അവളുടെ ദേഹത്ത് സ്പര്‍ശിച്ചു എന്ന് പറഞ്ഞാണ് വിമര്‍ശനം! തങ്ങള്‍ ചെയ്തതിലൊക്കെ ന്യായമുണ്ടെന്ന് ഗബ്രി
ബിഗ് ബോസിലെ ഗബ്രി-ജാസ്മിന്‍ കോംബോയ്ക്ക് വലിയ വിമര്‍ശനങ്ങളാണ് ലഭിച്ചിരുന്നത്. ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായതോടെ താരത്തിനെ പലരീതിയില്‍ ചോദ്യം ചെയ്യുകയാണ് ആരാധകരും മാധ്യമങ്ങളും. എന്നാല്‍ താനും ജാസ്മിനും യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഗബ്രിയിപ്പോള്‍ പറയുന്നത്.
ജാസ്മിന്റെ ശരീരത്ത് തൊട്ടു എന്ന് പറഞ്ഞതിന്റെ പേരിലാണ് വിവാദങ്ങളൊക്കെ ഉണ്ടായിരിക്കുന്നത്. സത്യത്തില്‍ താന്‍ ചെയ്ത പ്രവൃത്തികളിലൊക്കെ ന്യായം തനിക്കുണ്ടെന്നാണ് ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലൂടെ ഗബ്രി പറയുന്നത്.

വിജയിക്കാന്‍ ഏറ്റവും യോഗ്യതയുള്ള മത്സരാര്‍ഥി ജാസ്മിനാണെന്നാണ് ഗബ്രി പറയുന്നത്. ജാസ്മിന് വിന്നറാകാന്‍ വേണ്ടിയാണ് തന്നെ പുറത്താക്കിയതെന്ന് ആരോപണങ്ങളുണ്ട്. അത്തരം വിമര്‍ശനങ്ങളോട് എനിക്ക് മറുപടിയൊന്നുമില്ല. നമ്മളെ ബാധിക്കുന്ന വിഷയങ്ങളാണെങ്കില്‍ മറുപടി പറയാം. മറ്റൊരാള്‍ കാരണമാണ് ഞാന്‍ പുറത്തായതെന്ന് പറഞ്ഞാല്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.
വോട്ടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി നടക്കുന്നത്. ഞാന്‍ പുറത്തായത് സാധാരണ നടക്കുന്നത് പോലെയുള്ള നോമിനേഷനില്‍ വന്ന് പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ചാണ്. അക്കാര്യത്തില്‍ ഒരാളുടെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടോന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എന്തായാലും എന്റെ ഏറ്റവും ഫേവറൈറ്റ് ആയിട്ടുള്ള ആളാണ് ജാസ്മിന്‍. ആ വീട്ടില്‍ ഇത്രയും ദിവസം നിന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ജാസ്മിനാണ്.
ജാസ്മിന്റെ വിവാഹം മുടങ്ങിയതിന് കാരണം ഞാനാണെന്ന് ആരോപണം വന്നു. അതിനോട് എനിക്കിപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ല. രണ്ട് പേരെ ബാധിക്കുന്നൊരു കാര്യമായത് കൊണ്ട് ആ വ്യക്തി കൂടി ഇവിടെ ഉണ്ടെങ്കില്‍ മാത്രമേ അതിലൊരു വ്യക്തത വരുത്താന്‍ എനിക്ക് സാധിക്കുകയുള്ളു. വീടിനകത്ത് നില്‍ക്കുന്നത് വരെ ഇതിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ പോലും ആര്‍ക്കും ഒന്നും അറിയില്ല.

ഈ വിഷയത്തില്‍ എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ജാസ്മിന്‍ പുറത്ത് വരണം. ഇപ്പോള്‍ വിമര്‍ശനം നടക്കുന്നുണ്ടെന്ന് പറഞ്ഞ് അതിലൊരു പ്രതികരണം തരാന്‍ സാധിക്കില്ല. പിന്നെ ജാസ്മിന്റെ പേരില്‍ മാത്രമല്ല എനിക്ക് വിമര്‍ശനങ്ങളുള്ളത്. ബിഗ് ബോസില്‍ പോകുമ്പോഴെ ഞാന്‍ ഇമോജ് പോകുമോന്ന് ഭയപ്പെട്ട് നില്‍ക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്യും. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എതിര്‍ക്കാന്‍ ഒരുപാട് പേരുണ്ടാവും. എന്ത് കാര്യത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടാവും.
സമൂഹത്തിന്റെ മുന്നില്‍ നിന്ന് നോക്കുമ്പോള്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ടാവാം. പക്ഷേ എന്നെ സംബന്ധിച്ച് അതിനകത്ത് ചെയ്ത എല്ലാ കാര്യങ്ങളിലും ന്യായമുണ്ട്. ഞാന്‍ ജാസ്മിന്റെ ദേഹത്ത് സ്പര്‍ശിച്ചു എന്നതിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിവാദം വന്നിരിക്കുന്നത്. ഞങ്ങള്‍ ഉമ്മ കൊടുത്തു, കൈ പിടിച്ചിരുന്നു എന്നൊക്കെയാണ് പലരും പറയുന്നത്. ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല.
വളരെ ബേസിക്കായിട്ട് പുറത്ത് ആളുകള്‍ ചെയ്യുന്നതേ ഞങ്ങളും ചെയ്തിട്ടുള്ളു. സൗഹൃദത്തിന് മുകളിലേക്ക് പോകുന്ന ഒന്നും സംസാരമോ ആക്ഷനോ ഒന്നും അതിനകത്ത് ചെയ്തിട്ടില്ല. അതെന്റെ കാഴ്ചപ്പാടാണ്. എന്നാല്‍ അത് തെറ്റാണെന്ന് ആളുകള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരോട് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. എന്റെ ഭാഗത്ത് നിന്ന് പറയുകയാണെങ്കില്‍ ഒരു തെറ്റുമില്ലെന്നാണ് ഗബ്രി പറയുന്നത്.


Click it and Unblock the Notifications