ആ പെണ്‍കുട്ടി വന്നില്ലെങ്കില്‍ നല്ലൊരു കുട്ടിയെ കെട്ടണം! അമ്മയ്ക്ക് കൊടുത്ത വാക്കാണ്! ജിന്റോയോട് ആരാധകര്‍
മുന്‍ ബിഗ് ബോസ് സീസണുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ആറാം സീസണിലെ മത്സരം ഒരുക്കിയിരുന്നത്. ഏറ്റവും ഒടുവില്‍ വന്ന ടാസ്‌കും അത്തരത്തില്‍ ഒന്നായിരുന്നു. നിലവില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് അവരോട് തന്നെ പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു അവസരമാണ് ബിഗ് ബോസ് നല്‍കിയത്.
ഒരു ഇരുട്ട് നിറഞ്ഞ മുറിയില്‍ കണ്ണാടി വെച്ചിട്ട് മത്സരാര്‍ത്ഥികള്‍ അതിനു മുന്നില്‍ നിന്ന് സ്വയം സംസാരിക്കുകയാണ് വേണ്ടത്. ഇതുവരെ എത്തിപ്പെട്ടതിനെ പറ്റിയും ഇനി വീടിനകത്ത് നിന്ന് പോകേണ്ടതിനെ പറ്റിയും പലരും സംസാരിച്ചു. എന്നാല്‍ വ്യക്തിജീവിതത്തിലെ അടക്കം കാര്യങ്ങള്‍ തുറന്നു പറഞ്ഞ ജിന്റോയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇന്നത്തെ തന്റെ കരിയര്‍ നേടിയെടുക്കുന്നതിന് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനെ പറ്റിയാണ് ജിന്റോ സംസാരിച്ച് തുടങ്ങുന്നത്. പലപ്പോഴും പിന്മാറേണ്ടി വന്ന സാഹചര്യത്തിലും വീണ്ടും കഠിനാധ്വാനം ചെയ്ത് താന്‍ ആഗ്രഹിച്ചിടത്ത് എത്തി. ബിഗ് ബോസിലേക്ക് ഒന്നാം സീസണ്‍ മുതല്‍ നോക്കിയിരുന്നു. അതില്‍ വന്ന് പോയ സുഹൃത്തുക്കള്‍ക്ക് നേടാന്‍ കഴിയാത്ത കപ്പിലേക്കാണ് താന്‍ എത്താന്‍ പോകുന്നതെന്നാണ് ജിന്റോ പറയുന്നത്.
താനൊരു നുണയനും കള്ളനുമൊന്നുമല്ല. അങ്ങനെയെങ്കില്‍ സാബുമോനും ശ്വേത മേനോനും തന്ന വജ്രം അടിച്ച് മാറ്റമായിരുന്നു. ചില സാഹചര്യങ്ങള്‍ നമ്മള്‍ അറിയാതെ നുണ പറഞ്ഞ് പോകുമെന്നാണ് ജിന്റോ പറയുന്നത്. ഒരോ വീഴ്ചയും നല്ലതിന് വേണ്ടിയാണ്. ആദ്യത്തെ നോമിനേഷനില്‍ 9 പേര്‍ നോമിനേറ്റ് ചെയ്‌തെങ്കില്‍ അവസാന നോമിനേഷനില്‍ ഒരാള്‍ പോലും പറഞ്ഞില്ല. അത് തന്റെ കഴിവാണെന്നും ജിന്റോ പറയുന്നു.
നല്ലൊരു നടന്‍ ആവണമെന്നുള്ള ആഗ്രഹത്തില്‍ എത്തുക തന്നെ ചെയ്യും. സംസാരിക്കാന്‍ ചെറിയൊരു കുഴപ്പം ഉണ്ടെന്നേയുള്ളു. അത് കുറച്ച് സമയമെടുത്താല്‍ റെഡിയാവും. പിന്നെ മോന്റെ വിവാഹം കാണാന്‍ കാത്തിരിക്കുകയാണ് അമ്മ.
ഇവിടുന്ന് ഇറങ്ങി കപ്പും വാങ്ങി നല്ല പെണ്‍കുട്ടിയെയും കെട്ടും. ഒരാള്‍ വാക്കും തന്നാണ് പോയത്. അവള്‍ സെപ്റ്റംബറില്‍ വന്നില്ലെങ്കില്‍ നല്ലൊരാളെ കെട്ടണം. അമ്മയ്ക്ക് കൊടുത്ത വാക്കാണ് എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് ജിന്റോ പങ്കുവെച്ചത്. ഇതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്.

'ഇന്നലത്തെ മിറര്‍ ടാസ്‌കില്‍ ജിന്റോ വളരെ നല്ലപോലെ സംസാരിച്ചു. പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. തന്റെ ജീവിതവും ഉയര്‍ച്ച താഴ്ചകളും വളരെ വ്യക്തമായി, ഓവര്‍ ഇമോഷണല്‍ ആവാതെ, അയാള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ലെവലില്‍ നിന്നും ഒരു ആക്ടറിലേക്ക് ജിന്റോ എത്തും എന്നുള്ള വിശ്വാസം അയാള്‍ക്ക് ഉണ്ട്.
മറ്റുള്ളവര്‍ നമ്മളോട് നമുക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്തു കാണിച്ചു കൊടുക്കണം. അതാണ് നമ്മുടെ വിജയം. ബിഗ് ബോസിന് ശേഷം ജിന്റോയുടെ അമ്മയുടെ ആഗ്രഹപ്രകാരം ജിന്റോയുടെ വിവാഹം പെട്ടെന്ന് നടക്കട്ടെ. കാത്തിരിക്കുന്ന പെണ്‍കുട്ടി അയാളുടെ ലൈഫിലേക്ക് വരട്ടെ.
ആ കുട്ടി വരുന്നില്ല എങ്കില്‍, അതിനേക്കാള്‍ നല്ല ഒരു പെണ്‍കുട്ടി അയാളുടെ ലൈഫിലേക്ക് വരട്ടെ. കരിക്കട്ട ആണെന്ന് കരുതി തെറ്റിദ്ധരിച്ചത് ഇപ്പോള്‍ മാണിക്യം ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരായിരം മാപ്പ് ജിന്റോ..' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications