ല നെഗറ്റീവ് ആക്കാന്‍ മാക്‌സിമം ശ്രമിച്ചിട്ടുണ്ട്. ടാസ്‌കുകളിലെല്ലാം ഇരുവരും വഴക്ക് കൂടിയത് കാണുമ്പോള്‍ തന്നെ അത് മനസിലാകും. എന്നിട്ട് നല്ലവളാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി വൈകീട്ട് പോയി ചോറ് വാരി കൊടുത്ത് കൊഞ്ചും... ഇതോടെ അവര്‍ തമ്മിലുള്ള വഴക്ക് തീരും.
സിജോ ടീമില്‍ വന്ന ശേഷം ഗബ്രിക്ക് നല്ല മാറ്റങ്ങള്‍ വന്നിരുന്നു. ആദ്യമായി അവന്റെ ഗെയിമിനോടും ഗബ്രിയുടെ സംസാരത്തോടൊക്കെ ഒരു ഇഷ്ട്ടം തോന്നി. വെറുതെ നടക്കുന്ന വാഴകളെക്കാള്‍ ഭേദമാണ് ഗബ്രി എന്ന് തോന്നിയ നിമിഷങ്ങള്‍. പക്ഷെ അതിനു മുമ്പുള്ള ആഴ്ചകളില്‍ ഇത്രേം പ്രേക്ഷകരുടെയും വീട്ടുകാരുടെ കുടുംബക്കാരുടെ ഒക്കെ വാക്ക് കേട്ടിട്ടും ഗെയിം മാറ്റാതെ കളിച്ചു വെറുപ്പ് വാങ്ങി പുറത്തായി..
എന്തായാലും ലവ് സ്ട്രാറ്റജി കളിച്ച് സര്‍വൈവ് ചെയ്യാം എന്ന് കരുതുന്നവര്‍ക്ക് ഒരു പാഠമാണിത്. പക്ഷെ ഗബ്രിയ്ക്ക് നീതി ലഭിച്ചില്ല. എന്നാല്‍ ജാസ്മിന്‍ തുടരുകയും ചെയ്യുകയാണ്. ജാസ്മിന്‍ സോളോ നല്ല പ്ലെയര്‍ ആയത് കൊണ്ടും ഈ സീസണില്‍ നല്ല കളിക്കാരുടെ എണ്ണം കുറവായത് കൊണ്ടും ജാസ്മിന്‍ തുടരും.

പുറത്തു വന്ന ഗബ്രിയ്ക്കും ഒരു മാനുഷിക പരിഗണന കൊടുക്കുക. ഗെയിം ഈസ് ഗെയിം... അത് തീര്‍ന്നു. വീടിനകത്ത് വച്ച് തന്നെ ഗെയിം അവിടെ ഉപേക്ഷിച്ചിട്ടാണ് പോവുന്നതെന്ന് അവന്‍ പറഞ്ഞു. അകത്തുള്ളവരോട് യാതൊരു പിണക്കമോ വൈരാഗ്യമോ ഒന്നും തനിക്കില്ലെന്നും താരം സൂചിപ്പിച്ചിരുന്നു.'
നിലവില്‍ ബിഗ് ബോസിനകത്ത് വിക്ടിം ഗെയിം കളിക്കുകയാണ് ജാസ്മിന്‍. ഗബ്രി പോയതിന്റെ വിഷമത്തില്‍ കരയുകയും മറ്റുള്ളവരോട് വഴക്ക് കൂടുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്രയും ഡ്രാമയുടെ ആവശ്യമുണ്ടോന്നാണ് ജാസ്മിനോട് പ്രേക്ഷകര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications