അടുത്ത ആളെ സെറ്റ് ആക്കിയോ? നടിയുടെ കൂടെ ഗബ്രിയെ കണ്ടതിന് വന്ന കമന്റാണ്! ഇതിന്റെ ആവശ്യമുണ്ടോ? കുറിപ്പ് വൈറല്‍
ബിഗ് ബോസിലേക്ക് വന്ന് പോയതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന താരങ്ങളാണ് ഗബ്രിയും ജാസ്മിനും. ഇരുവരും വീട്ടിലെത്തി ആദ്യ ദിവസം തന്നെ സൗഹൃദത്തിലായതാണ് നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് കാരണമായത്. അതേ സമയം പുറത്ത് വന്നതിന് ശേഷം ഗബ്രിയുടെ അവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗബ്രിയുടെ പുറകേയാണ് സോഷ്യല്‍ മീഡിയ. താരം എന്തൊക്കെ ചെയ്യുന്നു എന്നുള്ളതെല്ലാം ശ്രദ്ധേയമാവുകയാണ്. അങ്ങനെ ഒരു നടിയുടെ കൂടെ കണ്ട വീഡിയോയ്ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിച്ചിരിക്കുന്നത്. ഇത്രയധികം മോശപ്പെട്ടവനായി അദ്ദേഹത്തെ കാണേണ്ട കാര്യമുണ്ടോന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'കഴിഞ്ഞ ദിവസം ഗബ്രിയും മറഡോണയിലെ നായികയും കൂടി ലുലു മാളില്‍ പോയപ്പോള്‍ ആരോ വീഡിയോ എടുത്ത് വൈറല്‍ ആക്കി. ആ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വന്നപ്പോള്‍ കമന്റ് മൊത്തം തെറി. അതിന്റെ പ്ലോട്ട് നീ അടുത്ത ആളെ സെറ്റ് ആക്കിയോ കോഴി... പോയി ചാവട... എന്നിങ്ങനെയാണ്.
ഗബ്രിയുടെ പ്രായം 26. ഈ പ്രായത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നു. അതും ലക്ഷങ്ങള്‍ വരുമാനം കിട്ടുന്ന സെലിബ്രിറ്റി മേഖലയില്‍ തന്നെ ഉള്ള ഒരു വ്യക്തി. അവരുടെ വരുമാനം നോക്കി നില്‍ക്കെ അക്കൗണ്ട് നിറയുന്ന രീതിയാണ്. ഇപ്പോള്‍ 55 ദിവസം ബിഗ് ബോസില്‍ നിന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് മൂന്നു ലക്ഷത്തില്‍ പരം വീക്കിലി ബഡ്ജറ്റ് ലഭിച്ചിട്ടുണ്ട്. അവിടെ തീര്‍ന്നു.
ഇപ്പോള്‍ മാളില്‍ പോയപ്പോള്‍ ഗബ്രിയെ എന്തിനാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ആളുകള്‍ ചീത്ത വിളിക്കുന്നത്. ഇത് മലയാളിയുടെ ഒരുതരം രോഗമാണ്. വേറെ ഒന്നും കൊണ്ടല്ല ഇവിടെ ദാരിദ്ര്യം നല്ല രീതിയില്‍ ഉണ്ട്.
തൊട്ടടുത്ത വീട്ടില്‍ ഉള്ള ഒരുത്തന്‍ കാറു മേടിച്ചാല്‍ അപ്പോള്‍ നമ്മുടെ ഉള്ളില്‍ എങ്ങനെയെങ്കിലും അവനെ നാണം കെടുത്തണം അവന്റെ കാര്‍ വില ആക്‌സിഡന്റില്‍ പോയി പെടണം അങ്ങനെയുള്ള ചിന്തയൊക്കെയാണ് മലയാളികളുടെ ഉള്ളില്‍.

അവര്‍ ശരിക്കും പൈസയുണ്ടാക്കുന്നു. ഈ കമന്റ് ഇടുന്ന ആളുകള്‍ എന്തുണ്ടാക്കുന്നു. ഈയൊരു വൃത്തികെട്ട ചിന്താഗതി പ്രായമായവരില്‍ ആണ് കൂടുതല്‍ കാണപ്പെടുന്നത്. അവരെ കുറ്റം പറയാന്‍ പറ്റില്ല കാരണം അവരുടെ യൗവനം എന്ന് പറയുന്നത് 70, 80, 90 കാലഘട്ടമാണ്.
നമ്മുടേതുപോലെ വിരല്‍ത്തുമ്പില്‍ ലോകമോ... ഒരു ഫോണ്‍ വഴി ദൂരെ ഉള്ള ആളുകളെ പരിചയപ്പെടാനോ വീഡിയോ കോള്‍ ചെയ്യാനോ സൗഹൃദത്തിലാവാനോ കറങ്ങി നടക്കാനും ഒരുമിച്ചിരിക്കാനും ഹഗ് ചെയ്യാനോ ഒന്നും പറ്റത്തില്ല. ഇപ്പോഴത്തെ പിള്ളേര്‍ അത് കാണിക്കുമ്പോള്‍ അവര്‍ക്ക് ഒരുതരം അസൂയ ഒക്കെ തോന്നും സ്വാഭാവികം.
അതൊന്നും നമുക്ക് പറഞ്ഞു മാറ്റാന്‍ പറ്റില്ല. അവരുടെ മരണത്തോടെയേ അത് മാറുകയുള്ളു. പക്ഷേ ഈ യുവത്വങ്ങള്‍ എന്തിനാണ് തെറി വിളിക്കുന്നതെന്നാണ് മനസ്സിലാക്കാത്തത്. നിങ്ങള്‍ക്ക് എന്താണ് പുരോഗമനം ഇല്ലാത്തത്?
ഗബ്രിയുടെ ടാസ്‌ക് 55 ദിവസം കഴിഞ്ഞു. ഇനി അദ്ദേഹത്തെ ജീവിക്കാന്‍ സമ്മതിക്കൂ. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും പുള്ളി അടിച്ചു പൊളിച്ച് ജീവിക്കും. ജാസ്മിനും ഒരു കുഴപ്പവുമില്ല. അവരൊക്കെ ഇപ്പോള്‍ സെലിബ്രിറ്റി മേഖലയിലേക്ക് തന്നെ നീങ്ങി കഴിഞ്ഞു. നിങ്ങള്‍ ബിഗ് ബോസ് കാണുന്നുണ്ടെങ്കില്‍ അത് ബിഗ് ബോസ് പ്ലാറ്റ്‌ഫോമിലെ കാര്യമായി മാത്രം കാണുക. ഈ മോശം ചിന്താഗതി മാറ്റിയെടുക്കാന്‍ ശ്രമിക്കുക.. എന്നാണ് ആരാധകന്‍ പറയുന്നത്.


Click it and Unblock the Notifications











