കൂട്ടുകാരികളില്‍ ചിലര്‍ വിവാഹം കഴിച്ചാലോന്ന് ചോദിച്ചിരുന്നു! നല്ല സാലറിയുള്ള സുന്ദരിയായ കുട്ടിയാണെന്ന് അഭിഷേക്

ബിഗ് ബോസ് ആറാം സീസണിന്റെ ഫൈനലില്‍ എത്തുന്ന അഞ്ച് പേരില്‍ ഒരാള്‍ അഭിഷേക് ശ്രീകുമാറാണ്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് കൊണ്ടാണ് അഭിഷേക് ഫൈനലില്‍ എത്തിയത്. അതേ സമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി അഭിഷേകിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. അമ്മ മരിച്ചുപോയതിനെ പറ്റി പറഞ്ഞത് മുതലാണ് താരത്തിനെ പലരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

അതേ സമയം അഭിഷേകിന്റെ ഭാവി വധുവിനെ പറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഗ് ബോസിനകത്ത് വച്ച് സഹമത്സരാര്‍ഥിയായ ജാസ്മിനുമായിട്ടുള്ള സംസാരത്തിലാണ് തന്റെ സുഹൃത്തുക്കളെ പറ്റി താരം പറഞ്ഞത്. മാത്രമല്ല സുഹൃത്തുക്കളില്‍ ചിലര്‍ പ്രൊപ്പോസ് ചെയ്തതിനെ പറ്റിയും താരം പറയുന്നു.

abhishek

അപ്പോള്‍ ഉടനെ നീയൊരു ബന്ധത്തിലേക്ക് ഉണ്ടാകില്ലേന്നാണോ പറയുന്നതെന്നാണ് ജാസ്മിന്‍ അഭിഷേകിനോട് ചോദിച്ചത്. കുറെ നാളത്തേക്ക് ഒരു ബന്ധത്തിലേക്കും പോകണ്ട എന്ന് ഞാന്‍ തീരുമാനിച്ചുവെന്ന് അഭിഷേകും പറയുന്നു. എനിക്ക് നല്ല കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ തന്നെ എന്നോട് ഇഷ്ടം പറഞ്ഞിട്ടുണ്ട്.

അഭിഷേകിന് ഒരു ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞതിനെ പറ്റിയും ജാസ്മിന്‍ ചോദിച്ചു. അതെന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവളും എനിക്കും റിലേഷന്‍ഷിപ്പ് ആവണമെങ്കില്‍ എന്നേ ആകാമായിരുന്നു. പക്ഷെ ഒരിക്കലും അങ്ങനെ ഒരു ബന്ധത്തിലേക്ക് ഞങ്ങള്‍ പോകില്ല. എന്റെ ഒരു മിറര്‍ ആണ് അവള്‍. അവളുടെ മിറര്‍ ആണ് ഞാന്‍.

എന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കും അവളുടെ എല്ലാ കാര്യങ്ങളും എനിക്കും അറിയുന്നതാണ്. അവള്‍ ഒരാളെ വായി നോക്കിയാല്‍ പോലും ഞാന്‍ അറിയും. അതൊരു ബന്ധത്തില്‍ വന്നാല്‍ ശരി ആകില്ല. ഞങ്ങള്‍ക്ക് ആ രീതിയിലുള്ള സൗഹൃദമാണ്.

ഇതല്ലാതെ എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കള്‍ ഇഷ്ടം പറഞ്ഞിരുന്നു. ബ്രേക്കപ്പ് ആയ സമയത്താണ് താത്പര്യമുണ്ട്. വിവാഹം കഴിക്കാം എന്ന് പറഞ്ഞത്. പക്ഷെ എനിക്ക് താത്പര്യം ഇല്ലായിരുന്നു. ഒരു പെണ്‍കുട്ടി ഉണ്ട് അവള്‍ വലിയ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നല്ല സാലറി ഒക്കെ ഉണ്ട്. എന്നോട് ചോദിച്ചു, എല്ലാ കാര്യങ്ങളും ഞാന്‍ നോക്കിക്കൊള്ളാം. നീ നിന്റെ ഇഷ്ടത്തിന് ജീവിച്ചോ എന്ന്.

മാത്രമല്ല അവളെ കാണാനും സുന്ദരി ആയിരുന്നു. എല്ലാം കൊണ്ടും എനിക്ക് മുകളില്‍ ആണ്. എന്നാല്‍ ഞാന്‍ അത് വേണ്ട എന്നാണ് പറഞ്ഞതെന്ന് അഭിഷേക് കൂട്ടിച്ചേര്‍ത്തു.

abhishek

ഇതെല്ലാം വേണ്ടെന്ന് വെക്കുന്നത് എന്തിനാണ്. സെറ്റില്‍ഡ് ആകാത്തത് കൊണ്ടാണോ. അതോ മുന്‍പത്തെ ഇഷ്ടം മനസ്സില്‍ ഉള്ളതുകൊണ്ടാണോന്നും ജാസ്മിന്‍ ചോദിക്കുന്നു.

അതല്ല. ഞാന്‍ സിംഗിള്‍ ലൈഫ് ഇഷ്ടപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ നമ്മള്‍ക്ക് ഒരാളില്‍ ഒരു ആകര്‍ഷണം തോന്നില്ലേ. അതുവരെ ഇങ്ങനെ പോകട്ടെ എന്നാണ് കരുതുന്നത്. നമ്മള്‍ക്ക് പറ്റിയ ആള് ഈ പെണ്‍കുട്ടി ആണെന്ന് തോന്നുന്നത് വരെ സിംഗിള്‍ ലൈഫില്‍ പോകട്ടെ എന്നാണ് എനിക്ക് തോന്നുന്നത്. കുറെ കാലം കഴിഞ്ഞു തോന്നിയാല്‍ ഉറപ്പായും ഞാന്‍ പറയും. പക്ഷെ ജീവിതത്തില്‍ ഒരിക്കലും അറേഞ്ച്ഡ് മാര്യേജ് എന്ന നിലയില്‍ ഞാന്‍ ചിന്തിക്കില്ല. അത് ചെയ്യില്ല.

ഇങ്ങനെ മുന്‍പോട്ട് പോകുമ്പോള്‍ എന്നെങ്കിലും ഒരാളെ മീറ്റ് ചെയ്യും. ഷി ഈസ് ദി വണ്‍ എന്ന് അപ്പോള്‍ നമ്മള്‍ക്ക് തോന്നും. അല്ലാത്തപക്ഷം ഉണ്ടാകില്ല. എന്റെ ഈ സുഹൃത്തുക്കള്‍ ഒക്കെ നല്ല കുട്ടികള്‍ ആണ്.

പക്ഷെ അവരോടൊന്നും എനിക്ക് അങ്ങനൊരു ഫീല്‍ ഇല്ല. പിന്നെ ഞാന്‍ എന്തിനു നോക്കണം. അല്ലെങ്കില്‍ ജിവിതം സെറ്റില്‍ഡാവാന്‍ വേണമെങ്കില്‍ എനിക്ക് നോക്കാം. കാണാനും നല്ലതൊക്കെയാണ്. പക്ഷെ അങ്ങനെ അല്ല ജീവിതമെന്നും അഭിഷേക് പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X